Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാരാഷ്ട്ര മുഖ്യമന്ത്രി പദം രാജിവെക്കേണ്ടി വന്നത് ദേവേന്ദ്ര ഫട്‌നാവിസിന്റെ പരാജയം മാത്രമല്ല; ഡൽഹിയിലെ അവരുടെ യജമാനന്മാരുടെ മുഖത്തേറ്റ അടിയുമാണെന്ന് കെ സി വേണുഗോപാൽ; ജനാധിപത്യത്തിന്റെ വിജയമെന്നും എഐസിസി ജനറൽ സെക്രട്ടറി

മഹാരാഷ്ട്ര മുഖ്യമന്ത്രി പദം രാജിവെക്കേണ്ടി വന്നത് ദേവേന്ദ്ര ഫട്‌നാവിസിന്റെ പരാജയം മാത്രമല്ല; ഡൽഹിയിലെ അവരുടെ യജമാനന്മാരുടെ മുഖത്തേറ്റ അടിയുമാണെന്ന് കെ സി വേണുഗോപാൽ; ജനാധിപത്യത്തിന്റെ വിജയമെന്നും എഐസിസി ജനറൽ സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മഹാരാഷട്ര സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദവി രാജിവെക്കേണ്ടി വന്നത് ദേവേന്ദ്ര ഫട്‌നാവിസിന്റെ പരാജയം മാത്രമല്ല, ഡൽഹിയിലെ അവരുടെ യജമാനന്മാരുടെ മുഖത്തേറ്റ അടിയുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയമാണിത്. കുതിരക്കച്ചവടത്തിലൂടെ സർക്കാർ രൂപവത്കരിക്കാമെന്നാണ് അവർ കരുതിയതെന്നും വേണുഗോപാൽ പറഞ്ഞു.

അതിനിടെ മഹാരാഷ്ട്ര ഗവർണർ രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. നുണകൾക്കുമേൽ കെട്ടിപ്പൊക്കിയ ഫഡ്നവിസ് സർക്കാർ ചീട്ടുകൊട്ടാരം പോലെ തകർന്നു വീണുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. ഫഡ്നവിസിന്റെ രാജി മഹാരാഷ്ട്രയിലെ ജനങ്ങളുടെ വിജയമാണെന്ന് എൻസിപി വക്താവ് നവാബ് മാലിക് പ്രതികരിച്ചു. സത്യം മാത്രമെ വിജയിക്കൂവെന്നും ജനങ്ങൾക്ക് നീതി ലഭിച്ചുവെന്നും രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായി അശോക് ഹെഗ്ലോത് പ്രതികരിച്ചു.

മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാലും, അഹമ്മദ് പട്ടേലും മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. സഖ്യത്തിന്റെ പൊതുമിനിമം പരിപാടിക്ക് കോൺ്ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നൽകി. മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ ചേരും. പുതിയ എംഎൽഎമാർ നാളെ രാവിലെ 8 മണി മുതൽ സത്യപ്രതിജ്ഞ ചെയ്യും. വഡാലയിൽ നിന്നുള്ള ബിജെപി എംഎൽഎ കാളിദാസ് കൊളംബ്കറാണ് പ്രോട്ടെം സ്പീക്കർ. 287 എംഎൽഎമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഗവർണർ ഭഗത് സിങ് കോഷ്യാരിയാണ് സഭാ സമ്മേളനം വിളിച്ചുചേർത്തത്.ഉദ്ധവ് താക്കറെയയാിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് എൻസിപി നേതാവ് നവാബ് മാലിക്ക് പറഞ്ഞു.

ഭരിക്കാനുള്ള ഭൂരിപക്ഷ ഇല്ലാത്തതിനാൽ രാജിവെക്കുന്നതായി ഫഡ്‌നാവിസ് വാർത്താസമ്മേളനത്തിൽ അറിയിക്കുകയാിരുന്നു. ഭൂരിപക്ഷം ഇല്ലെന്ന് വ്യക്തമായതിന് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാർ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കും മുമ്പ് ഫഡ്‌നാവിസ് രാജിവെക്കുകയായിരുന്നു. ശിവസേനക്കെതിരെ കടുത്ത വിമർശനമാണ് ഫഡ്‌നാവിസ് ഉന്നയിച്ചത്. അധികാരത്തിലേറാനുള്ള ജനവിധി ലഭിച്ചത് ബിജെപിക്കായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാമെന്ന് ശിവസേനവുമായി ധാരണ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ബിജെപി സഖ്യകക്ഷിയായ ആർപിഐ സംസ്ഥാനത്ത് മുന്നണിക്ക് മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് തുറന്ന് പറഞ്ഞിരുന്നു. അജിത് പവാറിനൊപ്പം എൻസിപി എംഎൽഎമാർ എത്തിയാൽ മാത്രമേ മന്ത്രിസഭയ്ക്ക് നിലനിൽപ്പുള്ളൂ എന്ന് പാർട്ടി നേതാവ് രാംദാസ് അതുലെ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി വിധിച്ചതോടെയാണ് ബിജെപിയും അജിത് പവാറും വെട്ടിലായത്. എൻസിപി എംഎൽഎമാരെ തങ്ങളുടെ പാളയത്തിൽ എത്തിക്കാൻ കഴിയില്ല എന്ന് അജിത് പവാറിനും ബിജെപിക്കും ബോധ്യമായതോടെ നിയമസഭയിൽ പരാജയപ്പെടുന്നതിന് മുമ്പ് രാജിവെക്കുകയായിരുന്നു ഫഡ്‌നാവിസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP