Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമിഴ്‌നാട്ടിലെ ഭരണ സ്തംഭനം നീക്കണം; ഭൂരിപക്ഷമുള്ളയാളെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിക്കണം; പുറംവാതിലിലൂടെ ഭരണത്തിലേറാൻ ഡിഎംകെ ശ്രമിക്കില്ലെന്നും പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ

തമിഴ്‌നാട്ടിലെ ഭരണ സ്തംഭനം നീക്കണം; ഭൂരിപക്ഷമുള്ളയാളെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിക്കണം; പുറംവാതിലിലൂടെ ഭരണത്തിലേറാൻ ഡിഎംകെ ശ്രമിക്കില്ലെന്നും പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിൽ സ്ഥിരം സർക്കാരുണ്ടാക്കുന്നതിന് എത്രയും വേഗം നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. ഭൂരിപക്ഷമുള്ളയാളെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിക്കണം. പുറംവാതിലിലൂടെ ഭരണത്തിലേറാൻ ഡിഎംകെ ശ്രമിക്കില്ലെന്നും പാർട്ടി അധ്യക്ഷൻകൂടിയായ എം.കെ.സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ ആസ്ഥാനത്തുചേർന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒട്ടേറെ വികസന പ്രശ്‌നങ്ങളും കുടിവെള്ളം, കർഷക ആത്മഹത്യ, വരൾച്ച തുടങ്ങിയവയിലെ തീരുമാനങ്ങൾ സ്തംഭിച്ച സ്ഥിതിയിലാണ്. അനധികൃത സ്വത്തുസമ്പാദനക്കേസു സംബന്ധിച്ച് ഒരു പ്രതികരണത്തിനും ഇപ്പോൾ തയാറല്ല. അണ്ണാ ഡിഎംകെയെ ഒന്നടങ്കമാണ് ഞങ്ങൾ എതിർക്കുന്നത്. ആർക്കും പിന്തുണ നൽകുന്നില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പിന്നിൽ ഡിഎംകെയും ബിജെപിയും ആണെന്നാണ് ശശികല ആരോപിക്കുന്നത്. കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ പിന്നിൽ ഡിഎംകെയാണെന്നാണ് ശശികല വിഭാഗം ആദ്യം മുതൽ ആരോപിച്ചിരുന്നു. എന്നാൽ ഡിഎംകെ ആരോപണം തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP