1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

എങ്കിലുമെന്നെ കള്ളനെന്ന് വിളിച്ചില്ലേ! താൻ മുറിവേറ്റവനെന്ന് ഉദ്ധവ് താക്കറെ; മഹാരാഷ്ട്ര മുഖ്യമന്ത്രിപദം പങ്കിടാമെന്ന വാക്ക് അമിത് ഷാ നൽകിയിട്ട് തന്നെ കള്ളനെന്ന് വിളിച്ചത് എന്തിനെന്നും ശിവസേന നേതാവ്; സംസ്ഥാനത്ത് ഒരു ശിവസേന മുഖ്യമന്ത്രി വരുമെന്ന് പിതാവ് ബാൽതാക്കറെയ്ക്ക് നൽകിയ വാക്ക് പാലിക്കാൻ ഫട്‌നാവിസിന്റെയോ ഷായുടെയും സഹായം വേണ്ട; വാക്‌പോര് രൂക്ഷമാകുമ്പോൾ സർക്കാർ രൂപീകരണം വഴിമുട്ടുന്നു

November 08, 2019 | 08:59 PM IST | Permalinkഎങ്കിലുമെന്നെ കള്ളനെന്ന് വിളിച്ചില്ലേ! താൻ മുറിവേറ്റവനെന്ന് ഉദ്ധവ് താക്കറെ; മഹാരാഷ്ട്ര മുഖ്യമന്ത്രിപദം പങ്കിടാമെന്ന വാക്ക് അമിത് ഷാ നൽകിയിട്ട് തന്നെ കള്ളനെന്ന് വിളിച്ചത് എന്തിനെന്നും ശിവസേന നേതാവ്; സംസ്ഥാനത്ത് ഒരു ശിവസേന മുഖ്യമന്ത്രി വരുമെന്ന് പിതാവ് ബാൽതാക്കറെയ്ക്ക് നൽകിയ വാക്ക് പാലിക്കാൻ ഫട്‌നാവിസിന്റെയോ ഷായുടെയും സഹായം വേണ്ട; വാക്‌പോര് രൂക്ഷമാകുമ്പോൾ സർക്കാർ രൂപീകരണം വഴിമുട്ടുന്നു

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ, ബിജെപി-ശിവസേന വാക്‌പോര് രൂക്ഷമായി. മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതിന് ശേഷം ദേവേന്ദ്ര ഫട്‌നാവിസ് നടത്തിയ പരാമർശങ്ങൾ ശിവസേന തലവൻ ഉദ്ധവ് താക്കറെയെ ചൊടിപ്പിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെ കുറിച്ച് ധാരണയുണ്ടാക്കിയിരുന്നുവെന്നാണ് ഉദ്ധവിന്റെ അവകാശവാദം. ഇത് ഫട്‌നാവിസ് തള്ളിക്കളഞ്ഞിരുന്നു. ശിവസേന തലവനെ പ്രകോപിപ്പിച്ചതും ഇതുതന്നെ. പരസ്പരം പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ തുടരുന്ന പശ്ചാത്തലത്തിൽ സഖ്യസർക്കാർ അധികാരത്തിൽ വരുന്ന കാര്യം സംശയത്തിലായി. ശനിയാഴ്ചയ്ക്ക് മുമ്പ് സർക്കാർ രൂപീകരിച്ചില്ലെങ്കിൽ, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടി വരും.

മഹാരാഷ്ട്രയിൽ ഒരു ശിവസേന മുഖ്യമന്ത്രി എന്ന് താൻ പിതാവ് ബാൽ താക്കറെയ്ക്ക് നൽകിയ വാഗ്ദാനം നിറവേറ്റുക തന്നെ ചെയ്യുമെന്ന് ഉദ്ധവ് താക്കറെ പരഞ്ഞു. അതിനായി ദേവേന്ദ്ര ഫട്‌നാവിസിന്റെയോ, അമിത്ഷായുടെയോ സഹായം ആവശ്യമില്ല. ബിജെപി തന്നെ ഒരുകള്ളനായി ചിത്രീകരിച്ചതിൽ തനിക്ക് മുറിവേറ്റുവെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ഒക്ടോബർ 24 ന് തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ബിജെപിയുമായി ചർച്ചയ്്ക്ക് തയ്യാറാവാതിരുന്നതും അവർ തന്നെ കള്ളനായി ചിത്രീകരിച്ചതുകൊണ്ടാണ്. ശിവസേനാ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലാക്കാക്കിയാണ് ആക്രമണങ്ങൾ അഴിച്ചുവിട്ടതെന്ന ആരോപണങ്ങളും അദ്ദേഹം തള്ളി. മോദിയെ ആക്രമിക്കുകയല്ല, താൻ ചെയ്തത്. ഓരോ സമയത്തെയും നയങ്ങളുടെ അടിസ്ഥാനത്തിലാണ് മോദി സർക്കാരിനെ വിമർശിച്ചതെന്നും ഉദ്ധവ താക്കറെ പറഞ്ഞു.

288 അംഗ നിയമസഭയിൽ 145 ആണ് ഭൂരിപക്ഷത്തിന് വേണ്ട അംഗസംഖ്യ. ബിജെപി-ശിവസേന സഖ്യത്തിന് 161 സീറ്റ് ഉണ്ടെങ്കിലും സേന അകന്നതോടെ സർക്കാർ രൂപീകരണം വഴിമുട്ടുകയായിരുന്നു. ഗവർണർ ഭഗത് സിങ് കോഷ്യാരിയെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇതോടെ, സർക്കാർ രൂപീകരണത്തിനായി ശിവസേന കരുനീക്കം ശക്തമാക്കി. എൻസിപിയുമായി ശിവസേന ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ്. ശരദ് പവാറിനെ കാണാൻ ശിവസനേ നേതാവ് സഞ്ജയ് റാവത്ത് എത്തി. തങ്ങളുടെ എംഎൽഎമാർക്ക് സുരക്ഷ ആവശ്യപ്പെട്ട് ശിവസേന പൊലീസിന് കത്ത് നൽകുകയും ചെയ്തു.

കഴിഞ്ഞ അഞ്ച് വർഷം മുന്നിലെത്തിയ എല്ലാ വെല്ലുവിളികളും നേരിടുന്നതിൽ വിജയിച്ചുവെന്ന് ഫടനാവിസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ജനങ്ങൾ ബിജെപിക്ക് അനുകൂലമായാണ് വിധിയെഴുതിയത്. സർക്കാർ രൂപീകരണത്തിന് എല്ലാ വഴികളും ഇപ്പോൾ തുറന്നിരിക്കുകയാണ്. ശിവസേനയോടും, ഉദ്ധവ് താക്കറെയോടും നന്ദി പറയുന്നു, ഫട്‌നാവിസ് പറഞ്ഞു. തന്നെ പിന്തുണച്ചതിന് ജനങ്ങളോടും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. തങ്ങൾ സഖ്യമായി മത്സരിച്ചിട്ടും ശിവസേന പ്രതിപക്ഷവുമായാണ് ചർച്ചകൾ നടത്തിയത്. ബിജെപിയുമായി ചർച്ച നടത്തുന്നത് ഒഴിവാക്കി അവർ എൻസിപിയുമായും കോൺഗ്രസുമായുമാണ് ചർച്ച നടത്തിയത്. പലതവണ ശ്രമിച്ചിട്ടും ഉദ്ധവ് താക്കറെ ചർച്ചയ്ക്ക് തയ്യാറായില്ല. മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാമെന്ന് ഉറപ്പ് നൽകിയിരുന്നില്ലെന്നും ഫട്‌നാവിസ് പറഞ്ഞു. രണ്ടര വർഷം മുഖ്യമന്ത്രിസ്ഥാനം പങ്കിടുന്നതിനെ കുറിച്ച് ചർച്ചകൾ ഉണ്ടായിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല. എന്നാൽ, ഇക്കാര്യത്തിൽ ധാരണകളൊന്നും ഉണ്ടായില്ലെന്നും ഫട്‌നാവിസ് പറഞ്ഞു. അമിത് ഷാജിയും നിധിൻ ഗഡ്കരിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. സഖ്യത്തിന് അനുകൂലമായി ജനവിധിയുണ്ടായിട്ടും, വോട്ടെടുപ്പ് ഫലം വന്നപ്പോൾ, സർക്കാർ രൂപീകരണത്തിന് എല്ലാ വഴികളും നോക്കുമെന്ന ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനം തങ്ങളെ ഞെട്ടിച്ചു. കാവൽ മുഖ്യമന്ത്രിയായി തുടരാനാണ് ഗവർണർ ആവശ്യപ്പെട്ടത്. സർക്കാരുണ്ടാക്കാൻ ശ്രമിക്കുമെന്നും ഫട്‌നാവിസ് പറഞ്ഞു.

അതേസമയം, ബിജെപി ശിവസേനയുമായി ചേർന്ന് വൈകാതെ സർക്കാർ രൂപീകരിക്കണമെന്ന് എൻസിപി തലവൻ ശരദ് പവാർ പറഞ്ഞു. കഴിഞ്ഞ ദിവസം ഗവർണറെ കണ്ടെങ്കിലും സർക്കാർ രൂപീകരണത്തിന് ബിജെപി അവകാശവാദം ഉന്നയിച്ചില്ല. സർക്കാർ രൂപീകരിക്കാൻ ബദൽ മാർഗ്ഗം ഉണ്ടെന്നാണ് ശിവസേനയുടെ നിലപാട്. അതിനിടെ, ശിവസേന എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി.ബിജെപിയുമായി യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാവേണ്ട എന്ന് തീരുമാനിച്ചതോടെയാണ് ശിവസേന എംഎൽഎമാരെ ബാന്ദ്രയിലെ രംഗ് ശാർദ റിസോർട്ടിലേക്ക് മാറ്റിയത്.

ഇതിന് പിന്നാലെ എൻ.ഡി.എ സ്ഖ്യ ശിവസേന കഴിഞ്ഞ ദിവസം എൻഡിഎ സഖ്യകക്ഷി ശിവസേന തങ്ങളുടെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഹിന്ദി ഹൃദയഭൂമിയായ മഹാരാഷ്ട്രയിൽ ബിജെപി തങ്ങളുടെ ഭരണം നിലനിർത്താൻ എന്തും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ശിവസേന അമ്പിനും വില്ലിനും അടുക്കാത്ത സാഹചര്യത്തിൽ അമിത്ഷാ രംഗത്തിറങ്ങി കളിക്കുമെന്ന പ്രതീക്ഷയും ബിജെപി മുന്നിൽ കാണുന്നു.

കുതിരക്കച്ചവടത്തിന് വേദിയായി മഹാരാഷ്ട്ര

ബിജെപി തങ്ങളുടെ എംഎഎൽഎമാരെ ചാക്കിലാക്കാൻ ശ്രമിക്കുകയാണ് എന്ന് ആരോപിച്ചിയായിരുന്നു ശിവസേന രംഗത്തെത്തിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബാന്ദ്രയിലെ റിസോർട്ടിൽ നിന്നും പുറത്തുവരരുത് എന്നാണ് ശിവസേന എംഎൽഎമാർക്ക് പാർട്ടി മേധാവി ഉദ്ദവ് താക്കറെ നൽകിയിരിക്കുന്ന നിർദ്ദേശം. കാവൽ മുഖ്യമന്ത്രി പദം ദുരുപയോഗം ചെയ്യരുതെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവയ്ക്കണമെന്നും ശിവസേന ആവശ്യപ്പെടുകയും ചെയ്തത് ബിജെപിയെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ബിജെപി കർണാടക മോഡലിൽ തങ്ങളുടെ എംഎൽഎനമാരെ വലിക്കുമോ എന്ന ആശങ്കയിൽ കോൺഗ്രസും എംഎൽഎമാരെ സേഫ് സോണിലേക്ക് എത്തിച്ചത്. സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്ന ഘട്ടത്തിൽ കോൺഗ്രസ് എൻ.സി.പി കക്ഷികളുമായി ധാരണ നടത്താൻ നീക്കവും സജീവമാണ്.പാർട്ടി നേതാവ് വിജയ് വദേത്തിവാറിന്റെ വീട്ടിലെത്തിയ എംഎൽഎമാരെ ജയ്പൂരിലേക്ക് കൊണ്ടുപോകാനാണ് കോൺഗ്രസ് കഴിഞ്ഞ ദിവസം കോൺഗ്സ തീരുമാനമെടുത്തത്്. ബിജെപി ചാക്കിട്ടുപിടിത്തം ഒഴിവാക്കാനാണ് എംഎൽഎമാരെ മാറ്റുന്നതെന്നാണ് കോൺഗ്രസ് പ്രതികരണവും.

അമ്പിനും വില്ലിനും അടുക്കാതെ ശിവസേന

കോൺഗ്രസ്്-44,എൻ.സി.പി 54, ശിവസേന-56, ബിജ.പെി 105 എന്നിങ്ങനെയാണ് മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള കക്ഷി നില. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ശിവസേന കടുംപിടത്തും വിടാത്ത സാഹചര്യത്തിലാണ് ബിജെപി എംഎൽഎമാരെ കൂടെക്കൂട്ടാൻ ശ്രമം നടത്തുന്നതായി വിവരങ്ങൾ പുറത്തുവന്നത്. ശിവസേനയുടെ 25എംഎൽഎമാരുമായി ബിജെപി ചർച്ച നടത്തി എന്നാണ് റിപ്പോർട്ട്.മുഖ്യമന്ത്രി സ്ഥാനത്തിന് തങ്ങൾക്കും അവകാശമുണ്ടെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ശിവനസേന വ്യക്തമാക്കുന്നത്. തങ്ങളുടെ നിലപാട് അംഗീകരിക്കുന്നെങ്കിൽ മാത്രം വിളിച്ചാൽ മതിയെന്നാണ് ബിജെപി നേതൃത്വത്തോട് കഴിഞ്ഞ ദിവസം ഉദ്ദവ് താക്കറെ പറഞ്ഞത്. എന്നാൽ ഫട്‌നാവിസിന്റെ നേതൃത്വത്തിൽ ബിജെപി-സേന സർക്കാർ അധികാരത്തിലേറുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ബിജെപിയും വ്യക്തമാക്കി.

കേന്ദ്രമന്ത്രി നിതൻ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കിയാൽ ഒത്തുതീർപ്പിലെത്താമെന്ന ശിവസേനയുടെ നിലപാടും ബിജെപി അംഗീകരിച്ചില്ല. ഒത്തുതീർപ്പ് മുഖ്യമന്ത്രിയാകാനില്ലെന്നും ഫട്‌നാവിസ് തന്നെ മഹാരാഷ്ട്ര ഭരിക്കും എന്നുമായിരുന്നു ഗഡ്കരിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം.നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി 105ഉം ശിവസേന 56സീറ്റുമാണ് നേടിയത്. ബിജെപിക്ക് പ്രതീക്ഷിച്ച ഭൂപക്ഷം ലഭിക്കാതെ വന്നതോടെ ശിവസേന മുഖ്യമന്ത്രി പദത്തിന് വേണ്ടി രംഗത്തെത്തുകയായിരുന്നു.

ആകെയുള്ള 288 സീറ്റുകളിൽ 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കഴിഞ്ഞ തവണ ബിജെപി 122 സീറ്റുകൾ നേടിയിരുന്നു. 63 സീറ്റ് നേടിയ ശിവസേനയുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. എന്നാൽ ഇത്തവണ ഇരു കക്ഷികൾക്കും സീറ്റുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായതോടെ മുഖ്യമന്ത്രി പദത്തിനായി ശിവസേന രംഗത്തെത്തിയത്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
സർക്കിൾ ഇൻസ്‌പെക്ടർ സ്മാർട്ട് വിജയനരികിൽ സഹായം അഭ്യർത്ഥിച്ച് എത്തിയ മറിയം റഷീദ എന്ന സുന്ദരിയായ യുവതി അയാളുമായി കിടക്ക പങ്കിടാൻ സമ്മതിക്കാത്തതിന്റെ പേരിൽ ദേശാഭിമാനിയും സ്മാർട്ട് വിജയനും ചേർന്ന് ഗൂഢാലോചന നടത്തി സൃഷ്ടിച്ചെടുത്തതല്ലേ ചാരക്കേസ്? ചാരക്കേസ് സൃഷ്ടിച്ചത് ദേശാഭിമാനി ആണെന്ന സത്യം വിളിച്ചുപറഞ്ഞ ജോമോൻ പുത്തൻപുരയ്ക്കൽ മാപ്പുപറയണം: പരിഹാസവുമായി ക്രൈം നന്ദകുമാറിന്റെ പോസ്റ്റ്
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ
2005ൽ സിവിൽ പൊലീസ് ഓഫീസർ; 2018ൽ ടെസ്റ്റ് എഴുതി എസ് ഐയായ പുത്തൂരുകാരൻ; ബളാലിൽ പിടികൂടിയത് ക്രൂര മനസ്സുള്ള കുട്ടിക്കുറ്റവാളിയെ; നിർണ്ണായകമായത് ബന്ധുവീട്ടിൽ വച്ച് ഫോൺ പരിശോധിച്ചപ്പോൾ വാൾ പേപ്പറായി കണ്ട 'വെനം' സിനിമയുടെ പോസ്റ്റർ; അശ്ലീല സൈറ്റുകളും വിഷം തിരഞ്ഞ ഗൂഗിൾ ഹിസ്റ്ററിയും തുണയായി; ആൻ മേരിയുടെ അരും കൊലയിൽ സഹോദരനെ കുടുക്കിയത് വെള്ളരിക്കുണ്ട് എസ് ഐ; കേരളാ പൊലീസിന്റെ അന്വേഷണ തൊപ്പിയിൽ പൊൻതൂവൽ സമ്മാനിച്ച് ശ്രീദാസും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതി; ജയിലിൽ നിന്നിറങ്ങി അതേ പെൺകുട്ടിയെ ജീവിത സഖിയാക്കിയ നാലു മാസം മാത്രം നീണ്ട ദാമ്പത്യം; സ്വഭാവ ദൂഷ്യം മൂലം ഭാര്യ ഉപേക്ഷിച്ചതോടെ ഫുൾടൈം മൊബൈലിൽ ചുറ്റി തിരിയൽ തുടങ്ങി; വല്ലപ്പോഴും കടലിൽ പോയി മീൻ പിടിക്കും; 19കാരിയെ വളച്ചെടുത്തത് ഫേസ്‌ബുക്കിലൂടെ; ഹോട്ടൽ റീഗേറ്റ് ഇന്നിലെ ക്രൂരത മറച്ചുവക്കാനുള്ള വ്യഗ്രത യുവതിയുടെ ജീവനെടുത്തു; കാവുങ്കൽ ഗോകുൽ ചില്ലറക്കാരനല്ല
86ൽ പ്രവാചകനുമായി യാതൊരു ബന്ധവുമില്ലാത്ത മുഹമ്മദ് എന്ന് കഥയുടെ പേരിൽ കൊല്ലപ്പെട്ടത് 16 പേർ; 1994 ൽ ഉർദു വാർത്തയുടെ പേരിലും ജീവൻ നഷ്ടമായത് 25പേർക്ക്; 91ലെ കാവേരി കലാപത്തിൽ കൊല്ലപ്പെട്ടത് 20 പേർ; 2016 ലെ രണ്ടാം കാവേരി കലാപത്തിലും ഒരു മരണവും ലക്ഷങ്ങളുടെ നഷ്ടവും; സദ്ദാം ഹുസൈന്റെ പേരിലും രാജ്കുമാറിന്റെ മരണത്തിലും ഇവിടെ കലാപം; എസ്ഡിപിഐയെ നിരോധിക്കാൻ കർണ്ണാടക സർക്കാർ; ആവർത്തിക്കുന്ന കലാപങ്ങളിൽ നടുങ്ങി ബംഗലൂരു
കോവിഡ് ബാധിച്ച എസ്‌പി.ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം; ഗായകനെ ഐസിയുവിലേക്ക് മാറ്റി; വെന്റിലേറ്ററിൽ കഴിയുന്ന എസ്‌പിബിയെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന് ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ; ആരോഗ്യനില വഷളായത് ഇന്നലെ അർദ്ധരാത്രിയോടെ; ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഓഗസ്റ്റ് 5ന്
ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്
സ്വർണക്കള്ളക്കടത്ത് കേസിൽ നാല് പേർ കൂടി അറസ്റ്റിൽ; പിടിയിലായത് സ്വർണക്കടത്തിലെ ഗൂഢാലോചനയിൽ പങ്കാളികളായവർ; അറസ്റ്റിലായത് മലപ്പുറം കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അൻവർ, ഹംസത്ത് അബ്ദുൾ സലാം, ടി എം സജു, ഹംജത്ത് അലി എന്നിവർ; നാൽവർ സംഘം സ്വർണം എത്തിക്കാനും കടത്താനും ഫണ്ട് സമാഹരിക്കുന്നവർ; ആകെ 20 പേർ അറസ്റ്റിലെന്ന് എൻഐഎ
രാജ്യത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി ഒരുങ്ങി ചെങ്കോട്ട; എൻഎസ്ജി സ്‌നൈപ്പേഴ്‌സും സ്വാറ്റ് കമാൻഡോകളും കാവൽ നിൽക്കുന്ന സുരക്ഷാവലയം; ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ പ്രധാനമന്ത്രിയെ അനുഗമിക്കാൻ ഇത്തവണ വനിതാ സൈനിക ഓഫീസർ; ദൗത്യം ഏൽപിച്ചിരിക്കുന്നത് ഫ്‌ളാഗ് ഓഫീസർ മേജർ ശ്വേത പാണ്ഡെയെ; കോവിഡ് മുൻകരുതലുകൾ ഉണ്ടെങ്കിലും ചടങ്ങുകൾ ദേശീയ ആഘോഷത്തിന്റെ പവിത്രതയും അന്തസ്സും കാത്തുകൊണ്ടെന്ന് പ്രതിരോധ മന്ത്രാലയം
അരക്കോടിയുടെ കുഴൽപ്പണവുമായി കോൺഗ്രസ് പ്രാദേശിക നേതാവും കൂട്ടാളിയും പിടിയിൽ; കറൻസി ഒളിപ്പിച്ച് കടത്തിയത് വാഹനത്തിൽ പച്ചക്കറി ചാക്കുകൾക്കിടയിൽ; അറസ്റ്റിലായത് ഐഎൻടിയുസി മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി അഷറഫ്; പണം എത്തിച്ചത് കൂട്ടാളിയായ കൊടുവള്ളി സ്വദേശിയെന്ന് സംശയം; സ്വർണ്ണക്കടത്ത് അന്വേഷണത്തിനിടയിലും കൊടുവള്ളി കുഴൽപ്പണ ലോബി സജീവം
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ
ജോലിക്കായുള്ള അഭിമുഖത്തിനായി പുലർച്ചെ കൊച്ചിയിലെത്തി; ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓട്ടോയിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ച നിലയിൽ; ആശുപത്രിയിൽ എത്തിച്ചത് അമിതരക്തസ്രാവത്തെ തുടർന്ന്; ഒപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയെങ്കിലും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിടിയിൽ; എഴുപുന്ന സ്വദേശിനിയായ 19 കാരി സാന്ദ്രയുടെ മരണത്തിൽ ദുരൂഹത
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതി; ജയിലിൽ നിന്നിറങ്ങി അതേ പെൺകുട്ടിയെ ജീവിത സഖിയാക്കിയ നാലു മാസം മാത്രം നീണ്ട ദാമ്പത്യം; സ്വഭാവ ദൂഷ്യം മൂലം ഭാര്യ ഉപേക്ഷിച്ചതോടെ ഫുൾടൈം മൊബൈലിൽ ചുറ്റി തിരിയൽ തുടങ്ങി; വല്ലപ്പോഴും കടലിൽ പോയി മീൻ പിടിക്കും; 19കാരിയെ വളച്ചെടുത്തത് ഫേസ്‌ബുക്കിലൂടെ; ഹോട്ടൽ റീഗേറ്റ് ഇന്നിലെ ക്രൂരത മറച്ചുവക്കാനുള്ള വ്യഗ്രത യുവതിയുടെ ജീവനെടുത്തു; കാവുങ്കൽ ഗോകുൽ ചില്ലറക്കാരനല്ല
കള്ളും കഞ്ചാവും ശീലമായ ആൽബിൻ വിഷം കലർത്തിയ ഐസ്‌ക്രീം തയ്യാറാക്കിയത് കുടുംബത്തെ മുഴുവൻ വകവരുത്താൻ തന്നെ; ദളിത് യുവതിയെ പ്രണയിച്ചതിലെ വീട്ടുകാരുടെ എതിർപ്പ് പകയായി; സഹോദരിയോട് മോശമായി പെരുമാറിയത് വീട്ടുകാരോട് പറയും എന്ന ഭയവും കൊലയ്ക്ക് കാരണമായി ; കാസർകോട് 16കാരിയുടെ മരണത്തിന് പിന്നിൽ സഹോദരൻ; എല്ലാ കുറ്റവും പൊലീസിനോട് ഏറ്റുപറഞ്ഞ് ആൽബിൻ; കുടുംബത്തെ മുഴുവൻ വകവരുത്താനൊരുങ്ങിയത് നന്തൻകോട്ടെ കേഡലിന് സമാനമായി
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
30 രൂപ പോക്കറ്റിലിട്ട് തോക്കെടുത്ത അയാൾക്ക് 30 വർഷത്തെ ക്രിമിനൽ ജീവിതത്തിന് ശേഷം ആസ്തി 30,000 കോടി; പതിനൊന്ന് ലക്ഷ്വറി കാറുകൾ; ഒരു പത്രത്തിന്റെ മുഴവൻ പേജിലും അച്ചടിച്ചാൽ ഒതുങ്ങാത്ത സ്വത്തു വിവരങ്ങൾ; തുളു ബ്രാഹ്മണിൽനിന്ന് അധോലോക നായകനിലേക്കും പിന്നീട് സാമൂഹിക പ്രവർത്തകനിലേക്കും; വേലക്കാർക്കു പോലും കൊടുത്തത് സ്ഥലവും മൂന്ന് ലക്ഷംരൂപയും; 'ദ ഗ്രേറ്റസ്റ്റ് ഗ്യാംഗ്സ്റ്റർ എവർ' എന്ന് സിനിമക്ക് അടിസ്ഥാനമായ മുത്തപ്പ റായ് വീണ്ടും വാർത്തകളിൽ നിറയുമ്പോൾ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ