Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺഗ്രസിന്റെ ഉദയ്പൂർ ചിന്തൻ ശിബിർ പരാജയം; ഗുജറാത്തിലും ഹിമാചൽപ്രദേശിലും കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് പരാജയത്തിന് മുമ്പായി നേതൃത്വത്തിന് ശ്വാസം വിടാൻ അൽപം നേരം കിട്ടിയെന്ന് മാത്രം; കോൺഗ്രസിൽ ചേരാനുള്ള നീക്കം ഉപേക്ഷിച്ച ശേഷം നിശിത വിലയിരുത്തലുമായി പ്രശാന്ത് കിഷോർ

കോൺഗ്രസിന്റെ ഉദയ്പൂർ ചിന്തൻ ശിബിർ പരാജയം; ഗുജറാത്തിലും ഹിമാചൽപ്രദേശിലും കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് പരാജയത്തിന് മുമ്പായി നേതൃത്വത്തിന് ശ്വാസം വിടാൻ അൽപം നേരം കിട്ടിയെന്ന് മാത്രം; കോൺഗ്രസിൽ ചേരാനുള്ള നീക്കം ഉപേക്ഷിച്ച ശേഷം നിശിത വിലയിരുത്തലുമായി പ്രശാന്ത് കിഷോർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഉദയ്പൂരിൽ ചേർന്ന കോൺഗ്രസിന്റെ ചിന്തൻ ശിബിർ ഒരു പരാജയമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഗുജറാത്തിലും, ഹിമാചൽ പ്രദേശിലും ഈ വർഷം പാർട്ടിക്ക് തിരഞ്ഞെടുപ്പ് പരാജയം സംഭവിക്കുമെന്നും അദ്ദേഹം പ്രവചിച്ചു. ' ഉദയ്പൂർ ചിന്തൻ ശിബിറിന്റെ ഗുണഫലം എന്തായിരിക്കുമെന്ന് എന്നോട് പലരും ചോദിച്ചിരുന്നു. എന്റെ അഭിപ്രായത്തിൽ, അർത്ഥവത്തായ എന്തെങ്കിലും നേട്ടം ഉണ്ടാക്കുന്നതിൽ ശിബിർ പരാജയപ്പെട്ടു. ഗുജറാത്തിലും, ഹിമാചലിലും കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് പരാജയം വരെ തൽസ്ഥിതി തുടരാനും, കോൺഗ്രസ് നേതൃത്വത്തിന് കുറച്ചുസമയം നേടിയെടുക്കാനും ശിബിർ സഹായിച്ചുവെന്ന് മാത്രം', പ്രശാന്ത് കിഷോർ തന്റെ ട്വീറ്റിൽ കുറിച്ചു.

ചിന്തൻ ശിബിറിന് മുന്നോടിയായി പ്രശാന്തുമായി കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ച രണ്ടാം വട്ടവും പരാജയപ്പെട്ടിരുന്നു. പ്രശാന്ത് സമർപ്പിച്ച കോൺഗ്രസ് പുനരുജ്ജീവന പദ്ധതി ഉന്നതതല സമിതി ചർച്ച ചെയ്തിരുന്നു. എന്നാൽ, കോൺഗ്രസിന്റെ ഉന്നതാധികാര ആക്ഷൻ ഗ്രൂപ്പിന്റെ ഭാഗമാകാൻ ക്ഷണം കിട്ടിയപ്പോൾ, പ്രശാന്ത് അത് നിരസിക്കുകയാണുണ്ടായത്. അത്തരമൊരു ഗ്രൂപ്പിന് കോൺഗ്രസ് ഭരണഘടന പ്രകാരം ഒരു അധികാരവും ഇല്ലെന്നും, പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾക്ക് ആക്കം കൂട്ടുകയേ ഉള്ളുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

സോണിയ ഗാന്ധി പാർട്ടി അദ്ധ്യക്ഷയായി തുടർന്ന് കൊണ്ട്, ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത ഒരാൾ വർക്കിങ് പ്രസിഡന്റോ, വൈസ് പ്രസിഡന്റോ ആവുക, രാഹുൽ ഗാന്ധി പാർലമെന്ററി ബോർഡ് അദ്ധ്യക്ഷനാകുക എന്നീ മുഖ്യനിർദ്ദേശങ്ങളാണ് പ്രശാന്ത് കിഷോറിന്റെ പുനരുജ്ജീവന പദ്ധതിയിൽ ഉണ്ടായിരുന്നത്.

എന്നാൽ, ജി-23 ഗ്രൂപ്പ് മുന്നോട്ട് വച്ച പാർലമെന്ററി ബോർഡ് എന്ന നിർദ്ദേശത്തിന് ഉദയ്പൂർ ശിബിറിൽ അംഗീകാരം കിട്ടിയില്ല. അതിന് പകരം കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കാനായിരുന്നു തീരുമാനം. ഒരുകുടുംബത്തിന് ഒരു ടിക്കറ്റ് എന്ന ചട്ടം കൊണ്ടുവന്നെങ്കിലും, അഞ്ചുവർഷമായി സജീവ രാഷ്ടീയത്തിൽ ഉള്ളവർക്ക് ഇളവ് നൽകുന്ന വ്യവസ്ഥ കൂടി കൊണ്ടുവന്ന് വെള്ളം ചേർത്തു. ഇത് ഗാന്ധി കുടുംബത്തെ സഹായിക്കാൻ ആണെന്നും ആരോപണം ഉയർന്നു.

ജി 23യുടെ സമ്മർദ്ദഫലമായി വിളിച്ചു ചേർത്ത ചിന്തൻ ശിബിർ പ്രത്യക്ഷത്തിൽ ഗുണം ചെയ്തത് രാഹുൽ ഗാന്ധിക്കാണെന്നും വിലയിരുത്തലുണ്ട്. സംഘടനയിൽ സമ്പൂർണമായ അഴിച്ചുപണിയാണ് വിമത ഗ്രൂപ്പ് ലക്ഷ്യമിട്ടത്. എന്നാൽ രാഹുലിന്റെ അനുയായികൾ സംഘടനയിൽ പിടി മുറുക്കുന്ന കാഴ്ചയാണ് ഉദയ്പൂരിൽ കണ്ടത്.

തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികളുടെ പശ്ചാത്തലത്തിൽ മുഖ്യമായും മൂന്ന് ആവശ്യങ്ങളാണ് ജി 23 മുന്നോട്ടുവച്ചത്. സംഘടനയിൽ അടിമുടി അഴിച്ചുപണി, പൂർണ സമയ നേതൃത്വം, പാർലമെന്ററി ബോർഡ് പുനഃസ്ഥാപനം. എന്നാൽ ചിന്തൻ ശിബിരം വിളിച്ചു ചേർത്ത കോൺഗ്രസ് നേതൃത്വം ജി 23 യെ വലിഞ്ഞു മുറുക്കുന്നതിനുള്ള അവസരമാക്കി മാറ്റി. ചർച്ചയിൽ ഉടനീളം അധ്യക്ഷ സ്ഥാനത്തേക്ക് രാഹുലിന്റെ മടങ്ങി വരവ് പ്രതിനിധികൾ കൂട്ടായി ആവശ്യപ്പെട്ടു യുവാക്കൾക്ക് കൂടുതൽ പ്രതിനിധ്യം, ഭാരവാഹികൾക്ക് നിശ്ചിത കാലാവധി, കുടുംബത്തിൽ ഒരാൾക്ക് മാത്രം സീറ്റ് തുടങ്ങിയ നിർദ്ദേശങ്ങളും ഉയർന്നു.

65 വയസിനു മുകളിലുള്ളവർ ഒഴിയണമെന്ന നിർദ്ദേശം കൂടി വന്നതോടെ ജി 23 അപകടം മണത്തു. വാദപ്രതിവാദങ്ങൾക്കൊടുവിൽ ഉയർന്ന പ്രായപരിധി നിർദ്ദേശം ഒഴിവാക്കപ്പെട്ടെങ്കിലും യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം എന്നത് അംഗീകരിക്കപ്പെട്ടു. ഇത് രാഹുൽ സംഘത്തിന്റെ വിജയമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP