Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർ'നാടകം' പുതിയ തലത്തിലേക്ക്; 'നാളെ അഞ്ചു മണിക്ക് മുമ്പ് വിശ്വാസ വോട്ടെടുപ്പ് വേണം', രണ്ട് സ്വതന്ത്രർ വീണ്ടും സുപ്രീംകോടതിയിൽ; അനുനയത്തിൽ വഴങ്ങാതെ വിമതർ; ജി ടി ദേവഗൗഡ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി; നിയമസഭ ചേരാൻ ഒരുദിവസം ബാക്കിനിൽക്കെ ഇരുപാളയങ്ങളിലും അണിയറ നീക്കങ്ങൾ സജീവം; വിപ്പിലെ ആശയക്കുഴപ്പം തീർക്കാൻ കോൺഗ്രസ് നൽകിയ ഹർജിയും നാളെ സുപ്രീം കോടതിയുടെ പരിഗണനയിൽ  

കർ'നാടകം' പുതിയ തലത്തിലേക്ക്; 'നാളെ അഞ്ചു മണിക്ക് മുമ്പ് വിശ്വാസ വോട്ടെടുപ്പ് വേണം', രണ്ട് സ്വതന്ത്രർ വീണ്ടും സുപ്രീംകോടതിയിൽ; അനുനയത്തിൽ വഴങ്ങാതെ വിമതർ; ജി ടി ദേവഗൗഡ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി; നിയമസഭ ചേരാൻ ഒരുദിവസം ബാക്കിനിൽക്കെ ഇരുപാളയങ്ങളിലും അണിയറ നീക്കങ്ങൾ സജീവം; വിപ്പിലെ ആശയക്കുഴപ്പം തീർക്കാൻ കോൺഗ്രസ് നൽകിയ ഹർജിയും നാളെ സുപ്രീം കോടതിയുടെ പരിഗണനയിൽ   

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കർണാടകത്തിലെ വിശ്വാസ വോട്ടെടുപ്പ് നാളെ അഞ്ച് മണിക്കുള്ളിൽ നടത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കെപിജെപി എംഎൽഎ ആർ ശങ്കർ, സ്വതന്ത്രൻ എച്ച് നാഗേഷ് എന്നിവരാണ് കോടതിയെ സമീപിച്ചത്. നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന കർശന നിർദ്ദേശം സ്പീക്കർക്ക് സുപ്രീംകോടതി നൽകണമെന്നാണ് ഹർജിയിൽ ആവശ്യം. നാളെ രാവിലെത്തന്നെ ഹർജി ഫയൽ ചെയ്യുമെന്നാണ് സൂചന. രാവിലെത്തന്നെ ചീഫ് ജസ്റ്റിസ് കോടതിയിൽ ഹർജിയുടെ കാര്യം അഭിഭാഷകർ പരാമർശിക്കുകയും ചെയ്‌തേക്കും. ഇതിനകം രണ്ട് തവണ ഗവർണർ സ്പീക്കറോട് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടു. എന്നാലിതിന് തയ്യാറാകാതെ ചർച്ച നീട്ടിക്കൊണ്ടുപോവുകയാണ് സ്പീക്കർ എന്ന് ഹർജിയിൽ എംഎൽഎമാർ ചൂണ്ടിക്കാട്ടുന്നു.

നിയമസഭ ചേരാൻ ഒരുദിവസം ബാക്കിനിൽക്കെ ഇരുപാളയങ്ങളിലും അണിയറ നീക്കങ്ങൾ സജീവമാണ്. അതേസമയം തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്ന് ബിഎസ്‌പി എംഎൽഎ എൻ മഹേഷ് വ്യക്തമാക്കി. ഇതോടെ സഖ്യത്തിന്റെ അംഗബലം 100ആയി ചുരുങ്ങി. അതേസമയം സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി.

വിശ്വാസവോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ബെംഗളുരുവിൽ തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. ബെംഗളൂരുവിൽ വിമതരെ അനുനയിപ്പിക്കാൻ അവസാനവട്ട ശ്രമങ്ങൾ നടക്കുമ്പോഴും വഴങ്ങുന്നില്ലെന്ന നിലപാടിലാണ് വിമതരിപ്പോഴുമുള്ളതെന്ന സൂചനകളാണ് കിട്ടുന്നത്. അപ്പോഴും, സിദ്ധരാമയ്യയുടെ വീട് കേന്ദ്രീകരിച്ച് അവസാനവട്ട ശ്രമങ്ങൾ നടക്കുന്നു. ജെഡിഎസ് മന്ത്രിമാരായ ജി ടി ദേവഗൗഡ, താരാമഹേഷ് എന്നിവർ അൽപസമയം മുമ്പ് സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി.

ശ്രദ്ധേയമായ കാര്യം, ജി ടി ദേവഗൗഡ, നിയമസഭാ തെരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് സിദ്ധരാമയ്യയെ തോൽപ്പിച്ചയാളാണ് എന്നതാണ്. തെരഞ്ഞെടുപ്പിൽ പരസ്പരം ഏറ്റുമുട്ടിയ ശേഷം സഖ്യസർക്കാരുണ്ടാക്കിയപ്പോൾ പോലും സിദ്ധരാമയ്യയെ വന്ന് കാണാൻ തയ്യാറാകാതിരുന്ന ജെഡിഎസ് നേതാവാണ് ജി ടി ദേവഗൗഡ. ദേവഗൗഡയും, താരാമഹേഷും സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ, വീണ്ടും നിർണായകമായ ചില നീക്കങ്ങളെങ്കിലും ബെംഗളുരുവിൽ നടക്കുന്നുവെന്ന സൂചനകളാണ് വരുന്നത്.

ഇതിനിടെ, കോൺഗ്രസിന്റെയും ജെഡിഎസിന്റെയും ബിജെപിയുടെയും നിയമസഭാ കക്ഷിയോഗങ്ങൾ തുടരുകയാണ്. നാളെ രാവിലെ പതിനൊന്ന് മണിക്ക് നിയമസഭയിൽ വിശ്വാസപ്രമേയ ചർച്ച തുടരും. നടപടികൾ തിങ്കളാഴ്ച പൂർത്തിയാക്കുമെന്നാണ് സ്പീക്കർക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. അങ്ങനെയെങ്കിൽ നാളെത്തന്നെ വോട്ടെടുപ്പ് നടക്കും.

കഴിഞ്ഞ രണ്ട് ദിവസവും സഭയിൽ ന്യൂനപക്ഷമായിരുന്നു കുമാരസ്വാമി സർക്കാർ. ഭൂരിപക്ഷമുറപ്പിക്കാൻ വേണ്ട സംഖ്യ ഇപ്പോഴും ഇല്ല. 15 വിമതരും നിലപാടിൽ നിന്ന് പിന്നോട്ടില്ല. രാമലിംഗ റെഡ്ഡി വഴി നടത്തിയ അനുനയ നീക്കവും ഫലിച്ചില്ല. ഏക ബിഎസ്‌പി എംഎൽഎ എൻ മഹേഷ് വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. മുംബൈയിൽ ആശുപത്രിയിലുള്ള ശ്രീമന്ത് പാട്ടീലും ബെംഗളൂരുവിൽ ചികിത്സയിലുള്ള ബി നാഗേന്ദ്രയും സഭയിലെത്തില്ല.

അങ്ങനെയെങ്കിൽ സ്പീക്കർ ഉൾപ്പെടെ 100 പേരുടെ മാത്രം പിന്തുണയുണ്ടാകും കുമാരസ്വാമിക്ക്. സ്വതന്ത്രൻ എച്ച് നാഗേഷിനെ സഭയിലെത്തിച്ചാൽ 106 പേർ ബിജെപിക്ക് ഒപ്പം. സഖ്യസർക്കാർ വീഴും.മുംബൈയിലുള്ളവരെ മൂന്ന് സംഘങ്ങളാക്കി രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് റിപ്പോർട്ടുണ്ട്. മുംബൈക്ക് പുറമെ പൂണെ,ലൊണാവാല എന്നിവിടങ്ങളിലേക്ക് മാറ്റാനാണ് നീക്കം. ഭൂരിപക്ഷം ഉറപ്പിക്കാൻ കഴിയാത്ത സ്ഥിതിക്ക് വിമതരെ അയോഗ്യരാക്കാൻ വഴി തേടാനാണ് കോൺഗ്രസ് ആലോചന. വിപ്പിലെ ആശയക്കുഴപ്പം തീർക്കാൻ കോൺഗ്രസ് നൽകിയ ഹർജിയും നാളെ സുപ്രീം കോടതി പരിഗണിക്കും. വിപ്പ് ബാധകമാവില്ലെന്ന് ആവർത്തിക്കുകയാണ് ബിജെപി.

പരസ്യമായ രാഷ്ട്രീയ നാടകങ്ങൾക്ക് അവധിനൽകി അണിയറയിൽ ആയുധങ്ങൾ ഒരുക്കുകയാണ് ഇരുപക്ഷവും. ഏതുവിധേനയും സർക്കാർ നിലനിർത്താൻ സകലഅടവുകളും പയറ്റി കോൺഗ്രസ് ദൾ നേതൃത്വം. പുതിയ സർക്കാർ രൂപീകരിക്കാനുള്ള തന്ത്രങ്ങളും ചട്ടക്കൂടുമൊരുക്കി ബിജെപി. ഇരുപക്ഷത്തെയും എംഎൽഎമാർ റിസോർട്ടുകളിൽ തന്നെ തുടരുകയാണ്. ഇതിനിടയിലാണ് നിയമസഭാ യോഗത്തിൽ പങ്കെടുക്കാനില്ലെന്നു ബിഎസ്‌പി എം എൽ എ എൻ മഹേഷ് വ്യക്തമാക്കി. ഇരുപക്ഷത്തും ചേരാനില്ലെന്നും മായാവതിയുടെ നിർദ്ദേശമനുസരിച്ചാണ് തീരുമാനമെന്നും മഹേഷ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും നിയമസഭാ സമ്മേളനത്തിൽ മഹേഷ് പങ്കെടുത്തിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP