Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നിങ്ങൾ ഉണ്ടാക്കിയ കുട്ടികളുടെ പഠനച്ചെലവ് എന്തിന് സർക്കാർ വഹിക്കണം'; ഫീസിളവിന് ശുപാർശ ചോദിച്ച സ്ത്രീകളോട് യു.പിയിലെ ബിജെപി എംഎ‍ൽഎ; നിങ്ങളെ തെരഞ്ഞെടുത്ത പൊതുജനമാണെന്ന് പ്രതികരണം; വിവാദ പരാമർശത്തിൽ പ്രതിഷേധം

'നിങ്ങൾ ഉണ്ടാക്കിയ കുട്ടികളുടെ പഠനച്ചെലവ് എന്തിന് സർക്കാർ വഹിക്കണം'; ഫീസിളവിന് ശുപാർശ ചോദിച്ച സ്ത്രീകളോട് യു.പിയിലെ ബിജെപി എംഎ‍ൽഎ;  നിങ്ങളെ തെരഞ്ഞെടുത്ത പൊതുജനമാണെന്ന് പ്രതികരണം; വിവാദ പരാമർശത്തിൽ പ്രതിഷേധം

ന്യൂസ് ഡെസ്‌ക്‌

ലഖ്‌നോ: നിങ്ങൾ ഉണ്ടാക്കിയ കുട്ടികളുടെ പഠനച്ചെലവ് എന്തിനാണ് സർക്കാർ വഹിക്കണമെന്ന് പറയുന്നതെന്ന് യു.പിയിലെ ബിജെപി എംഎ‍ൽഎ രമേശ് ദിവാകർ. ഫീസിളവിന് ശുപാർശ ആവശ്യപ്പെട്ട് സമീപിച്ച സ്ത്രീകളോടാണ് എംഎ‍ൽഎയുടെ വിവാദ പരാമർശം. ഉത്തർ പ്രദേശിലെ ഔരയ്യ മണ്ഡലത്തിലെ എംഎ‍ൽഎയാണ് രമേശ് ദിവാകർ.

ഞായറാഴ്ച നിയോജകമണ്ഡലത്തിൽ നടന്ന പൊതുസമ്മേളനത്തിനിടെയാണ് സംഭവം. സ്വകാര്യ സ്‌കൂളുകളിലെ ഫീസ് ഇളവിനായി പ്രദേശവാസികളായ സ്ത്രീകൾ രമേശ് ദിവാകറെ സമീപിക്കുകയായിരുന്നു. അപ്പോഴാണ് 'നിങ്ങൾ കുട്ടികളെ ഉണ്ടാക്കിയിട്ട് പൈസ സർക്കാർ കൊടുക്കണോ'' എന്നാണ് എംഎൽഎ ചോദിച്ചത്.

തുടർന്ന് തനിക്ക് ചുറ്റുമുള്ള സ്ത്രീകളോടായി 'എന്തിനാണ് സർക്കാർ സ്‌കൂളുകൾ അവിടെ ഫീസൊന്നും ഈടാക്കുന്നില്ലല്ലോ നിങ്ങൾക്ക് ഭക്ഷണവും വസ്ത്രവുമെല്ലാം സർക്കാർ നൽകുന്നില്ലേ. നിങ്ങൾ പണത്തിനും ശുപാർക്കുമായി ഞങ്ങളുടെ അടുത്ത് വരുന്നു'' -എന്നും എംഎ‍ൽഎ പരിഹസിച്ചു.

എം.എൽഎയുടെ പരാമർശം അതിരുവിട്ടപ്പോൾ കൂട്ടത്തിലൊരു സ്ത്രീ 'ഇത് നിങ്ങളെ തെരഞ്ഞെടുത്ത പൊതുജനമാണെന്ന്' എംഎ‍ൽഎയോട് പ്രതികരിച്ചതായും ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു.

അതേസമയം, സംഭവത്തെ കുറിച്ച് അറിയില്ലെന്ന് ബിജെപി വക്താവ് സമീർ സിങ് പറഞ്ഞു. 'എനിക്കോ സംസ്ഥാന നേതൃത്വത്തിനോ ഈ വിഷയത്തെക്കുറിച്ച് അറിയില്ല. സ്ത്രീകളോട് നിന്ദ്യമായി സംസാരിക്കാൻ ആർക്കും അവകാശമില്ല. എല്ലാവരെയും ബഹുമാനിക്കുന്ന പാർട്ടിയാണ് ബിജെപി. എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ഇക്കാര്യം അന്വേഷിക്കുമെന്നും സമീർ സിങ് വ്യക്തമാക്കി.

ബിജെപിയുടെ തനി സ്വരൂപമാണ് എംഎ‍ൽഎ കാണിച്ചതെന്ന് സമാജ്വാദി പാർട്ടി വക്താവ് രാജേന്ദ്ര ചൗധരി അഭിപ്രായപ്പെട്ടു. ബിജെപിക്കാർ ആരെയും സഹായിക്കാതെ സ്ത്രീകളെ അപമാനിക്കുകയാണ് ചെയ്യുന്നത്. എംഎ‍ൽഎയുടെ സംസാരം നിർഭാഗ്യകരവും അപലപനീയവുമാണെന്ന് രാജേന്ദ്ര ചൗധരി കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP