Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദി ഭിന്നിപ്പിന്റെ നേതാവല്ല, ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന നേതാവ്; രണ്ടാംവരവിൽ വർദ്ധിത വീര്യനായ നരേന്ദ്ര മോദിയെ പുകഴ്‌ത്തി ടൈം മാഗസിൻ; പിന്നാക്ക വിഭാഗത്തിൽ ജനിച്ച് ഉന്നതിയിൽ എത്തിച്ചേർന്ന മോദി പ്രതിനിധീകരിക്കുന്നത് അധ്വാന വർഗ്ഗത്തെയെന്ന് ലേഖനം; വിമർശകരെയും ആരാധകരാക്കുന്ന മോദി മാജിക്ക് കണ്ട് അന്തംവിട്ട് ലോകം; സത്യപ്രതിജ്ഞാ ചടങ്ങിന് മോടി കൂട്ടാൻ എത്തുക ദേശീയ-അന്തർദേശീയ നേതാക്കൾ അടക്കം എഴുപതിനായിരം അതിഥികൾ; ഇന്ദ്രപ്രസ്ഥത്തിൽ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിൽ

മോദി ഭിന്നിപ്പിന്റെ നേതാവല്ല, ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന നേതാവ്; രണ്ടാംവരവിൽ വർദ്ധിത വീര്യനായ നരേന്ദ്ര മോദിയെ പുകഴ്‌ത്തി ടൈം മാഗസിൻ; പിന്നാക്ക വിഭാഗത്തിൽ ജനിച്ച് ഉന്നതിയിൽ എത്തിച്ചേർന്ന മോദി പ്രതിനിധീകരിക്കുന്നത് അധ്വാന വർഗ്ഗത്തെയെന്ന് ലേഖനം; വിമർശകരെയും ആരാധകരാക്കുന്ന മോദി മാജിക്ക് കണ്ട് അന്തംവിട്ട് ലോകം; സത്യപ്രതിജ്ഞാ ചടങ്ങിന് മോടി കൂട്ടാൻ എത്തുക ദേശീയ-അന്തർദേശീയ നേതാക്കൾ അടക്കം എഴുപതിനായിരം അതിഥികൾ; ഇന്ദ്രപ്രസ്ഥത്തിൽ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: രണ്ടാമൂഴത്തിൽ മിന്നുന്ന വിജയത്തോടെയാണ് നരേന്ദ്ര മോദി വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നത്. നാളെ മോദിയുടെ രണ്ടാം മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ലോക നേതാക്കളെ അടക്കം ക്ഷണിച്ചു കൊണ്ടു ആഘോഷപൂർവ്വമാണ് മോദി വീണ്ടും അധികാരം ഏറ്റെടുക്കുന്നത്. തന്റെ വിമർശകരെ കൊണ്ടു പോലും ആരാധകരാക്കുന്ന ശൈലിയാണ് നരേന്ദ്ര മോദിക്ക്. തെരഞ്ഞെടുപ്പിന് തോട്ടുമുമ്പ് ഇന്ത്യയെ വിഭജിക്കുന്ന നേതാവ് എന്നാണ് ടൈം മാഗസിൻ മോദിയെ കുറിച്ച് എഴുതിയത്. അതേ ടൈം മാഗസിൻ മോദിയുടെ ഉജ്ജ്വല വിജയം കണ്ട് കണ്ണുമിഴിച്ചിരിക്കയാണ്. ആഴ്‌ച്ചകൾക്ക് മുമ്പ് വിമർശിച്ചവർ തന്നെ മോദി ഇന്ത്യയെ ഒരുമിപ്പിക്കുന്ന നേതാവാണെന്ന് പുകഴ്‌ത്തിപ്പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭിന്നിപ്പിന്റെ നേതാവെന്ന് അഭിസംബോധന ചെയ്ത് കവർ സ്റ്റോറി ചെയ്ത ടൈം മാഗസിനാണ് നിലപാട് മാറ്റിയത്. ദശാബ്ദത്തിൽ ഒരു പ്രധാനമന്ത്രിക്കും കഴിയാത്ത വിധം മോദി ഇന്ത്യയെ ഒന്നിപ്പിച്ചു നിർത്തുന്നു എന്ന ശീർഷകത്തിൽ എഴുതിയ ലേഖനത്തിലാണ് നിലപാട് മാറ്റം. ഭിന്നിപ്പിന്റെ നേതാവെന്നു സങ്കൽപ്പിക്കപ്പെടുന്ന ഒരാൾ എങ്ങനെയാണ് അധികാരം നിലനിർത്തുകയും ജനപിന്തുണ വർധിപ്പിക്കുകയും ചെയ്യുന്നതെന്ന ചോദ്യവും ലേഖനം മുന്നോട്ടു വയ്ക്കുന്നു. വർഗ വിഭജനം എന്ന ഇന്ത്യയുടെ വലിയ തെറ്റിനെ അതിജീവിക്കാൻ കഴിഞ്ഞതാണ് മോദിയുടെ ജനപിന്തുണ വർധിക്കാൻ കാരണമെന്നും മനോജ് ലാദ്വ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു.

ലേഖനത്തിൽ ഇന്ത്യക്കാരെ ഒന്നിപ്പിച്ചു നിർത്തുന്ന നേതാവെന്നാണു മോദിക്കു നൽകിയിരിക്കുന്ന വിശേഷണം. പിന്നാക്ക വിഭാഗത്തിൽ ജനിച്ച് ഉന്നതിയിൽ എത്തിച്ചേർന്ന മോദി പ്രതിനിധീകരിക്കുന്നത് അധ്വാന വർഗത്തെയാണ്. ഈ ഘടകം തന്നെയാണ് മോദിയെ ഐക്യത്തിന്റെ വക്താവായി ഉയർത്തിയതെന്നും ലേഖനം സമർത്ഥിക്കുന്നു. വിവിധ തട്ടുകളായി വിഭജിച്ചിരുന്ന ജനങ്ങളെ മോദി സമർത്ഥമായി ഒന്നിപ്പിച്ചു. ഈ തിരഞ്ഞെടുപ്പിൽ മോദി ചെയ്തതു പോലെ അഞ്ച് ദശാബ്ദത്തിനിടെ ഇന്ത്യയിലെ സമ്മതിദായകരെ ഇത്രയധികം ഒന്നിപ്പിച്ച നേതാവ് വേറെയില്ലെന്നും ലേഖനം വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പിന് മുൻപ് നരേന്ദ്ര മോദിയെ അതിരൂക്ഷ ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് ടൈം മാഗസളനിൽ ലേഖനം വന്നത്. ഭിന്നിപ്പിന്റെ തലവൻ എന്നാണ് ലേഖനത്തിൽ മോദിയെ വിശേഷിപ്പിച്ചിരുന്നത്. ആതിഷ് തസീറാണ് ലേഖനം എഴുതിയത്. ഇന്ത്യക്കാർ മോദി സർക്കാരിന്റെ കൂടെ 5 വർഷം കൂടി നിൽക്കുമോയെന്ന ചോദ്യവും ലേഖനം ഉയർത്തിയിരുന്നു.

ബ്രസീൽ, ബ്രിട്ടൻ, യുഎസ്, ഇന്ത്യ എന്നീ ജനാധിപത്യ രാഷ്ട്രങ്ങളിലെ വളർന്നുവരുന്ന പൊതു ഉടമാ സിദ്ധാന്തത്തെക്കുറിച്ചാണ് ലേഖനം ചർച്ച ചെയ്തത്. വലിയ ജനാധിപത്യത്തിൽനിന്നു പൊതു ഉടമാ സിദ്ധാന്തത്തിലേക്കു വീഴുന്നതിൽ ഇന്ത്യയാണ് ഒന്നാമതാണെന്നും ലേഖനം പറഞ്ഞു വച്ചു. മോദി ഭരണത്തിൽ പുരോഗമനവാദികൾ, ഇസ്‌ലാം വിശ്വാസികൾ, ക്രിസ്തുമത വിശ്വാസികൾ തുടങ്ങിയവർ ആക്രമിക്കപ്പെടുകയാണ്. മോദിയുടെ സാമ്പത്തിക അത്ഭുതം നിലവിൽ വരുന്നതിൽ പരാജയപ്പെട്ടു. രാജ്യത്ത് മതദേശീയ വാദത്തിന്റെ സാഹചര്യം സൃഷ്ടിക്കപ്പെട്ടതായും ആതിഷ് തസീർ എഴുതിയ മുൻ ലേഖനത്തിൽ വിമർശിച്ചിരുന്നു.

'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അടുത്ത അഞ്ചു വർഷം കൂടി മോദിയെ സഹിക്കുമോ..?' എന്നും മാഗസിൻ ചോദിക്കുകയുണ്ടായി. ലോകത്തിലെ ശ്രദ്ധിക്കപ്പെട്ട നേതാവ് എന്ന നിലയിൽ മോദിയുടെ ചിത്രം കവറിൽ നൽകിയ അതേ ടൈം മാഗസിൻ തന്നെ, ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുന്നതിൽ മുമ്പനായി മോദിയെ വിശേഷിപ്പിച്ചുകൊണ്ട്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ ലേഖനം നിശിതമായി തന്നെ വിമർശിക്കുന്നുണ്ട്. പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലകളിലും ഭരണസംവിധാനങ്ങളിൽ നടക്കുന്ന ഗൂഡനീക്കങ്ങളിലും മോദി മൗനാനുവാദം നൽകുകയാണെന്ന് തസീറിന്റെ ലേഖനം കുറ്റപ്പെടുത്തിയിരുന്നു. തസീറിന്റെ ഈ ലേഖനത്തെ തന്നെയാണ് ടൈം തള്ളിപ്പറയുന്നതും.

നാളെ ലോകനേതാക്കളെ സാക്ഷി നിർത്തിയാണ് മോദി വീണ്ടും അധികാരമേൽക്കുക. ദേശീയ-ലോക നേതാക്കളുടെ നീണ്ട നിര തന്നെ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഡൽഹിയിലെത്തും. 5 വർഷത്തെ ഭരണത്തിനിടെ വിവിധ ലോകനേതാക്കളുമായി മികച്ച ബന്ധം സൃഷ്ടിക്കാൻ മോദിക്ക് സാധിച്ചിട്ടുണ്ട്. അതുറപ്പിക്കുന്ന തരത്തിലാവും ഇക്കുറി ലോകനേതാക്കളുടെ സാന്നിധ്യം ചടങ്ങിലുണ്ടാവുക. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒഴികെയുള്ള അയൽരാജ്യങ്ങളിലെ നേതാക്കൾക്കെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്. സാങ്കേതിക-സാമ്പത്തിക സഹകരണത്തിനായുള്ള ബംഗാൾ തീരത്തെ രാജ്യങ്ങളുടെ കൂട്ടായ്മയായ ബിംസ്റ്റെക്കിലെ അംഗങ്ങളെയെല്ലാം ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. തായ്ലൻഡ്, നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് ബിംസ്റ്റെക് അംഗങ്ങൾ.

ബംഗ്ലാദേശ് പ്രസിഡണ്ട് അബ്ദുൾ ഹമീദ്, ശ്രീലങ്കൻ പ്രസിഡണ്ട മൈത്രിപാല സിരിസേന, കിർഗിസ്ഥിസ്ഥാൻ പ്രസിഡണ്ട് സൂറോൺബെ ബീൻബെക്കോവ്, മ്യാന്മർ പ്രസിഡണ്ട് യു വിൻ മിന്റ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നൗത്ത്, നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി, ഭൂട്ടാൻ പ്രധാനമന്ത്രി ലൊട്ടായ് ഷെറിങ് എന്നീ രാഷ്ട്രത്തലവന്മാർ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തും. തായ്ലൻഡ് സർക്കാരിന്റെ പ്രതിനിധിയായി പ്രത്യേക ദൂതൻ ഗ്രിസാഡ ബൂൺറാച്ച് പങ്കെടുക്കും. ദേശീയ-അന്തർദേശീയ നേതാക്കൾ അടക്കം എഴുപതിനായിരം അതിഥികളാണ് സത്യപ്രതിജ്ഞാ ചടങ്ങിന് മോടി കൂട്ടാനെത്തുക. വൈകിട്ട് 7 മണിക്ക് രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP