Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

24 മണിക്കൂറിനകം സർക്കാരിനെ അട്ടിമറിക്കാൻ ശേഷിയുണ്ടെന്ന ബിജെപി നേതാവിന്റെ പ്രസ്താവനക്ക് പിന്നാലെ കോൺഗ്രസ് പാളയത്തിലേക്കെത്തിയത് രണ്ട് ബിജെപി എംഎൽഎമാർ; ക്രിമിനൽ നിയമ ഭേദഗതി ബില്ലിൽ കോൺഗ്രസ് സർക്കാരിന് അനുകൂലമായി വോട്ടു ചെയ്തത് നാരായൺ ത്രിപാഠിയും ശരത് കോളും; ഗോവക്കും കർണാടകത്തിനും പിന്നാലെ മധ്യപ്രദേശ് പിടിക്കാൻ തന്ത്രങ്ങൾ മെനയുന്ന ബിജെപിക്ക് കിട്ടിയത് എട്ടിന്റെ പണി

24 മണിക്കൂറിനകം സർക്കാരിനെ അട്ടിമറിക്കാൻ ശേഷിയുണ്ടെന്ന ബിജെപി നേതാവിന്റെ പ്രസ്താവനക്ക് പിന്നാലെ കോൺഗ്രസ് പാളയത്തിലേക്കെത്തിയത് രണ്ട് ബിജെപി എംഎൽഎമാർ; ക്രിമിനൽ നിയമ ഭേദഗതി ബില്ലിൽ കോൺഗ്രസ് സർക്കാരിന് അനുകൂലമായി വോട്ടു ചെയ്തത് നാരായൺ ത്രിപാഠിയും ശരത് കോളും; ഗോവക്കും കർണാടകത്തിനും പിന്നാലെ മധ്യപ്രദേശ് പിടിക്കാൻ തന്ത്രങ്ങൾ മെനയുന്ന ബിജെപിക്ക് കിട്ടിയത് എട്ടിന്റെ പണി

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കും എന്ന രീതിയിൽ പ്രതിപക്ഷ നേതാവ് പ്രസ്താവന നടത്തിയതിന് പിന്നാലെ നിയമസഭയിൽ രണ്ട് ബിജെപി എം എൽ എമാർ കമൽനാഥ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. ക്രിമിനൽ നിയമ ഭേദഗതി ബിൽ പാസാക്കുന്നതിനിടെയാണ് ബിജെപി എം എൽഎമാരായ നാരായൺ ത്രിപാഠി, ശരദ് കോൾ എന്നിവർ സർക്കാരിന് അനുകൂലമായി വോട്ടു ചെയ്തത്. മുമ്പ് കോൺഗ്രസുകാരനായിരുന്ന നാരായൺ ത്രിപാഠി 2014ലാണ് ബിജെപിയിൽ ചേർന്നത്.

'എല്ലാദിവസവും ബിജെപി പറയാറുണ്ട് ഞങ്ങൾ ന്യൂനപക്ഷ സർക്കാരാണെന്നും ഏതുദിവസവും താഴെപ്പോകാമെന്നും. എന്നാൽ ഇന്ന് സഭയിൽ രണ്ട് ബിജെപി എം എൽ എമാർ ഞങ്ങളുടെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു'- ഭേദഗതി പാസായതിനു പിന്നാലെ മുഖ്യമന്ത്രി കമൽനാഥ് പറഞ്ഞു.

അനുകൂലമായ സിഗ്നൽ കിട്ടിയാൽ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരും 24 മണിക്കൂറിനുള്ളിൽ നിലംപൊത്തുമെന്ന് പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ നിയമസഭയിൽ ബുധനാഴ്ച പറഞ്ഞിരുന്നു. ബിജെപി.യിലെ നമ്പർ വണ്ണും, നമ്പർ ടൂവും ഞങ്ങൾക്ക് അനുകൂലമായ സിഗ്നൽ നൽകിയാൽ മധ്യപ്രദേശിലെ കമൽനാഥ് സർക്കാരും 24 മണിക്കൂറിനുള്ളിൽ താഴെവീഴുമെന്നായിരുന്നു ഗോപാൽ ഭാർഗവയുടെ പരാമർശം.

എന്നാൽ ബിജെപി.യുടെ ആഗ്രഹം നടക്കില്ലെന്നും കോൺഗ്രസിന്റെ എംഎ‍ൽഎമാരും എംപിമാരും വിൽപനയ്ക്കുള്ളവരല്ലെന്നും മുഖ്യന്ത്രി കമൽനാഥ് തിരിച്ചടിച്ചു. ബിജെപി.യിലെ നമ്പർ വണും, നമ്പർ ടൂവും ആരാണെന്ന് ഗോപാൽ ഭാർഗവ തിരിച്ചറിയേണ്ടതുണ്ടെന്നും ബിജെപി. എപ്പോൾ ആവശ്യപ്പെട്ടാലും ഭൂരിപക്ഷം തെളിയിക്കാൻ താൻ തയ്യാറാണെന്നും കമൽനാഥ് തിരിച്ചടിച്ചു.

പതിനഞ്ച് വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് മധ്യപ്രദേശിൽ കോൺഗ്രസ് ഇത്തവണ ഭരണം സ്വന്തമാക്കിയത്. കപ്പിനും ചുണ്ടിനും ഇടയിലെന്ന പോലെയാണ് ഭരണം ശിവരാജ് സിങ് ചൗഹാനിൽ നിന്ന് കമൽ നാഥിലേക്ക് എത്തിയത്. 230 സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ ബിജെപിയോ കോൺഗ്രസോ കേവല ഭൂരിപക്ഷമായ 116 കടന്നില്ല. കോൺഗ്രസ് 114ും ബിജെപി 109ും സീറ്റുകൾ നേടി. 2 ബിഎസ്‌പി. ഒരു എസ്‌പി, 4 സ്വതന്ത്രർ എന്നിവരുടെ പിന്തുണയോടെ കോൺഗ്രസ് അധികാരം പിടിക്കുകയായിരുന്നു.

നിലവിലെ സാഹചര്യത്തിൽ ഏഴ് അംഗങ്ങളുടെ കൂടി പിന്തുണ ലഭിച്ചാൽ ബിജെപിക്ക് ഇവിടെ അധികാരത്തിൽ ഏറാം. സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ നേരത്തേ ബിജെപി നടത്തിയതുകൊണ്ട് തന്നെ കർണാടക സംഭവത്തോട് കൂടി ഇനി ബിജെപിയുടെ ശ്രമങ്ങൾ തീവ്രമായിരിക്കുമെന്നാണ് കോൺഗ്രസ് ക്യാമ്പിൽ ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് രണ്ട് എംഎൽഎമാർ ബിജെപി പാളയം വിടുന്നതിന്റെ സൂചനകൾ പുറത്ത് വരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP