Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംജിആറും ജയലളിതയും വളർത്തിയെടുത്ത ഗ്രാമീണ വോട്ട് ബാങ്ക് കൈവിട്ടതോടെ തമിഴ്‌നാട്ടിൽ എഐഎഡിഎംകെയ്ക്ക് തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി; തിരഞ്ഞെടുപ്പിനെ അലസമായി നേരിട്ട ഡിഎംകെയ്ക്ക് അപ്രതീക്ഷിത ലോട്ടറി; ജില്ലാ പഞ്ചായത്ത് വാർഡുകളിലും പഞ്ചായത്ത് വാർഡുകളിലും മുന്നേറ്റം; പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചതിനെ ചൊല്ലി എഐഎഡിഎംകെയിൽ പൊട്ടിത്തെറി; വിജയം രാഷ്ട്രീയമാറ്റത്തിന്റെ സൂചനയെന്ന് ഡിഎംകെയും

എംജിആറും ജയലളിതയും വളർത്തിയെടുത്ത ഗ്രാമീണ വോട്ട് ബാങ്ക് കൈവിട്ടതോടെ തമിഴ്‌നാട്ടിൽ എഐഎഡിഎംകെയ്ക്ക് തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി; തിരഞ്ഞെടുപ്പിനെ അലസമായി നേരിട്ട ഡിഎംകെയ്ക്ക് അപ്രതീക്ഷിത ലോട്ടറി; ജില്ലാ പഞ്ചായത്ത് വാർഡുകളിലും പഞ്ചായത്ത് വാർഡുകളിലും മുന്നേറ്റം; പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചതിനെ ചൊല്ലി എഐഎഡിഎംകെയിൽ പൊട്ടിത്തെറി; വിജയം രാഷ്ട്രീയമാറ്റത്തിന്റെ സൂചനയെന്ന് ഡിഎംകെയും

മറുനാടൻ ഡെസ്‌ക്‌

 ചെന്നൈ: തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എഐഎഡിഎംകെ തിരിച്ചടി നേരിട്ടപ്പോൾ ഡിഎംകെയക്ക് വന്മുന്നേറ്റം. മുഖ്യമന്ത്രി പളനിസാമിയുടെ നാടായ എടപ്പാടിയിൽ അടക്കം അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി പരാജയപ്പെട്ടു. 515 ജില്ലാ പഞ്ചായത്ത് വാർഡുകളിൽ 237 വാർഡുകളിലും, 5067 പഞ്ചായത്ത് വാർഡുകളിൽ 2285 വാർഡുകളും ഡിഎംകെ വിജയിച്ചു. ഗൂഡല്ലൂർ ജില്ലാ പഞ്ചായത്തിലേക്ക് ഒപ്പത്തിനൊപ്പം പോരാട്ടമാണ്. ഇവിടെ സ്വതന്ത്രരുടെ നിലപാട് അധികാരം നിർണയിക്കുന്നതിൽ പ്രധാനമാകും. ഇന്നലെ ആരംഭിച്ച വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

പൊതുവേ ഭരണകക്ഷിയാണ് തമിഴ്‌നാട്ടിൽ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ വിജയിക്കാറുള്ളത്. പതിവിനു വിപരീതമായി പ്രതിപക്ഷം നേടുന്ന വിജയം രാഷ്ട്രീയമാറ്റത്തിന്റെ സൂചനയായാണ് ഡിഎംകെ കരുതുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഡിഎംകെ വൻ വിജയം നേടിയിരുന്നു.

അണ്ണാ ഡിഎംകെയിൽ പൊട്ടിത്തെറി

തോൽവിക്ക് കാരണം പൗരത്വ ഭേദഗതി നിയമത്തിൽ സ്വീകരിച്ച നിലപാടാണെന്ന് മുതിർന്ന നേതാവ് അൻവർ രാജ കുറ്റപ്പെടുത്തി. എഐഎഡിഎംകെ സ്വീകരിച്ച നിലപാട് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്നാണ് മുൻ എംപി വിമർശിച്ചത്. മന്ത്രി നീലോഫർ കഫീലും പൗരത്വ ഭേദഗതിക്കെതിരെ രംഗത്തെത്തിയിരുന്നു. രാമനാഥപുരം മേഖലയിൽ അടക്കം വലിയ സ്വാധീന ശക്തിയുള്ള നേതാവാണ് അൻവർ രാജ. തദ്ദേസ തിരഞ്ഞെടുപ്പിന് മുമ്പും എഐഡിഎംകെയിൽ പൗരത്വ ഭേദഗതിയിൽ സ്വീകരിക്കുന്ന നിലപാടിനെ ചൊല്ലി പടലപ്പിണക്കങ്ങൾ ഉണ്ടായിരുന്നു. തമിഴ്‌നാട്ടിൽ സാധാരണ തദ്ദേശതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയാണ് നേട്ടമുണ്ടാക്കാറുള്ളത്. എന്നാൽ, തങ്ങളുടെ സിറ്റിങ് സീറ്റുകൾ അടക്കം ഡിഎംകെ നേടിയതാണ് എഐഡിഎംകെയെ പരിഭ്രാന്തിയിലാക്കിയത്. അടുത്ത നിയമസഭാതിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ നൽകുന്നതാണ്തദ്ദേശതിരഞ്ഞെടുപ്പെന്നിരിക്കെ, എഐഡിഎംകെയ്ക്ക് ആശങ്കയ്കക്ക് വകയുണ്ട് താനും.

എഐഡിഎംകെയുടെ ഗ്രാമീണ വോട്ടുബാങ്കിൽ വിള്ളൽ

എം.കരുണാനിധിയുടെയും ജയലളിതയുടെയും വിയോഗത്തിന് പിന്നാലെ, എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഡിഎംകെയ്ക്ക് അപ്രതീക്ഷിത നേട്ടമായി. വിജയം മാത്രം ലക്ഷ്യമിട്ട് എഐഡിഎംകെ കടുത്ത പോരാട്ടം നടത്തിയെപ്പോൾ ഡിഎംക വിമുഖതയോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അടുത്തിടെ രണ്ട് നിയമസഭാ മണ്ഡലങ്ങലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ചതോടെ എഐഡിഎംകെ വലിയ ആത്മവിശ്വാസത്തോടെയാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളെയും പാർട്ടി സ്വീകരിച്ച നിലപാടിനെയും എഐഡിഎംകെ നേതാക്കൾ പഴിക്കുന്നതും ഈ അമിത ആത്മവിശ്വാസത്തിന്റെ ഫലമായാണ്. പ്രത്യേകിച്ച ന്യൂനപക്ഷങ്ങൾക്ക് ആധിപത്യമുള്ള വാർഡുകളിൽ എഐഡിഎംകെ തിരിച്ചടി നേരിട്ടുവെന്നതും പാർട്ടിയുടെ കണ്ണുതുറപ്പിച്ചു. ജനവിധിയെ മാനിക്കുന്നുവെന്നായരുന്നു ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ പ്രതികരണം. തമിഴ്‌നാട്ടിൽ എഐഡിഎംകെയുടെ വോട്ട് ബാങ്കായ ഗ്രാമീണ മേഖല പാർട്ടിയോട് മുഖംതിരിച്ചുവെന്നാണ് ഫലങ്ങൾ തെളിയിക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പ് നടന്ന സമയവും, രണ്ടുഘട്ടമായി വോട്ടെടുപ്പ് നടത്തിയതും എല്ലാം ഭരണകക്ഷിക്ക് അനുകൂലമാകുമെന്നായിരുന്നു പ്രതീക്ഷ. ഏനവ്‌നാൽ, തിരഞ്ഞെടുപ്പിൽ ഒട്ടും പ്രതീക്ഷ വയ്ക്കാതിരുന്ന ഡിഎംകെ നേട്ടം കൊയ്യുകയും ചെയ്തു. എംജിആറും ജയലളിതയും വളർത്തിയെടുത്ത ഗ്രാമീണ വോട്ടുബാങ്ക പാർട്ടിയെ കൈവിട്ടത് ആശങ്കയോടെയാണ് എഐഡിഎംകെ നേതാക്കൾ വിലയിരുത്തുന്നത്.

തമിഴ്‌നാട്ടിലെ 37 ജില്ലകളിൽ അഞ്ചെണ്ണം അടുത്ത കാലത്ത് സൃഷ്ടിച്ചവയാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടന്നതാവട്ടെ 27 എണ്ണത്തിലും.

കേരള മോഡൽ പ്രമേയം വേണമെന്ന് ഡിഎംകെ

കേന്ദ്ര സർക്കാർ പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ എംഎൽഎമാർ തമിഴ്‌നാട് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകി. ദ്രാവിഡ മുന്നേറ്റ കഴകം എംഎൽഎമാർ സെക്രട്ടറി കെ ശ്രീനിവാസനാണ് ഇതുസംബന്ധിച്ച് കത്ത് നൽകിയത്. നേരത്തെ കേരള നിയമസഭ സിഎഎയ്‌ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.

പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേർത്തായിരുന്നു കേരളം പ്രമേയം പാസ്സാക്കിയത്. ഇതിനു പിന്നാലെ കേരള സർക്കാരിനെ അഭിനന്ദിച്ച് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. കേരളത്തെ മാതൃകയാക്കി തമിഴ്‌നാട്ടിലും നിയമസഭയിൽ പ്രമേയം പാസാക്കാൻ തയാറാകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് എംഎൽഎമാർ കത്ത് നൽകിയിരിക്കുന്നത്.

'കേരളത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച് കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ എല്ലാ നിയമസഭകളും ഈ മാതൃക പിന്തുടരണം. പൗരത്വ നിയമം, പൗര രജിസ്റ്റർ, ജനസംഖ്യാ രജിസ്റ്റർ എന്നിവയ്‌ക്കെതിരെ തമിഴ്‌നാട് നിയമസഭയിൽ പ്രമേയം പാസാക്കാൻ അണ്ണാഡിഎംകെ തയാറാകണം' എന്നായിരുന്നു കേരളം പ്രമേയം പാസാക്കിയതിനു പിന്നാലെ സ്റ്റാലിൻ ട്വീറ്റ് ചെയ്തത്.

പൗരത്വ നിയമത്തിനെതിരെ തുടക്കം പ്രതിഷേധവുമായി രംഗത്തുള്ള പാർട്ടിയാണ് ഡിഎംകെ. എന്നാൽ തമിഴ്‌നാട് സർക്കാർ നിയമത്തെ പിന്തുണക്കുകയാണ് ചെയ്യുന്നത്. അതേസമയം തമിഴ്‌നാട് എൻഡിഎയിൽ പൗരത്വ രജിസ്റ്ററിനെതിരെ ഭിന്നാഭിപ്രായം ഉയർന്നിട്ടുണ്ട്. എൻആർസി തമിഴ്‌നാട്ടിൽ നടപ്പാക്കരുതെന്നും ഇതു ജനങ്ങളുടെ മനസ്സിൽ ഭീതിയും ആശങ്കയും സൃഷ്ടിക്കുമെന്നും എൻഡിഎ സഖ്യ കക്ഷിയായ പിഎംകെ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP