Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202229Sunday

തമ്മിലടി രൂക്ഷമായി; ഒരുവിഭാഗം എംഎൽഎമാരും എതിരായി; ത്രിപുര മുഖ്യമന്ത്രി ബിപ്‌ളവ് കുമാർ ദേബ് രാജിവച്ചു; സ്ഥാനം ഒഴിഞ്ഞത് തിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കി നിൽക്കെ; പാർട്ടിയെ ശക്തിപ്പെടുത്താനാണ് രാജിയെന്ന് ബിപ്ലവ് കുമാർ; പുതിയ മുഖ്യമന്ത്രിയെ ഇന്നു തന്നെ തിരഞ്ഞെടുക്കും

തമ്മിലടി രൂക്ഷമായി; ഒരുവിഭാഗം എംഎൽഎമാരും എതിരായി; ത്രിപുര മുഖ്യമന്ത്രി ബിപ്‌ളവ് കുമാർ ദേബ് രാജിവച്ചു; സ്ഥാനം ഒഴിഞ്ഞത് തിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കി നിൽക്കെ; പാർട്ടിയെ ശക്തിപ്പെടുത്താനാണ് രാജിയെന്ന് ബിപ്ലവ് കുമാർ; പുതിയ മുഖ്യമന്ത്രിയെ ഇന്നു തന്നെ തിരഞ്ഞെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്‌ളവ് കുമാർ ദേബ് രാജിവച്ചു. ഗവർണർ സത്യദേവ് നാരായൺ ആര്യക്ക് രാജിക്കത്ത് നൽകിയതായി ബിപ്‌ളവ് കുമാർ ദേബ് അറിയിച്ചു. ബിജെപി ആവശ്യപ്രകാരമായിരുന്നു രാജി. ഇന്നലെ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിപ്‌ളവ് കുമാർ ദേബ് കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാജി. അടുത്ത വർഷം ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. സംഘടനയെ ശ്കതിപ്പെടുത്തണമെന്ന് പാർട്ടി ആവശ്യപ്പെട്ടതോടെയാണ് സ്ഥാനം ഒഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ആഭ്യന്തരമായ പോരിനെ തുടർന്നാണ് ബിപ്ലവ് കുമാർ ദേബിന്റെ രാജി അനിവാര്യമായത്. പുതിയ മുഖ്യമന്ത്രിയെ ഇന്നുതന്നെ ബിജെപി തിരഞ്ഞെടുക്കും. ഇതിനായി ബിജെപി നിയമസഭാകക്ഷി യോഗം ഇന്നുതന്നെ ചേരും. ഒരു വിഭാഗം എംഎൽഎമാരും ബിപ്‌ളവിനെതിരെ തിരിഞ്ഞിരുന്നു. കഴിഞ്ഞ നവംബറിൽ സുദീപ് റോയ് ബർമൻ, ആശിഷ് സാഹ എന്നീ എംഎ‍ൽഎമാർ മുഖ്യമന്ത്രിക്കെതിരേ വിമർശനമുയർത്തി. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ രാഷ്ട്രീയ സംഘർഷങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു എംഎ‍ൽഎമാരുടെ വിമർശനം. സംസ്ഥാനത്തെ ജനാധിപത്യം തകർന്നിരിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തിയിരുന്നു. സുദീപ് റോയ് ബർമന്റെ നേതൃത്വത്തിൽ ഒമ്പത് എംഎ‍ൽഎമാർ ഡൽഹിയിലെത്തി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിക്കെതിരായ വിമർശനം.

സംസ്ഥാനത്തെ സാമൂഹികാന്തീക്ഷം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു. പുതിയ നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കാൻ ബിജെപി ഭൂപേന്ദർ യാദവ്, വിനോദ് താവ്‌ഡെ എന്നീ രണ്ട് നിരീക്ഷകരെ ത്രിപുരയിലേക്ക് അയച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിന്റെ ഭാഗമായി സമഗ്രമായ അഴിച്ചുപണി നടത്തുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. പാർട്ടിയുടെ എസ്.ടി. മോർച്ച പ്രസിഡന്റ് സ്ഥാനത്തുനിന്ന് എംപി. രേബതി ത്രിപുരയെ മാറ്റി, മുതിർന്ന നേതാവായ ബികാശ് ദേബബർമയെ നിയമിച്ചത് കഴിഞ്ഞദിവസമായിരുന്നു. എസ്.ടി. മോർച്ചയുടെ നിരീക്ഷകനായി രാംപദ ജമാദിയയെയും നിയമിച്ചു. ഇതിനുപുറമേ മഹിളാമോർച്ച, ന്യൂനപക്ഷ മോർച്ച, യുവമോർച്ച അടക്കമുള്ള സംഘടനകളിൽ പുതിയ നിരീക്ഷകരെയും പാർട്ടി നിയമിച്ചിട്ടുണ്ട്.

ത്രിപുര രാജകുടുംബത്തോട് ബന്ധമുള്ള ഉപമുഖ്യമന്ത്രി ജിഷ്ണു ദേല ശർമ ഇടക്കാല മുഖ്യമന്ത്രി ആകുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ലാണ് ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP