Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മധ്യപ്രദേശിലെ കമൽനാഥ് സർക്കാർ വീണ്ടും പ്രതിസന്ധിയിൽ; ജ്യോതിരാദിത്യ സിന്ധ്യ ഇടഞ്ഞതോടെ ആറ് മന്ത്രിമാർ അടക്കം 18 എംൽഎമാർ ബംഗളുരുവിലേക്ക് കടന്നു; സിന്ധ്യ അനുകൂലികളുടെ നീക്കം മന്ത്രിസഭാ വികസനം അടക്കമുള്ള തർക്ക പരിഹാര ചർച്ചകൾ നടക്കുന്നതിനിടെ; ബിജെപി ചൂണ്ടയുമായി ഇരിക്കവേയുള്ള കോൺഗ്രസിലെ രാഷ്ട്രീയ നാടകത്തിൽ കൈയും കെട്ടി ഹൈക്കമാൻഡ്; പാർട്ടി വിടുമെന്ന സൂചനക്കിടെ ജ്യോതിരാദിത്യ സിന്ധ്യ ഡൽഹിയിലെ വസതിയിലെത്തി; പ്രതികരണം നടത്താതെ നേതാവ്

മധ്യപ്രദേശിലെ കമൽനാഥ് സർക്കാർ വീണ്ടും പ്രതിസന്ധിയിൽ; ജ്യോതിരാദിത്യ സിന്ധ്യ ഇടഞ്ഞതോടെ ആറ് മന്ത്രിമാർ അടക്കം 18 എംൽഎമാർ ബംഗളുരുവിലേക്ക് കടന്നു; സിന്ധ്യ അനുകൂലികളുടെ നീക്കം മന്ത്രിസഭാ വികസനം അടക്കമുള്ള തർക്ക പരിഹാര ചർച്ചകൾ നടക്കുന്നതിനിടെ; ബിജെപി ചൂണ്ടയുമായി ഇരിക്കവേയുള്ള കോൺഗ്രസിലെ രാഷ്ട്രീയ നാടകത്തിൽ കൈയും കെട്ടി ഹൈക്കമാൻഡ്; പാർട്ടി വിടുമെന്ന സൂചനക്കിടെ ജ്യോതിരാദിത്യ സിന്ധ്യ ഡൽഹിയിലെ വസതിയിലെത്തി; പ്രതികരണം നടത്താതെ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മധ്യപ്രദേശിൽ രാഷ്ട്രീയ വടംവലി മുറുകുന്നതിടെ കോൺഗ്രസിൽ വലിയ പ്രതിസന്ധി. മധ്യപ്രദേശ് കോൺഗ്രസിൽ മുഖ്യമന്ത്രി കമൽനാഥും ദേശീയ ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും കിട മത്സരമാണ് കോൺഗ്രസിന് തലവേദന ആകുന്നത്. ആറു മന്ത്രിമാരടക്കം 18 എംഎ‍ൽഎമാർ ബാംഗളുരിവിലേക്ക് കടന്നതാണ് സർക്കാറിനെ പ്രതിസന്ധിയിലാക്കിയത്. നീക്കത്തിന് പിന്നിൽ ജ്യോതിരാദിത്യ സിന്ധ്യയാണ്. മന്ത്രിമാരുടെയടക്കം മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. ഡൽഹിയിലുള്ള ജ്യോതിരാദിത്യയുമായി കോൺഗ്രസ് നേതൃത്വം ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് ന്യൂസ് എജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

മധ്യപ്രദേശിൽ കോൺഗ്രസ് എംഎ‍ൽഎ മാർ പാർട്ടി വിടുന്ന സൂചന നൽകി ബംഗ്ളൂരുവിലേക്ക് പോയിരിക്കെ ഡൽഹി വസതിയിൽ എത്തി ജ്യോതിരാദിത്യ സിന്ധ്യ. എന്നാൽ വിഷയത്തിൽ സിന്ധ്യ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. സിന്ധ്യ അനുകൂലികളായ എംഎ‍ൽഎമാരെ അനുനയിപ്പിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ പാളിയിരിക്കെ ജ്യോതിരാദിത്യയുടെ പ്രതികരണമാണ് ഏവരും ഉറ്റുനോക്കുന്നത്.

നേരത്തെ ജ്യോതിരാദിത്യ സിന്ധ്യയെയും ബംഗ്ളൂരുവിലേക്ക് പോയ എംഎ‍ൽഎമാരെയും ബന്ധപ്പെടനാവുന്നില്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
ആറോളം മന്ത്രിമാരുൾപ്പെടുന്ന 17 എംഎ‍ൽഎമാരാണ് ബംഗ്ളൂരുവിലേക്ക് പോയിരിക്കുന്നത്. പ്രതിപക്ഷമായ ബിജെപി തങ്ങളുടെ എംഎ‍ൽഎമാരെ കൂറുമാറ്റാൻ ശ്രമിക്കുന്നു എന്ന് കോൺഗ്രസ് ആരോപണമുന്നയിച്ചിരിക്കുന്ന അതേ സമയത്താണ് ജ്യോതിരാദിത്യ സിന്ധ്യ അനുകൂലികളായ കോൺഗ്രസ് എംഎ‍ൽഎമാർ ബംഗളൂരുവിലേക്ക് മാറിയിരിക്കുന്നത്.

രാജ്യസഭ സീറ്റുകളിലേക്ക് മത്സരം നടക്കാനിരിക്കെയാണ് എംഎ‍ൽഎമാർ ബംഗളൂരുവിലേക്ക് മാറിയിരിക്കുന്നത്. മന്ത്രിസഭാ വികസനത്തിൽ മെച്ചപ്പെട്ട സ്ഥാനങ്ങൾ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് സിന്ധ്യ അനുകൂലികളുടെ ഇപ്പോഴത്തെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാർച്ച് 26നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 230 അംഗ നിയമസഭയിൽ 114 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. ബിജെപിക്ക് 107 അംഗങ്ങളുണ്ട്. സ്വതന്തരായ നാലും ബി.സ്.പിയുടെ രണ്ടും എസ്‌പിയുടെ ഒന്നും എംഎ‍ൽഎമാരുടെ പിന്തുണയോടെയാണ് കോൺഗ്രസ് സർക്കാറുണ്ടാക്കിയിത്.

മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി കമൽനാഥും ജ്യോതിരാദിത്യയും അവകാശവാദം ഉന്നയിച്ചെങ്കിലും നറുക്ക് വീണത് കമൽനാഥിനായിരുന്നു. പിന്നീട് മധ്യപ്രദേശ് കോൺഗ്രസിലും കമൽനാഥ് പിടിമുറുക്കി. ദേശീയ ഭാരവാഹിത്വം നൽകി ജ്യോതിരാദിത്യ സിന്ധ്യയെ ആശ്വാസിപ്പിക്കുകയായിരുന്നു ദേശിയ നേതൃത്വം. എന്നാൽ, വെടിനിർത്തൽ മാത്രമുണ്ടായില്ല. അഭിപ്രായ വ്യത്യാസങ്ങളായും ആരോപണ-പ്രത്യോരോപണങ്ങളായും മധ്യപ്രദേശ് കോൺഗ്രസ് എപ്പോഴും വാർത്തകളിൽ നിറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP