Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202027Tuesday

കർഷക പ്രക്ഷോഭത്തെ രാജ്യമാകെ ആളിക്കത്തിക്കാനുറച്ച് കോൺ​ഗ്രസ്; കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ നിയമങ്ങൾ മറികടക്കാൻ നിയമനിർമ്മാണം നടത്താൻ കോൺ​ഗ്രസ് സർക്കാരുകളോട് സോണിയാ ​ഗാന്ധി; മോദി സർക്കാരും ബിജെപിയും കാണിക്കുന്ന കടുത്ത അനീതിയിൽ നിന്ന് കർഷകരെ മോചിപ്പിക്കണമെന്നും ആഹ്വാനം

കർഷക പ്രക്ഷോഭത്തെ രാജ്യമാകെ ആളിക്കത്തിക്കാനുറച്ച് കോൺ​ഗ്രസ്; കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ നിയമങ്ങൾ മറികടക്കാൻ നിയമനിർമ്മാണം നടത്താൻ കോൺ​ഗ്രസ് സർക്കാരുകളോട് സോണിയാ ​ഗാന്ധി; മോദി സർക്കാരും ബിജെപിയും കാണിക്കുന്ന കടുത്ത അനീതിയിൽ നിന്ന് കർഷകരെ മോചിപ്പിക്കണമെന്നും ആഹ്വാനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമങ്ങൾ മറിക്കാൻ കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ നിയമനിർമ്മാണം നടത്തണമെന്ന് സോണിയാ ​ഗാന്ധി. രാജ്യമാകെ കർഷക പ്രക്ഷോഭം പടരുന്ന സാഹചര്യത്തിലാണ് എഐസിസി അധ്യക്ഷ പുതിയ നിർദ്ദേശവുമായി രം​ഗത്തെത്തിയത്. 'കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ നിയമങ്ങൾ നിരാകരിക്കുന്നതിന്, ഭരണഘടനയുടെ അനുച്ഛേദം 254 (2) പ്രകാരം സംസ്ഥാനങ്ങളിൽ നിയമനിർമ്മാണം നടത്തുന്നതിനുള്ള സാധ്യതകൾ തേടാൻ കോൺഗ്രസ് അധ്യക്ഷ കോൺഗ്രസ് ഭരണ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു' കോൺഗ്രസ് പ്രസ്താവനയിൽ അറിയിച്ചു.

താങ്ങുവില ഒഴിവാക്കലടക്കം മോദി സർക്കാരും ബിജെപിയും കാണിക്കുന്ന കടുത്ത അനീതിയിൽ നിന്ന് കർഷകരെ മോചിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ പാസാക്കിയ ഭൂമി ഏറ്റെടുക്കൽ നിയമം മറികടക്കാൻ അനുച്ഛേദം 254 (2) പ്രകാരം നിയമനിർമ്മാണം നടത്തണമെന്ന് 2015 ൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി സംസ്ഥാനങ്ങളെ ഉപദേശിച്ചിരുന്നു. നിലവിൽ കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബാണ് കാർഷിക ബില്ലുകൾക്കെതിരായുള്ള പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രം. മുഖ്യമന്ത്രി അമരീന്ദർ സിങും കർഷകർക്കൊപ്പം പഞ്ചാബിൽ പ്രതിഷേധത്തിനിറങ്ങിയിരുന്നു.

അതേസമയം, കർഷക പ്രക്ഷോഭങ്ങൾക്ക് ഒപ്പം നിൽക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ പ്രതിസന്ധിയിലാക്കി, മഹാസഖ്യം ഭരിക്കുന്ന മഹാരാഷ്ട്ര സർക്കാർ കാർഷിക നിയമങ്ങൾ നടപ്പാക്കിയ റിപ്പോർട്ട് പുറത്തുവന്നു. കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ കാർഷിക നിയമങ്ങൾ മഹാരാഷ്ട്രയിൽ നടപ്പാക്കിയെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ മൂന്ന് ഓർഡിനൻസുകൾ കർശനമായി നടപ്പാക്കണമെന്ന് ഉദ്പാദകർക്കും സഹകരണ സംഘങ്ങൾക്കും ഓഗസ്റ്റ് 10ന് ഡയറക്ടർ ഓഫ് മാർക്കറ്റിങ് സതീഷ് സോണി നിർദ്ദേശം നൽകിയിരുന്നതായാണ് റിപ്പോർട്ട്. കേന്ദ്രസർക്കാർ ഒരു ഉത്തരവും പുറപ്പെടുവിക്കാതിരുന്ന സമയത്താണ് കോൺഗ്രസ്-ശിവസേന-എൻസിപി സഖ്യ സർക്കാർ മഹാരാഷ്ട്രയിൽ ഓർഡിനൻസുകൾക്ക് അനുകൂലമായി പ്രവർത്തിച്ചിരിക്കുന്നത്. പാർലമെന്റിൽ ബില്ലുകൾ അവതരിപ്പിക്കുന്നതിന് ആറാഴ്ച മുൻപാണ് മാഹാരാഷ്ട്ര സർക്കാർ നിയമം നടപ്പാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP