Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പ്രധാനമന്ത്രീ..കൂപ്പുകൈയോടെ അപേക്ഷിക്കുകയാണ്...പാക്കിസ്ഥാനിൽ മറ്റൊരു ഗോധ്ര കലാപം താങ്കൾക്ക് നടത്താൻ സാധിച്ചാൽ രാജ്യം താങ്കളുടെ മുന്നിൽ തല കുനിക്കും' ; പുൽവാമ അക്രമണത്തിന് പിന്നാലെ സാധ്വി പ്രാചി നടത്തിയ വിവാദ പ്രസ്താവനയിൽ കുരുങ്ങി മോദിയും ബിജെപിയും; നമ്മൾ റാവൽപിണ്ടിയും കറാച്ചിയും കത്തിക്കും വരെ തീവ്രവാദം അവസാനിക്കില്ലെന്നും പ്രാചി

'പ്രധാനമന്ത്രീ..കൂപ്പുകൈയോടെ അപേക്ഷിക്കുകയാണ്...പാക്കിസ്ഥാനിൽ മറ്റൊരു ഗോധ്ര കലാപം താങ്കൾക്ക് നടത്താൻ സാധിച്ചാൽ രാജ്യം താങ്കളുടെ മുന്നിൽ തല കുനിക്കും' ; പുൽവാമ അക്രമണത്തിന് പിന്നാലെ സാധ്വി പ്രാചി നടത്തിയ വിവാദ പ്രസ്താവനയിൽ കുരുങ്ങി മോദിയും ബിജെപിയും; നമ്മൾ റാവൽപിണ്ടിയും കറാച്ചിയും കത്തിക്കും വരെ തീവ്രവാദം അവസാനിക്കില്ലെന്നും പ്രാചി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേയാണ് പുൽവാമ ആക്രമണം മോദി സർക്കാരിന് തലവേദനയായി മാറിയത്. എന്നാൽ ഈ അവസരത്തിൽ പ്രമുഖ നേതാവിന്റെ വിവാദ പ്രസ്താവന കൂടിയായതോടെ ബിജെപി നേതൃത്വം കുരുക്കിലായിരിക്കുകയാണ്. ഗോധ്രാ കലാപത്തിന് പിന്നിൽ മോദിയാണെന്ന് പരേക്ഷമായി സൂചന നൽകുന്ന സ്വാധി പ്രാചിയുടെ വിവാദ പ്രസ്തവനയാണ് ബിജെപിയെ വെട്ടിലാക്കിയിരിക്കുന്നത്. ഗോധ്ര പോലുള്ള കലാപങ്ങൾ മോദി പാക്കിസ്ഥാനിലും നടത്തണമെന്നാണ് പ്രാചി പ്രസ്താവിച്ചത്. പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിക്കാൻ ആരംഭിച്ചതോടെ ഇവർക്കെതിരെ ആരോപണ ശരങ്ങളും വർധിക്കുകയാണ്.

ഏതാനും ദിവസം മുൻപ് പുൽവാമയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടായിരുന്നു പ്രാചിയുടെ പ്രസംഗം. 'പ്രധാനമന്ത്രി നരേന്ദ്ര മോദി, താങ്കളോട് ഞാൻ കൂപ്പുകൈയോടെ അപേക്ഷിക്കുകയാണ്. പാക്കിസ്ഥാനിൽ മറ്റൊരു ഗോധ്ര കലാപം താങ്കൾക്ക് നടത്താൻ സാധിച്ചാൽ ഈ രാജ്യം താങ്കളുടെ മുന്നിൽ തല കുനിക്കും.നമ്മൾ കറാച്ചിയും റാവൽപിണ്ടിയും കത്തിക്കും വരെ തീവ്രവാദം അവസാനിക്കില്ല.'എന്നാണ് പ്രാചി പ്രസ്താവിച്ചത്.

എന്നാൽ സംഗതി സമൂഹ മാധ്യമത്തിൽ വന്ന് നിമിഷങ്ങൾക്കകം തന്നെ രവി നായരടക്കമുള്ള മാധ്യമപ്രവർത്തകർ വിമർശനവുമായി രംഗത്തെത്തി. ഗോധ്ര കലാപത്തിന് പിന്നിൽ ആരാണെന്ന് ബിജെപി നേതാവായ സാധ്വി പ്രാചി തന്നെ സമ്മതിച്ചിരിക്കുകയാണെന്ന് രവി നായർ ട്വിറ്ററിൽ കുറിച്ചത്. രണ്ട് കാര്യങ്ങൾ അവർ തുറന്ന് പറഞ്ഞിരിക്കുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായ വടക്ക് പടിഞ്ഞാറൻ അതിർത്തിയിൽ മോദി സർക്കാർ ചില നാടകങ്ങൾ ഒരുക്കുന്നുണ്ടെന്നതാണ് ഒന്നാമത്തേത്.

2002 ഫെബ്രുവരി 27 നാണ് ഗോധ്രയിൽ സബർമതി എക്സ്പ്രസ് ട്രെയിനിന് തീവച്ച് തീർത്ഥാടകരടക്കം, 59 യാത്രക്കാരെ കൊലപ്പെടുത്തിയത്. സബർമതി എക്സ്പ്രസ്സിലെ എസ് 6 ബോഗിക്ക് അക്രമി സംഘം തീയിട്ടത്. അയോധ്യയിൽ ശിലാപൂജ നടത്തി മടങ്ങുകയായിരുന്ന ഹിന്ദു തീർത്ഥാടകരാണ് അന്ന് കൊല്ലപ്പെട്ടത്. ആയിരങ്ങളെ കൊന്നൊടുക്കിയ ഗുജറാത്ത് കലാപത്തിന് വഴിമരുന്നിട്ടത് ഗോധ്ര കൊള്ളിവെയ്‌പ്പായിരുന്നു.ഇന്ത്യൻ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമെന്നാണ് ഗോധ്രാ സംഭവത്തെ വിശേഷിപ്പിക്കുന്നത്.

ഗോധ്ര സംഭവത്തിന് ശേഷം നരോദയിൽ ബിജെപി ബജ്രംഗിദൾ പ്രവർത്തകർ ചേർച്ച് 97 മുസ്ലീങ്ങളെ കൊലപ്പെടുത്തിയെന്നാണ് കണക്കാക്കപ്പെടുന്നത്. മനുഷ്യരെ പച്ചയ്ക്ക് ചുട്ടുകൊന്നും സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയും പ്രവർത്തകർ തെരുവിൽ വിളയാടി.നരോദ്യപാട്യ കൊലയ്ക്ക് ശേഷം അഹമ്മദാബാദിലെ ചമൻപുരയിലെ മൂസ്ലീങ്ങൾ താമസിക്കുന്ന ഗുൽബർഗ്ഹൗസിങ്ങ് സൊസൈറ്റിയിൽ നിരവധി മുസ്ലീങ്ങൾ ആക്രമിക്കപ്പെട്ടു. നിരവധി പേരാണ് കൊല്ലപ്പെട്ടത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP