Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'രാജി നിർഭാഗ്യകരം; പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കാമായിരുന്നു'; ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയോട് സച്ചിൻ പൈലറ്റിന്റെ പ്രതികരണം ഇങ്ങനെ; 'പുതുതലമുറയെ വിലകുറച്ച് കാണിച്ചതിന്റെ ഫലമാണ് അനുഭവിക്കുന്നത്; ബിജെപിയെ മാത്രം പഴിപറഞ്ഞിട്ട് കാര്യമില്ല'; കമൽനാഥിനെ വിമർശിച്ച് ശിവസേന മുഖപത്രവും

'രാജി നിർഭാഗ്യകരം; പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കാമായിരുന്നു'; ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയോട് സച്ചിൻ പൈലറ്റിന്റെ പ്രതികരണം ഇങ്ങനെ; 'പുതുതലമുറയെ വിലകുറച്ച് കാണിച്ചതിന്റെ ഫലമാണ് അനുഭവിക്കുന്നത്; ബിജെപിയെ മാത്രം പഴിപറഞ്ഞിട്ട് കാര്യമില്ല'; കമൽനാഥിനെ വിമർശിച്ച് ശിവസേന മുഖപത്രവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മധ്യപ്രദേശ് സർക്കാറിനെ പ്രതിസന്ധിയിലാക്കി ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേക്കേറിയ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. സിന്ധ്യയുടെ രാജി നിർഭാഗ്യകരമാണെന്നും പ്രശ്നങ്ങൾ പാർട്ടുക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കാമായിരുന്നുവെന്നും സച്ചിൻ പൈലറ്റ് ട്വീറ്റ് ചെയത്ു. രാഹുൽ ഗാന്ധിയുടെ വലം കൈകൾ എന്ന് ഒരുകാലത്ത് വിശേഷപ്പിക്കപ്പെട്ട നേതാക്കന്മാരായിരുന്നു സച്ചിൻ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും അതിനാൽ തന്നെ പാർട്ടി വിട്ട് ബിജെപിയിലേക്ക് ഉറ്റസുഹൃത്ത് കൂടിയായ ജ്യോതിരാതിദ്യ സിന്ധ്യ ചുവടുമാറ്റുമ്പോൾ സച്ചിൻ പൈലറ്റിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കിയിരുന്നു.

സച്ചിൻ പൈലറ്റിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും സമാനതകൾ ഏറെയാണ് ഇരുവരും കോൺഗ്രസ് പാരമ്പര്യമുള്ള പിതാവിന്റെ പാത പിന്തുടർന്ന് പാർട്ടിയിലെത്തിയതാണ്. രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ സച്ചിൻ പൈലറ്റ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിയെ മികച്ച നിലയിൽ എത്തിച്ചെങ്കിലും അശോക് ഖേലോട്ടിനെ മുഖ്യമന്ത്രിയായി നിയമിക്കുകയായിരുന്നു. സമാന സാഹചര്യമാണ് ജ്യേതിരാദിത്യ സിന്ധ്യയും പാർട്ടിവിടുന്നതിലേക്ക് എത്തിച്ചത്. തന്നെ തഴഞ്ഞ് കമൽനാഥിനെ മുഖ്യമന്ത്രിയാക്കിയതോടെയാണ് സിന്ധ്യയും നേതൃത്വവും തമ്മിൽ ഇടയുന്നതും അത് പിന്നീട് ബിജെപിയിലേക്കുള്ള ചുവടുമാറ്റത്തിലേക്ക് എത്തിനിൽക്കുന്നതും.

ബുധനാഴ്ചയാണ് കോൺഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നത്. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയിൽ നിന്നും ബിജെപിയുടെ പ്രാഥമികാംഗത്വം സിന്ധ്യ സ്വീകരിച്ചു. അതേസമയം മധ്യപ്രദേശിൽ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിക്ക് കാരണം മുഖ്യമന്ത്രി കമൽനാഥ് ആണെന്ന് കുറ്റപ്പെടുത്തി ശിവസേനയും രംഗത്തുവന്നു. പുതുതലമുറയെ കമൽനാഥ് വിലക്കുറച്ചതിന്റെ ഫലമാണ് ഇപ്പോൾ മധ്യപ്രദേശിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെന്നും ശിവസേന കുറ്റപ്പെടുത്തി.

''ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ 22 എംഎ‍ൽഎമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. സിന്ധ്യ ബിജെപിയിലേക്ക് മാറി. കമൽനാഥ് സർക്കാറിന്റെ ഭൂരിപക്ഷം കുറയാൻ ഇത് കാരണമായി. കോൺഗ്രസിന് മധ്യപ്രദേശിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം ബിജെപി അല്ല. കമൽനാഥ് സർക്കാറിന്റെ ശ്രദ്ധയില്ലായ്മയും ധാർഷ്ട്യവും പുതുതലമുറയെ താഴ്‌ത്തികെട്ടാനുള്ള പ്രവണതയുമാണ്,'' ശിവസേനയുടെ മുഖപത്രമായ സാമ്നയിൽ ആരോപിച്ചു.

ദിഗ്‌വിജയ സിങും കമൽനാഥും മധ്യപ്രദേശിലെ പഴയകാല നേതാക്കളാണ്. പക്ഷേ, ജ്യോതിരാദിത്യ സിന്ധ്യയെ അവഗണിച്ചുകൊണ്ടുള്ള രാഷ്ട്രീയം മധ്യപ്രദേശിൽ സാധ്യമാകില്ല. സംസ്ഥാനത്ത് മുഴവൻ സിന്ധ്യക്ക് സ്വാധീനമുണ്ടാകില്ലായിരിക്കും പക്ഷേ സിന്ധ്യക്ക് സ്വാധീനമുള്ള പ്രദേശങ്ങളുണ്ട് എഡിറ്റോറിയലിൽ പറയുന്നു. പാർട്ടിയിൽ സിന്ധ്യയെ ഒതുക്കിയ നടപടിയേയും ശിവസേന വിമർശിച്ചു.തെരഞ്ഞെടുപ്പിന് മുൻപ് മധ്യപ്രദേശിൽ സിന്ധ്യക്ക് കോൺഗ്രസ് പാർട്ടിയുടെ മുഖ്യമന്ത്രിയുടെ മുഖമായിരുന്നു. പക്ഷേ, അവസാനം പാർട്ടിയിലെ മുതിർന്ന നേതാക്കൾ സിന്ധ്യയെ പുറന്തള്ളി എഡിറ്റോറിയലിൽ പറയുന്നു.

എഡിറ്റോറിയയിൽ സിന്ധ്യക്കെതിരെയും വിമർശനം ഉന്നയിക്കുന്നുണ്ട്. ആറ് മാസം മുൻപ് സിന്ധ്യ ജനാധിപത്യത്തെ ശ്വാസം മുട്ടിക്കുന്നെന്ന്. ഇപ്പോൾ അതേ പാർട്ടിയിലേക്കാണ് അദ്ദേഹം പോയത്. ഡൽഹി കലാപത്തിൽ ബിജെപി വിദ്വേഷ രാഷ്ട്രീയ കളിക്കുകയാണെന്ന് പറഞ്ഞ അതേ സിന്ധ്യ ഇപ്പോൾ കോൺഗ്രസ് പഴയ കോൺഗ്രസ് അല്ലാ എന്ന് പറഞ്ഞ് ബിജെപിയിൽ അംഗത്വം എടുത്തിരിക്കുകയാണെന്ന് സിന്ധ്യയെ വിമർശിച്ചുകൊണ്ട് എഡിറ്റോറിയലിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP