Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഭീകര പ്രവർത്തനത്തെ ഒരു മതവുമായും ബന്ധപ്പെടുത്തരുത്; തീവ്രവാദ ഫണ്ടിങ് ഗുരുതര പ്രശ്‌നം; രാജ്യത്തെ സാമ്പത്തിക നില തകർക്കും; ചില രാജ്യങ്ങൾ ഭീകരർക്ക് അഭയം നൽകുന്നു'; രാജ്യാന്തര മന്ത്രിതല സമ്മേളനത്തിൽ അമിത് ഷാ

'ഭീകര പ്രവർത്തനത്തെ ഒരു മതവുമായും ബന്ധപ്പെടുത്തരുത്; തീവ്രവാദ ഫണ്ടിങ് ഗുരുതര പ്രശ്‌നം; രാജ്യത്തെ സാമ്പത്തിക നില തകർക്കും; ചില രാജ്യങ്ങൾ ഭീകരർക്ക് അഭയം നൽകുന്നു'; രാജ്യാന്തര മന്ത്രിതല സമ്മേളനത്തിൽ അമിത് ഷാ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തീവ്രവാദ ഭീഷണിയേക്കാൾ ഗുരുതര പ്രശ്‌നം തീവ്രവാദ ഫണ്ടിങ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകര പ്രവർത്തനത്തെ ഒരു മതവുമായോ സംഘവുമായോ ബന്ധിപ്പിക്കാൻ കഴിയില്ലെന്നും അങ്ങനെ ചെയ്യരുതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിംങിനായി നടത്തുന്ന അന്താരാഷ്ട്ര യോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ആഗോള സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണ് ഭീകരവാദമെന്നും അമിത് ഷാ പറഞ്ഞു. ഭീകരരെ സംരക്ഷിക്കുന്നത് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരതയ്ക്ക് പണം നൽകുന്നതാണ് ഏറ്റവും വലിയ വിപത്തെന്നും അദ്ദേഹം വ്യക്തമാക്കി. 75 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത 'ഭീകരതയ്ക്ക് പണം നൽകില്ല' സമ്മേളനത്തിലാണ് അമിത് ഷാ ഇക്കാര്യം പരാമർശിച്ചത്.

ഭീകര സംഘടനകൾ അക്രമങ്ങളുണ്ടാക്കാൻ എപ്പോഴും പുതിയ വഴികൾ കണ്ടെത്തുന്നു. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് നയിക്കുക, സാമ്പത്തിക ഉറവിടങ്ങൾ ഉയർത്തിക്കൊണ്ടുവരിക, തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാനും തങ്ങളുടെ വ്യക്തിത്വം മറക്കാനുമായി ഡാർക്ക്‌നെറ്റ് ഉപയോഗിക്കുക തുടങ്ങിയ വഴികളാണ് തീവ്രവാദികൾ പരീക്ഷിക്കുന്നത്.

'ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയാണ് തീവ്രവാദം. എന്നാൽ, തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുന്നത് തീവ്രവാദത്തിന്റെ ലക്ഷ്യവും മാർഗവും കണ്ടെത്തുന്നതിന് സഹായമാവുന്നു. തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുന്നത് ലോകരാജ്യങ്ങളുടെ സമ്പദ്ഘടനയെ ദുർബലപ്പെടുത്തുന്നു. തീവ്രവാദത്തെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ വിഭാഗങ്ങളുമായോ ചേർത്തുപറയാൻ കഴിയില്ല, പാടില്ല'- അമിത് ഷാ പറഞ്ഞു.

ചില രാജ്യങ്ങൾ തീവ്രവാദികൾക്ക് അഭയം നൽകുന്നത് നാം കാണുന്നുണ്ട്. തീവ്രവാദികളെ സംരക്ഷിക്കുക എന്നത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. ഇത്തരം കാര്യങ്ങൾ അവർ കരുതുന്നതു പോലെ വിജയിക്കാതിരിക്കുക എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.തീവ്രവാദത്തെ ചെറുക്കാൻ സുരക്ഷാ രീതികളും നിയമഘടനയും സാമ്പത്തിക രംഗവും മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഏതാനം ദശാബ്ദങ്ങളായി പല രൂപത്തിലും ഭാവത്തിലും നാമങ്ങളിലും തീവ്രവാദം ഉടലെടുത്തു. അത് വഴി രാജ്യത്തെ നാമവശേഷമാക്കാൻ ശ്രമിച്ചു. രാജ്യത്തിന് ആയിരക്കണക്കിന് പേരെയാണ് ഇത്തരം നീച പ്രവൃത്തികൾ വഴി നഷ്ടടമായത്. എന്നാൽ വളരെ മികച്ച ചെറുത്ത് നിൽപ്പാണ് സുരക്ഷാ സേന കാഴ്ച വെയ്ക്കുന്നതെന്നും പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞിരുന്നു. ചെറിയ ആക്രമണങ്ങൾ പോലും വലിയ പ്രാധാന്യത്തോടെയാണ് രാജ്യം കാണുന്നതെന്നും ഓരോ ജീവനും വലിയ വിലയാണ് കൽപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ ഭീകരവാദം വേരോടെ പിഴുതെറിയാതെ ഇന്ത്യയ്ക്ക് വിശ്രമമില്ലെന്നും മോദി വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP