Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രതിപക്ഷ എംപിയെന്ന നിലയിൽ മോദിയുടെ തെറ്റുകുറ്റങ്ങൾ എനിക്ക് തുറന്നുകാട്ടാം വിമർശിക്കാം; വിദേശത്ത് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിലാണ് പോകുന്നത്; എല്ലാ നല്ല സ്വീകരണവും ആദരവും അദ്ദേഹം ഏറ്റുവാങ്ങണം; യുഎസിലെ ഹൂസ്റ്റണിൽ നടക്കുന്ന ഹൗഡി മോദി പരിപാടി വെറും ധൂർത്തെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ തിരുത്തി ശശി തരൂർ വീണ്ടും വിവാദച്ചുഴിയിൽ

പ്രതിപക്ഷ എംപിയെന്ന നിലയിൽ മോദിയുടെ തെറ്റുകുറ്റങ്ങൾ എനിക്ക് തുറന്നുകാട്ടാം വിമർശിക്കാം; വിദേശത്ത് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിലാണ് പോകുന്നത്; എല്ലാ നല്ല സ്വീകരണവും ആദരവും അദ്ദേഹം ഏറ്റുവാങ്ങണം; യുഎസിലെ ഹൂസ്റ്റണിൽ നടക്കുന്ന ഹൗഡി മോദി പരിപാടി വെറും ധൂർത്തെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ തിരുത്തി ശശി തരൂർ വീണ്ടും വിവാദച്ചുഴിയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഹൗഡി മോദിയാണ് ഇപ്പോൾ രാജ്യത്തെ മാത്രമല്ല ഇന്ത്യൻ അമേരിക്കക്കാരുടെ ഇടയിലെയും സംസാര വിഷയം. ഹൗ ഡു യു ഡു എന്നതിന്റെ ചുരുക്കപ്പേരാണ് ഹൗഡി. ഹൂസ്റ്റണിൽ, സെപ്റ്റംബർ 22 ലെ വമ്പൻ പരിപാടിക്ക് അമ്പതിനായിരത്തിലേറെ ഇന്ത്യൻ അമേരിക്കക്കാരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, സാമ്പത്തിക മാന്ദ്യത്തെ ചൊല്ലി സർക്കാരിനെ പഴിക്കുന്ന കോൺഗ്രസ് ഇത് ലോകത്തിലെ ഏറ്റവും ചെലവേറിയ പരിപാടി എന്നാണ് വിമർശിക്കുന്നത്. ഹൗഡി എക്കണോമി ഗോയിങ് മോദി? എയ്ന്റ് ടൂ ഗുഡ് ഇറ്റ് സീംസ് എന്ന ട്വീറ്റിലൂടെ രാഹുൽ ഗാന്ധി പരിഹാസം തൊടുത്തുവിട്ടു.

ആഭ്യന്തര കമ്പനികൾക്ക് കോർപ്പറേറ്റ് നികുതി കുറയ്ക്കാൻ തീരുമാനിച്ച കേന്ദ്രസർക്കാർ നീക്കത്തെ അമേരിക്കയിൽ നടക്കുന്ന ഹൗഡി മോദി പരിപാടിയുമായി ബന്ധപ്പെടുത്തിയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിക്കായി അമേരിക്കൻ മണ്ണിൽ നടത്തുന്ന ഏറ്റവും ചെലവേറിയ പരിപാടിയായ ഹൗഡി മോദി വിപണികളിൽ വൻ ഉയർച്ചയ്ക്ക് കാരണമായി എന്ന് പറഞ്ഞാണ് രാഹുൽ പരിഹസിക്കുന്നത്.'ഹൗഡി ഇന്ത്യൻ എക്കോണമി റാലിയിൽ ഓഹരി വിപണിയിലെ കുതിപ്പിനായി പ്രധാനമന്ത്രി എന്താണ് ചെയ്യുക എന്ന കാര്യം അതിശയകരമാണ്. 1.45 ലക്ഷം കോടി രൂപ. ഹൂസ്റ്റണിലെ പരിപാടി ലോകത്തിലെ ഏറ്റവും ചെലവേറിയ പരിപാടികളിലൊന്നാണ്. എന്നാൽ പ്രിയപ്പെട്ട മോദി ഇന്ത്യയെ എത്തിച്ച സാമ്പത്തിക കുഴപ്പത്തിന്റെ യാഥാർത്ഥ്യം ഒരു പരിപാടി കൊണ്ടും മറച്ചുവെക്കാനാവില്ല'' രാഹുൽ ട്വീറ്റ് ചെയ്തു.

എന്നാൽ, സമീപകാലത്ത് കോൺഗ്രസിന്റെ പലി നിലപാടുകളോടും പരസ്യമായി വിയോജിക്കുന്ന ശശി തരൂർ എംപി ഇക്കാര്യത്തിലും വ്യത്യസ്ത അഭിപ്രായവുമായി എത്തി. ഫലത്തിൽ രാഹുലിനെ തള്ളുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. എംപിയെന്ന നിലയിൽ മോദിയുടെ നയങ്ങളെയും പ്രസ്താവനകളെയും നടപടികളെയും വിമർശിക്കാനും വീഴ്ചകൾ തുറന്നുകാണിക്കാനും അവകാശമുണ്ട്. എന്നാൽ അദ്ദേഹം വിദേശത്ത് പോകുമ്പോൾ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹം എന്റെ പതാകയാണ് കൈയിലേന്തുന്നത്. രാജ്യത്തെ പ്രധാനമന്ത്രിക്ക് കിട്ടേണ്ട നല്ല സ്വീകരണവും ആദരവും അദ്ദേഹത്തിന് കിട്ടണം. ഇത്തരം വിമർശനം കോൺഗ്രസ് നടത്തുന്നത് നല്ലതല്ലെന്നും തരൂർ പറഞ്ഞു.
മോദിയെ കുറിച്ച് വിമർശനാത്മകമായി ഒന്നും പറയാനില്ല. രാജ്യത്തിനുള്ളിൽ നടക്കുന്ന കാര്യങ്ങളിൽ മാത്രമാണ് മോദി വിമർശനം അർഹിക്കുന്നത്. അദ്ദേഹത്തിന് നിരവധി പിഴുകളുണ്ട്. നയങ്ങൾ പലതും ജനങ്ങളെ ബുദ്ധമുട്ടിക്കുന്നതാണ്. അത് ആവശ്യ സമയത്ത് കോൺഗ്രസ് ഉയർത്തി കാണിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP