Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനങ്ങളുടെ ദുരിതത്തിൽനിന്ന് ലാഭമുണ്ടാക്കുന്നു; എക്കാലത്തെയും ഉയർന്ന നിരക്കിലാണ് ഇന്ധനവില; പല ഭാഗങ്ങളിലും പെട്രോൾ ലിറ്ററിന് 100 രൂപ കവിഞ്ഞു; ന്യായങ്ങൾ പറയാതെ പരിഹാരം കണ്ടെത്തണം; ആശങ്ക അറിയിച്ച് നരേന്ദ്ര മോദിക്ക് സോണിയ ഗാന്ധിയുടെ കത്ത്

ജനങ്ങളുടെ ദുരിതത്തിൽനിന്ന് ലാഭമുണ്ടാക്കുന്നു; എക്കാലത്തെയും ഉയർന്ന നിരക്കിലാണ് ഇന്ധനവില; പല ഭാഗങ്ങളിലും പെട്രോൾ ലിറ്ററിന് 100 രൂപ കവിഞ്ഞു; ന്യായങ്ങൾ പറയാതെ പരിഹാരം കണ്ടെത്തണം; ആശങ്ക അറിയിച്ച് നരേന്ദ്ര മോദിക്ക് സോണിയ ഗാന്ധിയുടെ കത്ത്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവിലയിൽ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കത്ത്. ജനങ്ങളുടെ ദുരിതത്തിൽ നിന്ന് കേന്ദ്രസർക്കാർ ലാഭമുണ്ടാക്കുകയാണെന്ന് സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. ഇന്ധനവില കുറയ്ക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്രോളിന് ലീറ്ററിന് 100 രൂപ നൽകണം.ഡീസൽ വില വർധന ലക്ഷക്കണക്കിന് കർഷകരെ ദുഃഖത്തിലാക്കുന്നു.

കോൺഗ്രസ് സർക്കാരിന്റെ കാലത്തുള്ളതിന്റെ പകുതി തുക മാത്രമാണ് ഇപ്പോൾ ക്രൂഡ് ഓയിലിനുള്ളത്. പെട്രോളിന് 33 രൂപയും ഡീസലിന് 32 രൂപയുമാണ് എക്‌സൈസ് ഡ്യൂട്ടിയായി പിരിക്കുന്നത്. ഇന്ധനങ്ങളുടെ അടിസ്ഥാന വിലയേക്കാൾ അധികമാണിത്.

കേന്ദ്രം പെട്രോളിനും ഡീസലിനും അമിത എക്‌സൈസ് തീരുവ ഈടാക്കുകയാണെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. ഇത്തരം വിവേകശൂന്യമായ നടപടികളെ സർക്കാരിന് എങ്ങനെ ന്യായീകരിക്കാനാവുന്നുവെന്ന് തനിക്ക് മനസ്സിലാക്കാനാവുന്നില്ലെന്നും അവർ പറഞ്ഞു.

എക്‌സസൈസ് തീരുവ ഭാഗികമായി പിൻവലിച്ചുകൊണ്ട് ഇന്ധനവില കുറയ്ക്കണം. ഒഴിവുകഴിവുകൾ നിരത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് പകരം പരിഹാരങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും സോണിയാ ഗാന്ധി കത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP