Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടുത്ത വാദപ്രതിവാദങ്ങൾക്കൊടുവിൽ വിശ്വാസ വോട്ട് നേടി ഉദ്ധവ് താക്കറെ സർക്കാർ; അനുകൂലിച്ച് വോട്ട് ചെയ്ത് 169 എംഎൽഎമാർ; പ്രോട്ടം സ്പീക്കറെ മാറ്റി നിയമിച്ചതും സ്പീക്കറെ തിരഞ്ഞെടുക്കാത്തതും തർക്കവാദങ്ങളായി ഉന്നയിച്ച് പ്രതിപക്ഷം; 105 ബിജെപി എംഎൽഎമാരും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു; ഭരണഘടനാവിരുദ്ധമായാണ് സമ്മേളനം വിളിച്ചതെന്ന് ഫട്‌നാവിസ്; ഉപമുഖ്യമന്ത്രി പദത്തെ ചൊല്ലി മഹാവികാസ് അഗാഡിയിൽ തർക്കം

കടുത്ത വാദപ്രതിവാദങ്ങൾക്കൊടുവിൽ വിശ്വാസ വോട്ട് നേടി ഉദ്ധവ് താക്കറെ സർക്കാർ; അനുകൂലിച്ച് വോട്ട് ചെയ്ത് 169 എംഎൽഎമാർ; പ്രോട്ടം സ്പീക്കറെ മാറ്റി നിയമിച്ചതും സ്പീക്കറെ തിരഞ്ഞെടുക്കാത്തതും തർക്കവാദങ്ങളായി ഉന്നയിച്ച് പ്രതിപക്ഷം; 105 ബിജെപി എംഎൽഎമാരും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു; ഭരണഘടനാവിരുദ്ധമായാണ് സമ്മേളനം വിളിച്ചതെന്ന് ഫട്‌നാവിസ്; ഉപമുഖ്യമന്ത്രി പദത്തെ ചൊല്ലി മഹാവികാസ് അഗാഡിയിൽ തർക്കം

മറുനാടൻ ഡെസ്‌ക്‌

 മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ വിശ്വാസ വോട്ട് നേടി. 169 എംഎൽഎമാർ വിശ്വാസ വോട്ടിന് അനുകൂലമായി വോട്ട് ചെയ്തു. ആരും എതിർത്ത് വോട്ട് ചെയ്തില്ല. നാലുപേർ വിട്ടുനിന്നു. 105 ബിജെപി എംഎൽഎമാരും വിട്ടുനിന്നു. ശബ്ദവോട്ടോടെയാണ് വിശ്വാസ വോട്ടെടുപ്പ് വിജയിച്ചത്. പ്രതിപക്ഷ എംഎൽഎമാർ വോട്ടെടുപ്പിന് മുമ്പ് തന്നെ സഭ ബഹിഷ്‌കരിച്ചു. സഭ ചേർന്നപ്പോൾ തന്നെ ചില കാര്യങ്ങൾ പറയാനുണ്ടെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് എഴുന്നേറ്റു. സ്പീക്കർ പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അവസരം നൽകി. സഭ ചേരുന്ന വിവരം പോലും സർക്കാർ വളരെ വൈകിയാണ് അറിയിച്ചതെന്നും അതിനാൽ പല അംഗങ്ങൾക്കും എത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രോട്ടം സ്പീക്കറായി ദിലീപ് വൽസെ പാട്ടീലിനെ നിയമിച്ചതിൽ പ്രതിഷേധിച്ചാണ് ദേവേന്ദ്ര ഫട്‌നാവിസും കൂട്ടരും സഭ ബഹിഷ്‌കരിച്ചത്. ബിജെപിയുടെ കൊളാംബ്കറിന് പകരം ദിലിപ് വൽസെ പാട്ടീലിനെ നിയമിച്ചതിലാണ് ബിജെപിയുടെ പ്രതിഷേധം. രാജ്യത്ത് ഇതുവരെ പ്രോട്ടം സ്പീക്കറെ മാറ്റിയ ചരിത്രമില്ലെന്ന് ഫട്‌നാവിസ് കുറ്റപ്പെടുത്തി. സ്പീക്കറെ തിരഞ്ഞെടുക്കാതെ മഹരാഷ്ട്ര നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടന്നില്ല. ഇപ്രാവശ്യം എന്താണിത്ര ഭയം? മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഭരണഘടനാപരമായല്ല നടത്തിയതെന്നും സഭാ സമ്മേളനം ചട്ടപ്രകാരമല്ലെന്നും ബിജെപി ആരോപിച്ചു. സഭാ നടപടിക്രമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തുനൽകുമെന്നും സഭ ഭരണഘടന പിന്തുടരണമെന്നും ഫട്‌നാവിസ് പറഞ്ഞു. എന്നാൽ, സംസ്ഥാന മന്ത്രിസഭയ്ക്ക് പ്രോട്ടം സ്പീക്കറെ നിർദ്ദേശിക്കാൻ പൂർണ അധികാരമുണ്ടെന്ന് പാട്ടീൽ മറുപടി പറഞ്ഞു. കോൺഗ്രസ് നേതാവ് അശോക് ചവാനാണ് വിശ്വാസവോട്ടിനുള്ള പ്രമേയം അവതരിപ്പിച്ചത്. എൻസിപിയുടെ നവാബ് മാലിക്കും ശിവസേനയുടെ സുനിൽ പ്രഭുവും പിന്തുണച്ചു.


രണ്ടുദിവസത്തെ പ്രത്യേക സമ്മേളന നടത്തിപ്പിനായാണ് പാട്ടീലിനെ പ്രോട്ടം സ്പീക്കറായി നിയമിച്ചത്. ഞായറാഴ്ചയാണ് സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടക്കുക. ഇതിനെ തുടർന്ന് ഗവർണറുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയും നടക്കും. പുതിയ സ്പീക്കർ പിന്നീട് പ്രതിപക്ഷ നേതാവിന്റെ പേരും ഔദ്യോഗികമായി പ്രഖ്യാപിക്കും.

സഭയ്ക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയും ഫട്‌നാവിസ് ആരോപണങ്ങൾ ആവർത്തിച്ചു. ഈ സഭാസമ്മേളനം ഭരണാവിരുദ്ധമാണ്. കഴിഞ്ഞ സമ്മേളനം അവസാനിച്ചുവെന്ന് അറിയിപ്പുണ്ടായി. പുതിയ സമ്മേളനം വിളിച്ചുചേർക്കാനുള്ള ചട്ടങ്ങൾ പാലിച്ചില്ല. ചില എംഎൽഎമാർ ബാൽ താക്കറെയുടെ പേരിലും ചിലർ സോണിയ ഗാന്ധിയുടെ പേരിലും ചിലർ ശരദ് പവാറിന്റെ പേരിലും സത്യപ്രതിജ്ഞ ചെയ്തു. ഇത് അസാധുവാണ്. അതുകൊണ്ട്് തന്നെ സഭാസമ്മേളനവും അസാധുവാണ്-ഫട്‌നാവിസ് പറഞ്ഞു.

അതേസമയം, ശിവസേനയും, എൻസിപിയും, കോൺഗ്രസും തമ്മിൽ ്അധികാരം പങ്കിടുന്നതിനെ ചൊല്ലി തർക്കങ്ങൾ തുടരുകയാണ്. ഉപമുഖ്യമന്ത്രി പദമാണ് തർക്ക വിഷയം. കോൺ്ഗ്രസ് ഉപമുഖ്യമന്ത്രി പദവി ആവശ്യപ്പെട്ടുവെന്നും എൻസിപി അത് തള്ളിക്കളഞ്ഞുവെന്നുമാണ് സൂചന. സംസ്ഥാന നേതൃത്വം പ്രശ്‌നം പരിഹരിക്കാൻ പരാജയപ്പെട്ടതോടെ , ഇരുപാർട്ടികളുടെയും ദേശീയ നേതൃത്വം വിഷയം ചർച്ച ചെയ്തുവരികയാണ്.

സ്പീക്കർ പദവി കൂടാതെ ആഭ്യന്തരം, ധനം. റവന്യു, സഹകരണം, നഗരവികസനം വകുപ്പുകൾ സംബന്ധിച്ചും മൂന്നുപാർട്ടികളും തമ്മിൽ ധാരണയിലെത്തിയില്ല. ഇതോടെ മന്ത്രിസഭാ വികസനം തത്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP