Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെജ്‌രിവാളിന് ഇക്കുറിയും ഭരണത്തിൽ തുടരാനാകില്ലേ? ചീഫ് സെക്രട്ടറി വിവാദമുയർത്തിയ അധികാരത്തർക്കം ഡൽഹിയിൽ ഭരണസ്തംഭനത്തിലേക്ക്; സർക്കാരിനെ തകർക്കാൻ ശ്രമമെന്ന് ഡൽഹി മുഖ്യമന്ത്രി

കെജ്‌രിവാളിന് ഇക്കുറിയും ഭരണത്തിൽ തുടരാനാകില്ലേ? ചീഫ് സെക്രട്ടറി വിവാദമുയർത്തിയ അധികാരത്തർക്കം ഡൽഹിയിൽ ഭരണസ്തംഭനത്തിലേക്ക്; സർക്കാരിനെ തകർക്കാൻ ശ്രമമെന്ന് ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: ലഫ്റ്റനന്റ് ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള അധികാരത്തർക്കം ഡൽഹിയിൽ ഭരണസ്തംഭനത്തിലേക്ക്. ചീഫ് സെക്രട്ടറി വിവാദത്തെ തുടർന്ന് ആരംഭിച്ച തർക്കമാണ് ഭരണസ്തംഭനത്തിലേക്ക് നീങ്ങുന്നത്. എല്ലാവരും ഒത്തുചേർന്ന് തങ്ങൾക്കെതിരായി പ്രവർത്തിക്കുകയാണെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞത്.

സ്വതന്ത്രമായി ഭരണം നടത്താൻ അനുവദിക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. ലഫ്റ്റനന്റ് ഗവർണർ നജീബ് ജംഗിലൂടെ ബിജെപി സംസ്ഥാനത്ത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് കെജ്‌രിവാൾ പറഞ്ഞു. അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, ഭരണഘടനയ്ക്ക് അനുസരിച്ചാണ് താൻ പ്രവർത്തിച്ചതെന്ന് ലഫ്റ്റനന്റ് ഗവർണർ, കെജ്‌രിവാളിനെ അറിയിച്ചു.

ഒരിക്കലും ഡൽഹി ജനങ്ങളെ കൈവിടില്ലെന്നും നൽകിയ വാഗ്ദാനങ്ങൾ ഉറപ്പായും നിറവേറ്റുമെന്നും കേജ്‌രിവാൾ പറഞ്ഞു. ഭരണഘടനയുടെ ഏതു വകുപ്പ് അനുസരിച്ചാണ് ഡൽഹി സർക്കാർ നിയമനങ്ങൾ റദ്ദാക്കിയതെന്ന് ലഫ്റ്റനന്റ് ഗവർണർ വ്യക്തമാക്കണമെന്നും കേജ്!രിവാൾ ആവശ്യപ്പെട്ടു.

പ്രശ്‌നത്തെ കുറിച്ച് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിൽ നിന്ന് പ്രധാനമന്ത്രി വിശദാംശങ്ങൾ തേടി. പ്രശ്‌നത്തിൽ നേരിട്ട് പങ്കാളിയാകരുതെന്നും ഭരണഘടനാനുസൃതമായി മാത്രമെ ഇടപെടാവൂ എന്നുമാണ് മോദി നൽകിയ നിർദ്ദേശം. രാഷ്ട്രപതി പ്രണബ് മുഖർജിയെ കണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയിച്ചിരുന്നു. അധികാരത്തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രിയും ലഫ്റ്റനന്റ് ഗവർണറും സംയുക്തമായി ശ്രമിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് പറഞ്ഞു.

കഴിഞ്ഞ നാല് ദിവസമായി സർക്കാർ നടത്തിയ നിയമനങ്ങളൊന്നും അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് ഗവർണർ മുഖ്യമന്ത്രി കെജരിവാളിന് കത്തയച്ചതിനെ തുടർന്നാണ് പ്രശ്‌നങ്ങൾ രൂക്ഷമാക്കിയത്. ഇതെ തുടർന്നാണ് കെജ്‌രിവാൾ പ്രധാനമന്ത്രിക്കു കത്തയച്ചത്. ലഫ്റ്റനന്റ് ഗവർണർ നടത്തിയ ഉദ്യോഗസ്ഥ നിയമനങ്ങളെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു കത്ത്. നിയമനങ്ങളും സ്ഥലം മാറ്റവും അടക്കമുള്ള അധികാര വികേന്ദ്രീകരണം നടപ്പാക്കുമ്പോൾ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ കൂടി അറിയിക്കാനുള്ള ബാധ്യത ലഫ്റ്റനന്റ് ജനറലിനുണ്ടെന്നും കത്തിൽ കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ അവരുടെ തീരുമാനങ്ങൾ ഭരണഘടനാ വിരുദ്ധമായി സംസ്ഥാനത്ത് അടിച്ചേൽപിക്കാൻ ലഫ്റ്റനന്റ് ഗവർണറെ കരുവാക്കുകയാണെന്നും കെജ്‌രിവാൾ കത്തിൽ ചൂണ്ടിക്കാട്ടി.

താൻ ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്തില്ലെന്ന് വ്യക്തമാക്കി ലഫ്റ്റനന്റ് ഗവർണർ നജീബ് ജംഗ് കെജ്‌രിവാളിന് കത്തയച്ചു. സ്റ്റെനോ മുതൽ ഐഎഎസ് ഉദ്യോഗസ്ഥർ വരെ ഉദ്യോഗസ്ഥ തലത്തിൽ നിയമനം നടത്താനും സ്ഥലം മാറ്റാനും അധികാരം തന്നിൽ നിക്ഷിപ്തമാണെന്ന് കത്തിൽ ലഫ്റ്റനന്റ് ഗവർണർ ചൂണ്ടിക്കാട്ടി. തന്നോട് ആലോചിക്കാതെ ലഫ്റ്റനന്റ് ഗവർണറുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കേണ്ടതില്ലെന്ന കെജ്‌രിവാൾ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശത്തെ ലഫ്റ്റനന്റ് ഗവർണർ വെല്ലുവിളിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്. വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാടറിയിക്കുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ഡൽഹി വിഷയം ചർച്ച ചെയ്തില്ലെന്ന് പിന്നീട് രാജ്‌നാഥ് സിങ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഡൽഹിയിൽ ഇപ്പോഴുള്ള വിഷയം സുഗമമായി പരിഹരിക്കാൻ കെജ്‌രിവാളിനും ഗവർണർ നജീബ് ജംഗിനും സാധിക്കുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഡൽഹി സർക്കാറിനെ മറികടന്ന് ശകുന്തള ഗാംലിനെ ചീഫ് സെക്രട്ടറിയായി ഗവർണർ നിയമിച്ചതോടെയാണ് ഡൽഹിയിൽ അധികാര വടംവലി ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP