Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കർണാടകയിൽ ജെ.ഡി.എസുമായുള്ള സഖ്യം പാർട്ടിക്ക് ദോഷം ചെയ്തെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്; ലോക് സഭാ തെരെഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിട്ടിരുന്നെങ്കിൽ എട്ട് സീറ്റുകൾ കൂടി ലഭിക്കുമായിരുന്നെന്നും സിദ്ധരാമയ്യ

കർണാടകയിൽ ജെ.ഡി.എസുമായുള്ള സഖ്യം പാർട്ടിക്ക് ദോഷം ചെയ്തെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്; ലോക് സഭാ തെരെഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിട്ടിരുന്നെങ്കിൽ എട്ട് സീറ്റുകൾ കൂടി ലഭിക്കുമായിരുന്നെന്നും സിദ്ധരാമയ്യ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ജെ.ഡി.എസുമായുള്ള സഖ്യം പാർട്ടിക്ക് ദോഷം ചെയ്തെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. സഖ്യത്തിന്റെ പേരിൽ കോൺഗ്രസിന് നഷ്ടമായത് എട്ട് സീറ്റുകളാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാം എന്ന് ഹൈക്കമാൻഡിനോട് പറഞ്ഞിരുന്നു. എന്നാൽ അത് തന്റെ മാത്രം അഭിപ്രായമായതിനാൽ പരിഗണിക്കപ്പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ. സഖ്യത്തെ ജനം സ്വീകരിച്ചില്ലെന്നാണ് ഗുണ്ടു റാവു കഴിഞ്ഞദിവസം പറഞ്ഞത്.

ഓൾഡ് മൈസൂരു മേഖലയിൽ ജെ.ഡി.എസും കോൺഗ്രസും വർഷങ്ങളോളം പരസ്പരം പോരടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ ഈ സഖ്യം ആവശ്യമില്ലെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് സഖ്യത്തിന് പോയില്ലായിരുന്നെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏഴോ എട്ടോ സീറ്റിൽ വിജയിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒരു സീറ്റിൽ മാത്രമണ് കർണാടകയിൽ ജയിച്ചത്. പ്രമുഖ നേതാവ് മല്ലികാർജുൻ ഖാർഗെ വരെ തോറ്റു

കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ 15ൽ 12 സീറ്റിലും ബിജെപിയാണ് ജയിച്ചത്. രണ്ടു സീറ്റിൽ കോൺഗ്രസും ഒരു സീറ്റിൽ ജെഡിഎസും ജയിച്ചു. ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിയമസഭാ കക്ഷി നേതാവ് പദവി സിദ്ധരാമയ്യ രാജിവച്ചു. കെപിസിസി അധ്യക്ഷ പദവി ദിനേഷ് ഗുണ്ടു റാവുവും രാജിവച്ചു. റാവുവിന് പകരം ഏറെ നാളത്തെ ചർച്ചയ്ക്ക് ശേഷം ഡികെ ശിവകുമാർ കെപിസിസി അധ്യക്ഷനായി. നിയമസഭാ കക്ഷി നേതാവായി സിദ്ധരാമയ്യയെ തുടരാനും ഹൈക്കമാന്റ് അനുവദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP