Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്യാപ്റ്റൻ അമരീന്ദറിന് പിൻഗാമിയായി സുഖ്ജീന്തർ സിങ് രൺധാവ പഞ്ചാബ് മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഉപമുഖ്യമന്ത്രിമാരായി ഭരത് ഭൂഷണും കരുണ ചൗധരിയും; സിദ്ധു പിസിസി അധ്യക്ഷനായി തുടരും; ഇടഞ്ഞു നിൽക്കുന്ന അമരീന്ദർസിങ് പാർട്ടി പിളർത്തിയേക്കുമെന്നും അഭ്യൂഹങ്ങൾ

ക്യാപ്റ്റൻ അമരീന്ദറിന് പിൻഗാമിയായി സുഖ്ജീന്തർ സിങ് രൺധാവ പഞ്ചാബ് മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഉപമുഖ്യമന്ത്രിമാരായി ഭരത് ഭൂഷണും കരുണ ചൗധരിയും; സിദ്ധു പിസിസി അധ്യക്ഷനായി തുടരും; ഇടഞ്ഞു നിൽക്കുന്ന അമരീന്ദർസിങ് പാർട്ടി പിളർത്തിയേക്കുമെന്നും അഭ്യൂഹങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ് നേതാവ് സുഖ്ജീന്തർ സിങ് രൺധാവ ആയേക്കും. കോൺഗ്രസ് ലെജിസ്‌ളേച്ചർ പാർട്ടി യോഗത്തിലാണ് രൺധാവയുടെ പേര് തീരുമാനിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഭരത് ഭൂഷൺ, കരുണ ചൗധരി എന്നിവരെ ഉപമുഖ്യമന്ത്രിമാരായും തിരഞ്ഞെടുത്തതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. അതേസമയം വാർത്ത കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥിരീകരിച്ചിട്ടില്ല.

അമരിന്ദർ സിംഗിന്റെ പിൻഗാമിയായി അധികാരത്തിലേക്ക് എത്തുന്ന് കർഷകൻ കൂടിയായ നേതാവാണ്. പിസിസി അധ്യക്ഷ സ്ഥാനത്ത് നവ്ജ്യോത് സിങ് സിദ്ധു തുടരണമെന്ന് ഹൈക്കമാൻഡ് നിർദേശിച്ചതോടെയാണ് മറ്റൊരു നേതാവിലേക്കുള്ള ചർച്ചകൾ എഥ്തിയത്. പാർട്ടിയിലെ തർക്കങ്ങളെത്തുടർന്ന് ശനിയാഴ്ചയാണ് ക്യാപ്റ്റൻ അമരീന്ദർ സിങ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. 2022 മാർച്ച് മാസം വരെയാണ് പുതിയ മുഖ്യമന്ത്രിയുടെ കാലാവധി.

മുൻ അധ്യക്ഷന്മാരായ സുനിൽ ജാഖർ, പ്രതാപ് സിങ് ബജ്വ, അംബിക സോണി എന്നിവരുടെ പേരുകളാണ് ആദ്യ ഘത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ സുഖ്ജിന്തർ സിങ് രൺധാവെയ്ക്ക് മുൻഗണന ഏറുകയായിരുന്നു. എംഎൽഎമാരിൽ ഒരു വിഭാഗം സിദ്ദുവിനായും മറ്റൊരു വിഭാഗം ഹിന്ദു വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവ് സുനിൽ ജാഖറിനെ പരിഗണിക്കമെന്ന ആവശ്യവും ഉയർത്തിയിരുന്നു. രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ആകാനില്ലെന്ന് അംബിക സോണി വ്യക്തമാക്കി. സിഖ് സമുദായത്തിൽ നിന്നുള്ളയാൾ മുഖ്യമന്ത്രിയാകട്ടെ എന്നായിരുന്നു അംബിക സോണിയുടെ നിലപാട്.

അതേസമയം ഇടഞ്ഞുനിൽക്കുന്ന അമരീന്ദർസിങ് പാർട്ടി പിളർത്തിയേക്കുമെന്ന അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്. പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സിദ്ദു എത്തിയത് മുതലാണ് അമരീന്ദർ സിങ് പ്രതിസന്ധിയിലാവുന്നത്. എംഎൽഎമാരുടെ പിന്തുണ നേടിയ സിദ്ദു കരുതലോടെ കരുക്കൾ നീക്കി. അൻപതോളം എംഎൽഎമാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദർ സിംഗിനെ മാറ്റണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തുനൽകി. നാല് മന്ത്രിമാരും ക്യാപ്റ്റനിൽ അവിശ്വാസം അറിയിച്ചു.

അമരീന്ദർ സിംഗിനെ മാറ്റിയില്ലെങ്കിൽ രാജി വയ്ക്കുമെന്നും ഭീഷണി മുഴക്കി. പഞ്ചാബിൽ അടുത്തിടെ നടന്ന അഭിപ്രായ സർവ്വേകളും ഇതിനിടെ ക്യാപ്റ്റനെതിരായി. ജനരോഷത്തിൽ മുൻപോട്ട് പോയാൽ ഭരണതുടർച്ചയുണ്ടാകില്ലന്നും ആംആദ്മി പാർട്ടിക്ക് സാഹചര്യം അനുകൂലമാകുമെന്നുമുള്ള പാർട്ടിയുടെ കൂടി സർവ്വേ അമരീന്ദർ സിംഗിനെ മാറ്റാൻ കാരണമാവുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP