Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

25 വർഷത്തോളം അച്ഛൻ മത്സരിച്ച പനാജിയിൽ സീറ്റ് നൽകിയില്ല; പകരം മത്സരിപ്പിക്കുന്നത് അച്ഛന്റെ രാഷ്ട്രീയ എതിരാളിയെയും; തന്നെ തള്ളിപ്പറഞ്ഞപ്പോൾ മനം നൊന്ത് മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ ബിജെപി വിട്ടു; സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

25 വർഷത്തോളം അച്ഛൻ മത്സരിച്ച പനാജിയിൽ സീറ്റ് നൽകിയില്ല; പകരം മത്സരിപ്പിക്കുന്നത് അച്ഛന്റെ രാഷ്ട്രീയ എതിരാളിയെയും; തന്നെ തള്ളിപ്പറഞ്ഞപ്പോൾ മനം നൊന്ത് മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ ബിജെപി വിട്ടു; സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

മറുനാടൻ മലയാളി ബ്യൂറോ

പനാജി: ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റി നിഷേധിച്ച ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ പാർട്ടി വിട്ടു. അച്ഛൻ മത്സരിച്ചിരുന്ന പനാജിയിൽ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് രാജി. താൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഉത്പൽ അറിയിച്ചു. തന്റെ മൂല്യങ്ങൾക്ക് വേണ്ടി ചില നിലപാടുകൾ എടുക്കാൻ സമയമായി.

പാർട്ടി അംഗങ്ങളുടെ മാത്രമല്ല, പനാജിയിലെ ജനങ്ങളുടെ പിന്തുണയും എനിക്ക് ഉണ്ടെന്ന് ബോധ്യപ്പെടുത്താൻ ഞാൻ ആവോളം ശ്രമിച്ചു. എന്നിട്ടും പനാജി മണ്ഡലത്തിൽ പാർട്ടി സീറ്റ് തന്നില്ല. കഴിഞ്ഞ രണ്ടുവർഷത്തിനിടെ പാർട്ടിയിലേക്ക് വന്ന ഒരു അവസരവാദിക്കാണ് സീറ്റ് കൊടുചത്തത്. അതുകൊണ്ടാണ് ഈ തീരുമാനവുമായി മുന്നോട്ട് പോയതെന്നും പരാജിയിലെ ജനങ്ങൾ തന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കട്ടെ എന്നും ഉത്പൽ പരീക്കർ പറഞ്ഞു.

പിതാവ് മനോഹർ പരീക്കർ മത്സരിച്ചിരുന്ന പനാജി സീറ്റ് തനിക്ക് നൽകണമെന്നായിരുന്നു ഉത്പൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ കോൺഗ്രസ് വിട്ടുവന്ന അറ്റാൻസിയോ 'ബാബുഷ്' മോൻസറേട്ടാണ് പനാജിയിയിൽ നിന്നും പട്ടികയിൽ ഇടം പിടിച്ചത്.

പനാജിക്ക് പകരം മറ്റു രണ്ട് സീറ്റുകൾ നേതൃത്വം വാഗ്ദാനം ചെയ്തെങ്കിലും ഉത്പൽ നിരസിക്കുകയായിരുന്നു. 'മറ്റു രണ്ട് മണ്ഡലങ്ങളിൽ ഏതെങ്കിലും നൽകാമെന്ന് ഉത്പലിനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമെന്നാണ് കരുതുന്നത്. പരീക്കർ കുടുംബത്തോട് ഞങ്ങൾക്ക് എന്നും ബഹുമാനമുണ്ട്'-ഗോവയുടെ ചുമതലയുള്ള ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു.

ഇത് രണ്ടാം പ്രാവശ്യമാണ് ഉത്പലിന് ബിജെപി സീറ്റ് നിഷേധിക്കുന്നത്. ജനകീയനല്ലെന്ന കാരണത്താൽ പരീക്കറിന്റെ മരണത്തിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ നിന്നും ഉത്പലിനെ ഒഴിവാക്കിയിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ഉത്പലിനെ മാറ്റിനിർത്തി സിദ്ധാർഥ് കുൻ സലിയേകറിനെ മത്സരിപ്പിച്ചെങ്കിലും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച മൊൻസരാറ്റെ 1,758 വോട്ടിന് കുൻസലിയേകറിനെ പരാജയപ്പെടുത്തി.

അതേസമയം, ഉത്പൽ പരീക്കർ ആം ആദ്മി പാർട്ടിയിൽ ചേരുമെന്നും സൂചനകളുണ്ട്. ഉത്പലിന് പനാജി സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ അരവിന്ദ് കെജരിവാൾ അദ്ദേഹത്തിന് ഐകദാർഢ്യവുമായി ട്വീറ്റ് ചെയ്തിരുന്നു. 'ഉപയോഗിച്ച ശേഷം വലിച്ചെറിയുക എന്ന നയമാണ് പരീക്കർ കുടുംബത്തോട് പോലും ബിജെപി കാണിക്കുന്നത് എന്നത് ഗോവക്കാരെ സംബന്ധിച്ചടുത്തോളം ദുഃഖകരമാണ്. മനോഹർ പരീക്കറെ ഞാൻ എപ്പോഴും ബഹുമാനിച്ചിരുന്നു. എ.എ.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഉത്പലിനെ ഞാൻ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു'- ഇതായിരുന്നു കെജരിവാളിന്റെ ട്വീറ്റ്.

ഉത്പൽ പരീക്കർ സ്വതന്ത്രനായി മത്സരിക്കുകയാണെങ്കിൽ പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തെ പിന്തുണക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുതിർന്ന ബിജെപി നേതാവായിരുന്ന മനോഹർ പരീക്കർ മൂന്നു തവണ ഗോവ മുഖ്യമന്ത്രിയായിട്ടുണ്ട്. മുഖ്യമന്ത്രി പദവിയിലിരിക്കെ 2019 ലാണ് അദ്ദേഹം മരിച്ചത്. 25 വർഷത്തോളം പരീക്കർ മത്സരിച്ച മണ്ഡലമാണ് പനാജി.

മുൻ കോൺഗ്രസ് നേതാവും, മനോഹർ പരീക്കറിന്റെ രാഷ്ട്രീയ എതിരാളിയുമായിരുന്ന മോൻസറേട്ടിനെയാണ് ബിജെപി പനാജിയിലേക്ക് പരിഗണിച്ചിരിക്കുന്നത്. മകനായ തന്നെ തഴയുകയും പിതാവിന്റെ എതിരാളിക്ക് തന്നെ പരീക്കർ കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലം നൽകുകയും ചെയ്തുവെന്ന അമർഷം ഉത്പൽ പരീക്കറിനുണ്ട്.

അതിനിടെ, ബിജെപിക്ക് തിരിച്ചടിയായി ഗോവ മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ ബിജെപി വിടും. പർസേക്കറിന് ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. ഇതാണ് പാർട്ടിവിടാൻ കാരണമെന്ന് കരുതുന്നു. സ്വതന്ത്രനായി മൽസരിക്കാനും സാധ്യതയുണ്ട്. 34 സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ബിജെപി പ്രകടനപത്രികയുടെ ചുമതലയുള്ള നേതാവു കൂടിയാണ് ലക്ഷ്മികാന്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP