Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എംഎൽഎമാരുടെ ഒളിവാസം വിവാദ വ്യവസായി ശേഖർ റെഡ്ഡിയുടെ റിസോർട്ടിൽ? ആരും തങ്ങളെ തടഞ്ഞുവച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം സ്വന്തം ചെലവിൽ താമസിക്കുന്നുവെന്നും എംഎൽഎമാർ; പിന്തുണ വ്യക്തമാക്കുന്ന ഒപ്പ് ശശികല ശേഖരിച്ചത് ഭീഷണിപ്പെടുത്തിയെന്നു പരാതി

എംഎൽഎമാരുടെ ഒളിവാസം വിവാദ വ്യവസായി ശേഖർ റെഡ്ഡിയുടെ റിസോർട്ടിൽ? ആരും തങ്ങളെ തടഞ്ഞുവച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം സ്വന്തം ചെലവിൽ താമസിക്കുന്നുവെന്നും എംഎൽഎമാർ; പിന്തുണ വ്യക്തമാക്കുന്ന ഒപ്പ് ശശികല ശേഖരിച്ചത് ഭീഷണിപ്പെടുത്തിയെന്നു പരാതി

 

ചെന്നൈ: അണ്ണാഡിഎംകെ എംഎൽഎമാരെ രഹസ്യമായി താമസിപ്പിച്ചിരിക്കുന്നത് ചെന്നൈയിലെ വിവാദ വ്യവസായി ശേഖർ റെഡ്ഡിയുടെ റിസോർട്ടിലാണെന്ന് സൂചന. ഇതിനിടെ, തങ്ങളെ ആരും തടഞ്ഞുവച്ചിട്ടില്ലെന്ന് വ്യക്തമാക്കി അണ്ണാഡിഎംകെ എംഎൽമാർ മാദ്ധ്യമപ്രവർത്തകർക്കു മുന്നിലെത്തി. എംഎൽഎമാരെവിടെയെന്നു കണ്ടെത്തി സത്യവാങ്മൂലം സമർപ്പിക്കാൻ മദ്രാസ് ഹൈക്കോടതി പൊലീസിനു നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തങ്ങളെ ആരും തടഞ്ഞുവച്ചിട്ടില്ലെന്നു വ്യക്തമാക്കി എംഎൽഎമാർ മാദ്ധ്യമപ്രവർത്തകർക്കു മുന്നിലെത്തിയത്.

ശശികല ഒപ്പുശേഖരിച്ചത് ഭീഷണിപ്പെടുത്തിയെന്ന് പരാതിയും ഇന്ന് പൊലീസിനു ലഭിച്ചു. നീർശെൽവം ക്യാമ്പിലെ എസ്‌പി.ഷൺമുഖനാഥൻ എംഎൽഎയാണു പരാതി നല്കിയത്. അതിനിടെ, പാർട്ടി പ്രസീഡിയം ചെയർമാൻ സ്ഥാനത്തുനിന്ന് ഇ. മധുസൂദനനെ ജനറൽ സെക്രട്ടറി ശശികല നീക്കി. പകരം, കെ.എ. സെങ്കോട്ടയ്യനെ നിയമിച്ചു. ശശികല പക്ഷത്തായിരുന്ന മധുസൂദനൻ കഴിഞ്ഞ ദിവസം പനീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു നടപടി.

എംഎൽഎമാർ താമസിക്കുന്നത് ശേഖർ റെഡ്ഡിയുടെ റിസോർട്ടിൽ

എംഎൽഎമാർ താമസിക്കുന്ന മഹാബലിപുരത്തെ റിസോർട്ട് റെഡ്ഡിയുടേതാണെന്നാണ് റിപ്പോർട്ട്. അണ്ണാഡിഎംകെ നേതൃത്വവുമായി വളരെ അടുപ്പമുള്ള ആളാണ് ശേഖർ റെഡ്ഡി. തങ്ങളെ ആരും തടഞ്ഞുവച്ചിട്ടില്ലെന്നു വ്യക്തമാക്കി അണ്ണാ ഡിഎംകെ എംഎൽഎമാർ മാദ്ധ്യമങ്ങൾക്കു മുന്നിലെത്തി.

കണക്കിൽപ്പെടാത്ത പണവും സ്വർണവും കൈവശം വച്ചതിന് സിബിഐ അറസ്റ്റിലായ ആളാണ് റെഡ്ഡി. നോട്ടുനിരോധനത്തിന് ശേഷം ശങ്കർ റെഡ്ഡിയുടെ വസതിയിൽ നടത്തിയ റെയ്ഡിൽ 131 കോടി രൂപയും 177 കിലോ സ്വർണവും കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത പണത്തിൽ പത്ത് കോടി രൂപ രണ്ടായിരം രൂപാ നോട്ടുകളിലായിരുന്നു.

വെല്ലൂരിലെ ഒരു ചെറുകിട കോൺട്രാക്ടറായി ജോലി ആരംഭിച്ച ശേഖർ റെഡ്ഡിയുടെ വളർച്ച പെട്ടെന്നായിരുന്നു. ആദ്യകാലത്ത് ഡിഎംകെയായി അടുത്ത ബന്ധം പുലർത്തിയ ശേഖർ റെഡ്ഡി പിന്നീട് അണ്ണാഡിഎംകെ ക്യാമ്പിൽ എത്തുകയായിരുന്നു. പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിന്റെ ട്രസ്റ്റിമാരിൽ ഒരാൾ കൂടിയാണ് ശേഖർ റെഡ്ഡി. ജയലളിത അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ശേഖർ റെഡ്ഡി തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദം നൽകിയത് വാർത്തയായിരുന്നു.

എംഎൽഎമാരെ റിസോർട്ടിൽ തടവിൽ വച്ചിരിക്കുകയാണെന്നാണ് പനീർശെൽവം ക്യാമ്പിന്റെ ആരോപണം. എന്നാൽ തങ്ങളെ ആരും തടഞ്ഞുവച്ചിട്ടില്ലെന്ന് വ്യക്തമാക്കി അണ്ണാഡിഎംകെ എംഎൽഎമാർ മാദ്ധ്യമങ്ങൾക്ക് മുമ്പിലെത്തി. ആരുടേയും ഭീഷണിക്കും സമർദ്ദനത്തിനും വഴങ്ങിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് റിസോർട്ടിൽ താമസിക്കുന്നത്. ആരും ഉപവാസത്തിൽ ഇല്ലെന്നും ശശികലയോട് അടുപ്പമുള്ള അഞ്ച് എംഎഎൽഎമാർ പറഞ്ഞു.

എംഎൽഎമാർ താമസിക്കുന്ന റിസോർട്ടുകൾക്ക് മുമ്പിൽ വലിയ മാദ്ധ്യമ പടയാണ് തമ്പടിച്ചിരിക്കുന്നത്. എന്നാൽ ആരേയും റിസോർട്ടിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ല. പാർട്ടി പ്രവർത്തകരുടെ നിയന്ത്രണത്തിലാണ് റിസോർട്ട്. കൂടാതെ മന്നാർഗുഡിയിൽ നിന്നും ബൗൺസർമാരേയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

താമസം സ്വന്തം ചെലവിൽ സ്വന്തം ഇഷ്ടപ്രകാരം

തങ്ങളെ ആരും തടഞ്ഞുവച്ചിട്ടില്ലെന്നു വ്യക്തമാക്കി അണ്ണാ ഡിഎംകെ എംഎൽഎമാർ മാദ്ധ്യമങ്ങൾക്കു മുന്നിലെത്തി. എംഎൽഎമാരെവിടെയെന്നു കണ്ടെത്തി സത്യവാങ്മൂലം സമർപ്പിക്കാൻ മദ്രാസ് ഹൈക്കോടതി പൊലീസിനു നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തങ്ങളെ ആരും തടഞ്ഞുവച്ചിട്ടില്ലെന്നു വ്യക്തമാക്കി എംഎൽഎമാർ മാദ്ധ്യമപ്രവർത്തകർക്കു മുന്നിലെത്തിയത്.

ആരുടെയും ഭീഷണിക്കും സമ്മർദത്തിനും വഴങ്ങിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരവും സ്വന്തം ചെലവിലുമാണ് മഹാബലിപുരത്തെ റിസോർട്ടിൽ താമസിക്കുന്നത്. ഇവിടെ 98 എംഎൽഎമാരാണ് ഉള്ളത്. ബാക്കിയുള്ളവർ ചെന്നൈയിലുണ്ട്. ഇവിടെ ആരും ഉപവസിക്കുന്നില്ല ശശികലയോട് അടുപ്പമുള്ള അഞ്ച് എംഎൽഎമാർ പറഞ്ഞു.

അതേസമയം, എംഎൽഎമാർക്ക് ഭീഷണിയുണ്ടെന്ന് അണ്ണാ ഡിഎംകെ വക്താവ് ബി.വളർമതി ആരോപിച്ചു. അതിനാലാണ് ഫോൺ ഓഫ് ചെയ്തുവച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.

എംഎൽഎമാരെവിടെയെന്നു കണ്ടെത്തി സത്യവാങ്മൂലം സമർപ്പിക്കാൻ മദ്രാസ് ഹൈക്കോടതി പൊലീസിനു നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തങ്ങളെ ആരും തടഞ്ഞുവച്ചിട്ടില്ലെന്നു വ്യക്തമാക്കി എംഎൽഎമാർ മാദ്ധ്യമപ്രവർത്തകർക്കു മുന്നിലെത്തിയത്.

'ആരുടെയും നിർദേശപ്രകാരമല്ല, സ്വന്തം ചെലവിലാണ് ഇവിടെ കഴിയുന്നത്. ഇന്നു രാത്രിതന്നെ ഇവിടെനിന്നു തിരിച്ചുപോകും. പനീർസെൽവത്തിന്റെ നിലപാടുമാറ്റത്തിനു പിന്നിലെന്താണെന്നറിയില്ല. വി.കെ.ശശികലയെ ജനറൽ സെക്രട്ടറിയാക്കാനും മുഖ്യമന്ത്രിയാക്കാനും മുൻകൈയെടുത്തത് പനീർസെൽവമായിരുന്നു. പെട്ടെന്നുള്ള നിലപാടുമാറ്റത്തിനു പിന്നിലെന്താണെന്നറിയില്ല.'- കാട്ടുമാർകോവിൽ എംഎൽഎ മുരുകുമാരൻ പറഞ്ഞു.

ശശികല ഒപ്പുശേഖരിച്ചത് ഭീഷണിപ്പെടുത്തിയെന്ന് പരാതി

ഇതിനിടെ, ശശികല പിന്തുണയുണ്ടെന്നു വ്യക്തമാക്കുന്ന ഒപ്പുകൾ ശേഖരിച്ചത് ഭീഷണിപ്പെടുത്തിയാണെന്ന് ആരോപിച്ച് പനീർശെൽവം ക്യാമ്പിലെ എസ്‌പി.ഷൺമുഖനാഥൻ എംഎൽഎ പൊലീസിൽ പരാതി നൽകി. പിന്തുണയുണ്ടെന്നു വ്യക്തമാക്കുന്ന ഒപ്പു വാങ്ങിയത് ഭീഷണിപ്പെടുത്തിയാണെന്ന് ആരോപിച്ചാണ് പരാതി. മുൻ എംഎൽഎ വി.പി.കലൈരാജൻ കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവത്തെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞദിവസം ശശികല വിളിച്ചുചേർത്ത എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുത്ത ഷൺമുഖനാഥൻ, അവരെ ഒളിസങ്കേതത്തിലേക്കു കൊണ്ടുപോകുന്നതിനു മുൻപ് രക്ഷപെടുകയായിരുന്നു.

ഇ. മധുസൂധനനെ പ്രസീഡിയം സ്ഥാനത്തുനിന്നു നീക്കി

അതിനിടെ, പാർട്ടി പ്രസീഡിയം ചെയർമാൻ സ്ഥാനത്തുനിന്ന് ഇ. മധുസൂദനനെ ജനറൽ സെക്രട്ടറി ശശികല നീക്കി. പകരം, കെ.എ. സെങ്കോട്ടയ്യനെ നിയമിച്ചു. ശശികല പക്ഷത്തായിരുന്ന മധുസൂദനൻ കഴിഞ്ഞ ദിവസം പനീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു നടപടി. ഇതിനിടെ, ശശികലയെ പാർട്ടി ജനറൽ സെക്രട്ടറിയായി അംഗീകരിക്കരുതെന്നു കാണിച്ചു മധുസൂദനൻ തിരഞ്ഞെടുപ്പു കമ്മിഷനു കത്തെഴുതിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP