Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

പ്രതിപക്ഷം നടത്തുന്നത് ആടിനെ പട്ടിയാക്കുന്ന പ്രചാരണം; സസ്പെൻഡ് ചെയ്യപ്പെട്ട ശേഷവും സഭ വിടാത്ത എംപിമാർ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി; സി പി എമ്മുകാർ ഇടനിലക്കാർക്ക് വേണ്ടിയാണ് സമരം നടത്തുന്നതെന്നും വി മുരളീധരൻ

പ്രതിപക്ഷം നടത്തുന്നത് ആടിനെ പട്ടിയാക്കുന്ന പ്രചാരണം; സസ്പെൻഡ് ചെയ്യപ്പെട്ട ശേഷവും സഭ വിടാത്ത എംപിമാർ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി; സി പി എമ്മുകാർ ഇടനിലക്കാർക്ക് വേണ്ടിയാണ് സമരം നടത്തുന്നതെന്നും വി മുരളീധരൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആടിനെ പട്ടിയാക്കുന്ന തരം പ്രചാരണങ്ങളാണ് പ്രതിപക്ഷ എംപിമാർ നടത്തുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. രാജ്യ സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ ചൂണ്ടിക്കാട്ടിയായിരുന്നു വി മുരളീധരന്റെ പ്രതികരണം. കർഷക സ്നേഹമുണ്ടെങ്കിൽ സഭാ നടപടികൾ തുടരാൻ അനുവദിക്കുകയാണ് വേണ്ടതെന്നും സസ്പെൻഡ് ചെയ്യപ്പെട്ട ശേഷവും സഭ വിടാത്ത എംപിമാർ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാർഷലുകളെ അക്രമിച്ച ശേഷം മർദ്ദനമേറ്റന്ന് പറയുകയാണ് കെ.കെ രാഗേഷ് എന്നും അദ്ദേഹം ആരോപിക്കുന്നു.

കാർഷിക ബില്ലുകൾ പാസാക്കുന്നതിനിടെയുണ്ടായ ബഹളത്തിനിടെ രാജ്യസഭ ഉപാദ്ധ്യക്ഷനെ അപമാനിച്ചതിന് തൃണമൂൽ അം​ഗം ഡെറിക് ഒബ്രിയാൻ, കെ കെ രാ​ഗേഷ്, എളമരം കരീം ഉൾപ്പടെയുള്ള എട്ട് എംപിമാരെ ഒരാഴ്‌ച്ചത്തേക്ക് സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. എംപിമാരുടെ പെരുമാറ്റം അപലപനീയമാണെന്നാണ് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞത്. സഞ്ജയ് സിം​ഗ് (എഎപി), റിപുൻ ബോറ (കോൺ​ഗ്രസ്), ദോല സെൻ (കോൺ​ഗ്രസ്), സയ്യിദ് നാസിർ ഹുസൈൻ (കോൺ​ഗ്രസ്), രാജീവ് സത്വ (കോൺ​ഗ്രസ്) എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് എംപിമാർ. ഒരാഴ്ചത്തേക്ക് പുറത്താക്കിയതോടെ ഇവർ ഈ സമ്മേളന കാലയളവ് മുഴവൻ സസ്പെൻഷനിലായിരിക്കും.

വി മുരളീധരനാണ് എംപിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. കർഷകർക്ക് കാർഷികരം​ഗത്തെ പരിഷ്കാരനിർദ്ദേശങ്ങൾ സംബന്ധിച്ച് പരാതികളില്ലെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിലെ സി പി എമ്മുകാർ ഇടനിലക്കാർക്ക് വേണ്ടിയാണ് സമരം നടത്തുന്നത് എന്നും അദ്ദേഹം ആരോപിച്ചു. ചട്ടവിരുദ്ധമായി പാസാക്കിയ കാർഷിക ബില്ലുകൾക്ക് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് സംയുക്തമായി രാഷ്ട്രപതിയെ കാണുമെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. സസ്പെൻഷനിലായ എം പിമാർ പാർലമെന്റിന് മുന്നിൽ ധർണ ആരംഭിച്ചിട്ടുണ്ട്.

അതിനിടെ, കാർഷിക ബില്ലിനെതിരായ പ്രതിഷേധത്തെത്തുടർന്ന് രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതികരണവുമായി സിപിഎം നേതാവ് എളമരം കരീം എംപി രം​ഗത്തെത്തി. ജനാധിപത്യം കശാപ്പുചെയ്യപ്പെടുന്നു. കർഷകർക്കും സാധാരണക്കാർക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമമെന്നും കരീം ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിച്ചു. എതിർപ്പുകളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോദിയും കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിവേരറുക്കുന്ന കർഷക സമരങ്ങൾക്ക് ഈ സസ്പെൻഷൻ കൂടുതൽ ഊർജം പകരുമെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.

എളമരത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ് :

ജനാധിപത്യം കശാപ്പുചെയ്യപ്പെടുന്നു. കർഷകർക്കും സാധാരണക്കാർക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമം. എതിർ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോദിയും കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിവേരറുക്കുന്ന കർഷക സമരങ്ങൾക്ക് ഈ സസ്പെൻഷൻ കൂടുതൽ ഊർജം പകരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP