Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവർ പറഞ്ഞു ആ മനസു പറയുന്നത് എനിക്ക് കേൾക്കാം..! 'തിരിച്ചുപോകൂ' എന്ന് അവർ തന്നോട് പറയുന്നത് വീണ്ടും രാജ്യം ഭരിക്കാനെന്ന് മോദി; സ്‌കൂളിൽ പഠിക്കുമ്പോൾ അദ്ധ്യാപകർ എഴുന്നേറ്റുവരൂ, തിരിച്ചുപോകൂ എന്ന് പറയുന്നത് പോലെയാണിതെന്നും പ്രധാനമന്ത്രി

അവർ പറഞ്ഞു ആ മനസു പറയുന്നത് എനിക്ക് കേൾക്കാം..! 'തിരിച്ചുപോകൂ' എന്ന് അവർ തന്നോട് പറയുന്നത് വീണ്ടും രാജ്യം ഭരിക്കാനെന്ന് മോദി; സ്‌കൂളിൽ പഠിക്കുമ്പോൾ അദ്ധ്യാപകർ എഴുന്നേറ്റുവരൂ, തിരിച്ചുപോകൂ എന്ന് പറയുന്നത് പോലെയാണിതെന്നും പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ഗുണ്ടൂർ: 'തിരിച്ചുപോകൂ' എന്ന് തന്നോട് പറയുന്നവർ താൻ ഡൽഹിയിലേക്ക് തിരിച്ചുപോയി വീണ്ടും രാജ്യം ഭരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'നമ്മൾ സ്‌കൂളിൽ പഠിക്കുമ്പോൾ അദ്ധ്യാപകർ എഴുന്നേറ്റുവരൂ, തിരിച്ചുപോകൂ എന്ന് പറയുന്നത് പോലെയാണിത്. ടിഡിപി പറയുന്നത് ഞാൻ അനുസരിക്കും. ഞാൻ തിരിച്ചുപോയി ഡൽഹിയിൽ ഒന്നുകൂടി ഇരിക്കും.' പ്രധാനമന്ത്രി പറഞ്ഞു. തനിക്ക് ഇന്ത്യയിലെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അവർ ടിഡിപിയുടെ ആഗ്രഹം സാധ്യമാക്കുമെന്നും മോദി പറഞ്ഞു.

ടിഡിപി - ബിജെപി ബന്ധം വേർപിരിഞ്ഞതിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രാപ്രദേശ് സന്ദർശിച്ചപ്പോൾ 'ഗോ ബാക്ക്' വിളികളോടെ ടിഡിപി പ്രവർത്തകർ സംസ്ഥാനവ്യാപകമായി പ്രതിഷേധിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ വിമാനത്താവളത്തിലേക്ക് പോയില്ല. ഗോ ബാക്ക് മോദി എന്നെഴുതിയ പോസ്റ്ററുകൾ സംസ്ഥാനത്തുടനീളം പ്രവർത്തകർ പതിച്ചിരുന്നു. കോൺഗ്രസും ഇടതുപാർട്ടികളും മോദിക്കെതിരായി ആന്ധ്രയിലുടനീളം പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു.

തെലങ്കാന, ആന്ധ്ര വിഭജനത്തിന് ശേഷമുള്ള ആന്ധ്രയുടെ ദുരിതം കാണാനാണ് മോദി വന്നത് എന്നായിരുന്നു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം. ആന്ധ്രയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാനാണ് മോദി സംസ്ഥാനത്തെത്തിയതെന്നും രാജ്യത്തെ നശിപ്പിച്ച മോദി ആന്ധ്രയെ തകർത്തുവെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു.

#NoMoreModi, #ModiIsAMistake തുടങ്ങിയ ഹാഷ് ടാഗുകളുമായി സോഷ്യൽ മീഡിയയിലും പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് എതിരായ പ്രതിഷേധം ശക്തമായിരുന്നു. 'ഇനിമേൽ വരരുത്' എന്നഴുതിയ, മോദിയെ ജനക്കൂട്ടം തുരത്തിയോടിക്കുന്ന ചിത്രീകരണമുള്ള പടുകൂറ്റൻ ഹോർഡിംഗുകൾ മോദി വന്നിറങ്ങിയ ഗണ്ണവാരം വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധക്കാർ ഉയർത്തിയിരുന്നു. വിമാനത്താവളം മുതൽ ഗുണ്ടൂർ വരെ ദേശീയപാതയിൽ ഉടനീളം 'മോദിക്ക് പ്രവേശനമില്ല' എന്നെഴുതിയ പോസ്റ്ററുകളുമായി ടിഡിപി പ്രവർത്തകർ കാത്തുനിന്ന് പ്രതിഷേധിച്ചു.ഗുണ്ടൂരിൽ നടന്ന റാലിക്കിടെയാണ് തിരിച്ചുപോകണമെന്ന് പറയുന്നവർ താൻ തിരിച്ചുപോയി വീണ്ടും രാജ്യം ഭരിക്കാനാണ് പറയുന്നതെന്ന് മോദി തിരിച്ചടിച്ചത്.   

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP