Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദീപ് സിദ്ദുവുമായി ബന്ധമില്ല; ആരോപണം തള്ളി സണ്ണി ഡിയോൾ; സണ്ണി ഡിയോളിന്റെ പ്രതികരണം ദീപ് സിദ്ദുവും സണ്ണി ഡിയോളും ഒന്നിച്ചുള്ള ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചപ്പോൾ

ദീപ് സിദ്ദുവുമായി ബന്ധമില്ല; ആരോപണം തള്ളി സണ്ണി ഡിയോൾ; സണ്ണി ഡിയോളിന്റെ പ്രതികരണം ദീപ് സിദ്ദുവും സണ്ണി ഡിയോളും ഒന്നിച്ചുള്ള ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചപ്പോൾ

സ്വന്തം ലേഖകൻ

ഡൽഹി: കർഷക സംഘടനകളുടെ ആരോപണം തള്ളി ബിജെപി എംപി സണ്ണി ഡിയോൾ രംഗത്ത്.ദീപ് സിദ്ദുവുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലെന്ന് സണ്ണി ഡിയോൾ വ്യക്തമാക്കി.ദീപ് സിദ്ദുവും അദ്ദേഹത്തിന്റെ അനുയായികളുമാണ് പ്രശ്നമുണ്ടാക്കിയതെന്ന് യോഗേന്ദ്ര യാദവും വ്യക്തമാക്കിയിരുന്നു.

സിദ്ദു ബിജെപിയുടെ ഏജന്റാണെന്നും സണ്ണി ഡിയോൾ എംപിക്കായി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയിരുന്നതായും കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ദീപ് സിദ്ദുവും സണ്ണി ഡിയോളും ഒന്നിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് സണ്ണി ഡിയോൾ ആരോപണം നിഷേധിച്ച് രംഗത്ത് എത്തിയത്.

സിദ്ദു കർഷകരെ തെറ്റിദ്ധരിപ്പിച്ച് അക്രമത്തിലേക്ക് നയിച്ചുവെന്നാണ് ഭാരതീയ കിസാൻ യൂണിയൻ ഹരിയാന ഘടകത്തിന്റെ പ്രസിഡന്റ് ഗുർനാം സിങ് പറഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP