Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂളുകളും കോളേജുകളും ജൂലൈ 31 വരെ അടഞ്ഞുകിടക്കും; അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കില്ല; രാത്രികാല കർഫ്യു 10 മുതൽ പുലർച്ചെ 5 വരെയാക്കി; തിയേറ്ററുകൾ, ജിംനേഷ്യങ്ങൾ, പാർക്കുകൾ, സ്വിമ്മിങ്പൂളുകൾ, മെട്രോ സർവീസുകൾ എന്നിവ പ്രവർത്തിക്കില്ല; ബാറുകളിൽ ഇരുന്ന് മദ്യപാനം അനുവദിക്കില്ല; കടകളിൽ സ്ഥലസൗകര്യമനുസരിച്ച് അഞ്ചിൽ കൂടുതൽ ആളുകൾക്ക് പ്രവേശിക്കാം; ലോക് ഡൗൺ ഇളവ് രണ്ടാംഘട്ട നിർദ്ദേശങ്ങൾ ഇങ്ങനെ; പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

സ്‌കൂളുകളും കോളേജുകളും ജൂലൈ 31 വരെ അടഞ്ഞുകിടക്കും; അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കില്ല; രാത്രികാല കർഫ്യു 10 മുതൽ പുലർച്ചെ 5 വരെയാക്കി; തിയേറ്ററുകൾ, ജിംനേഷ്യങ്ങൾ, പാർക്കുകൾ, സ്വിമ്മിങ്പൂളുകൾ, മെട്രോ സർവീസുകൾ എന്നിവ പ്രവർത്തിക്കില്ല; ബാറുകളിൽ ഇരുന്ന് മദ്യപാനം അനുവദിക്കില്ല; കടകളിൽ സ്ഥലസൗകര്യമനുസരിച്ച് അഞ്ചിൽ കൂടുതൽ ആളുകൾക്ക് പ്രവേശിക്കാം; ലോക് ഡൗൺ ഇളവ് രണ്ടാംഘട്ട നിർദ്ദേശങ്ങൾ ഇങ്ങനെ; പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക് ഡൗൺ ഇളവ് രണ്ടാം ഘട്ടത്തിലെ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച ഇളവുകൾ ജൂലൈ 1 മുതലാണ് നിലവിൽ വരിക. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകിട്ട് നാല് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അകലവും മാസ്‌ക്ക് ധരിക്കലും അടക്കമുള്ള കർശന നിയന്ത്രണ നടപടികളുമായ് ഇനിയും മുന്നോട്ട് പോയെ മതിയാകു എന്ന് വ്യക്തമാക്കുന്ന മാർഗനിർദ്ദേശമാണ് കേന്ദ്രസർക്കാർ ഇന്ന് പ്രസിദ്ധികരിച്ചത്. കണ്ടെയ്ന്മെന്റ് സോണുകളിൽ നിയന്ത്രണത്തിൽ ഒരിളവും പാടില്ല. കണ്ടെയ്ന്മെന്റ സോണുകൾക്ക് പുറത്ത് ഉചിതമായ ഇളവുകൾ സർക്കാരിന് നൽകാം. എന്നാൽ ഇങ്ങനെ അനുവദിക്കുന്ന ഇളവുകളുടെ ഭാഗമായി ജനക്കൂട്ടം ഉണ്ടാകാനോ അഞ്ച് പേരിൽ അധികം കൂട്ടം കൂടാനോ പാടില്ല.

ആരാധനാലയങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ കണ്ടെയ്ന്മെന്റ് സോണുകൾക്ക് പുറത്ത് നടത്താം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ അടഞ്ഞ് തന്നെ തുടരും. ട്രെയിനിങ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 15 ന് ശേഷം കർശനമായ നിബന്ധനകളോടെ പ്രവർത്തിക്കാം. അന്തർ സംസ്ഥാന, അന്തർ ജില്ലാ യാത്രകൾക്കുള്ള നിബന്ധനകളിലും മാർഗനിർദ്ദേശത്തിൽ കൂടുതൽ ഇളവ് നൽകിയിട്ടുണ്ട്. അന്തർ സംസ്ഥാന യാത്രയ്ക്കുള്ള ഇപാസുകൾ അടക്കം ഈ ഘട്ടം മുതൽ നിർബന്ധമായിരിക്കില്ല എന്ന് മാർഗനിർദ്ദേശം വ്യക്തമാക്കുന്നു.

കൂടുതൽ ആഭ്യന്തര വിമാന സർവീസുകൾ ഈ ഘട്ടത്തിൽ അനുവദിക്കും. അന്താരാഷ്ട്ര
വിമാനസർവസുകൾ ജൂലൈ 31 വരെ പുനരാരംഭിക്കില്ല. പൊതുജന ജീവിതം സാധാരണ നിലയിലേക്ക് എത്തിക്കാനും എന്നാൽ രോഗബാധക്ക് കാരണം ആകാത്തതും ആയ നിയന്ത്രണങ്ങൾക്കാണ് ഇളവെന്ന് മാർഗനിർദ്ദേശം വ്യക്തമാക്കുന്നു. നിലനിൽക്കുന്ന ലോക്ക്ഡൗൺ നിബന്ധനകളിൽ അതത് സർക്കാരുകൾ പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും എന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

പ്രധാന നിർദ്ദേശങ്ങൾ

*രാത്രികാല കർഫ്യു 10 മുതൽ പുലർച്ചെ 5 വരെയാക്കി. നേരത്തെ ഇത് രാത്രി 9 മുതൽ പുലർച്ചെ 6 വരെയായിരുന്നു.

*വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കില്ല.

*തിയേറ്ററുകൾ, ജിംനേഷ്യങ്ങൾ, പാർക്കുകൾ, സ്വിമ്മിങ്പൂളുകൾ, മെട്രോ സർവീസുകൾ എന്നിവ പ്രവർത്തിക്കില്ല.

* ജൂലൈയിലും അന്താരാഷ്ട്രവിമാന സർവീസുകൾ പുനഃരാരംഭിക്കില്ല.

*ആഭ്യന്തര വിമാന സർവീസുകളും ട്രെയിനുകളും കൂടും.

*ആൾക്കൂട്ടമുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികൾക്ക് വിലക്ക് തുടരും.

*കണ്ടെന്മെന്റ് സോണുകളിൽ സമ്പൂർണ ലോക്ഡൗൺ തുടരും. സംസ്ഥാനങ്ങൾക്ക് സാഹചര്യമനുസരിച്ച് കണ്ടെയ്‌ന്മെന്റ് സോണുകൾക്ക് പുറത്ത് നിരോധനങ്ങൾ കൊണ്ടുവരികയോ, നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാം.

*ബാറുകളിൽ ഇരുന്ന് മദ്യപാനം അനുവദിക്കില്ല.

*കടകളിൽ സ്ഥലസൗകര്യമനുസരിച്ച് അഞ്ചിൽ കൂടുതൽ ആളുകൾക്ക് പ്രവേശിക്കാം.

തമിഴ്‌നാട്ടിൽ ലോക് ഡൗൺ ജൂലൈ 31 വരെ നീട്ടി

കോവിഡ് വ്യാപനം ശക്തമായ തമിഴ്‌നാട്ടിൽ ലോക് ഡൗൺ ജൂലൈ 31 വരെ നീട്ടി. പൊതുഗതാഗതം ഉണ്ടാകില്ല. അത്യാവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും അനുമതിയെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.ജില്ലാ അതിർത്തികൾ കടക്കാൻ പാസ് നിർബന്ധമാണ്. പലചരക്ക്-പച്ചക്കറി കടകൾ, മരുന്നുകടകൾ, പെട്രോൾ പന്പ് തുടങ്ങിയവ പ്രവർത്തിക്കും.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 3949 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച 62 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1141 ആയി ഉയർന്നു.

രാജ്യത്ത് ഒറ്റ ദിവസം 19,459 കേസുകൾ

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം രാജ്യത്ത് കോവിഡ് കേസുകൾ 5,48,381 ആയി ഉയർന്നു. മരണസംഖ്യ-16,475. വേൾഡോമീറ്ററിന്റെ കണക്ക്പ്രകാരം രാജ്യത്ത് 5,67, 233 കേസുകളുണ്ട്. മരണസംഖ്യ 16,904

മഹാരാഷ്ട്രയിൽ കോവിഡ് രോഗികൾ 1,70,000ത്തിലേക്ക്; ലോക് ഡൗൺ നീട്ടി

 മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ അയ്യായിരത്തിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 5,257 പേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,69,883 ആയി.കോവിഡ് ബാധിച്ച് ഇന്ന് 181 പേരാണ് മരിച്ചത്. ഇതുവരെ മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം 7,610 ആയി. നിലവിൽ മഹാരാഷ്ട്രയിലെ കോവിഡ് മരണ നിരക്ക് 4.48 ശതമാനമാണ്. 73,298 പേരാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 88,960 പേർ ഇതുവരെ രോഗമുക്തരായി. തിങ്കളാഴ്ച മാത്രം രോഗമുക്തി നേടിയത് 2,358 പേരാണ്. രോഗമുക്തി നിരക്ക് 52.37 ശതമാനമാണ്.

മുംബൈയിൽ മാത്രം തിങ്കളാഴ്ച റിപ്പോർട്ട ചെയ്യപ്പെട്ടത് 1226 കോവിഡ് കേസുകളാണ്. ഇതോടെ നഗരത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 76765 ആയി. തിങ്കളാഴ്ച 21 പേർകൂടി മരിച്ചതോടെ മരണസംഖ്യ 4463 ആയി. മുംബൈയിലെ ചേരിപ്രദേശമായ ധാരാവിയിൽ 17 പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരാൾ മരിക്കുകയും ചെയ്തു. നിലവിൽ 598 പേരാണ് ധാരാവിയിൽ ചികിത്സയിലുള്ളതെന്നും ബൃഹന്മുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു. കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ഡൗൺ ജൂലായ് 31 വരെ ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP