Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സർക്കാർ രൂപീകരണത്തിൽ തുല്യ പരിഗണന വേണമെന്ന് ശിവസേന; 50:50 ഫോർമുല നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ; ബിജെപി അഭ്യർത്ഥന മാനിച്ച് ശിവസേന മത്സരിച്ച സീറ്റുകളുടെ എണ്ണം കുറവെന്നും ശിവസേന നേതാവ്; 15 സ്വതന്ത്ര എംഎ‍ൽഎമാരുടെ പിന്തുണ എൻ.ഡി.എക്കുണ്ടെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്; മഹാരാഷ്ട്രയിൽ ബിജെപി- ശിവസേന സഖ്യത്തിൽ തുടക്കത്തിലേ ഭിന്നത

സർക്കാർ രൂപീകരണത്തിൽ തുല്യ പരിഗണന വേണമെന്ന് ശിവസേന; 50:50 ഫോർമുല നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ; ബിജെപി അഭ്യർത്ഥന മാനിച്ച് ശിവസേന മത്സരിച്ച സീറ്റുകളുടെ എണ്ണം കുറവെന്നും ശിവസേന നേതാവ്; 15 സ്വതന്ത്ര എംഎ‍ൽഎമാരുടെ  പിന്തുണ എൻ.ഡി.എക്കുണ്ടെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്; മഹാരാഷ്ട്രയിൽ ബിജെപി- ശിവസേന സഖ്യത്തിൽ തുടക്കത്തിലേ ഭിന്നത

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ കേവല ഭൂരിപക്ഷം നേടിയ ബിജെപി ശിവസേനാ സഖ്യത്തിൽ തുടക്കത്തിലേ കല്ലുകടി. സർക്കാർ രൂപീകരിക്കുമ്പോൾ തുല്യ പരിഗണനവേണമെന്നും 50:50 ഫോർമുല നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്ത് എത്തിയിരിക്കയാണ്. അതായത് മന്ത്രിമാരുടെ എണ്ണത്തിൽ അടക്കം യാതൊരു വിട്ടുവീഴ്ചക്കും ശിവസേന തയ്യാറല്ലെന്നാണ് അവർ വ്യക്തമാക്കുന്നത്. എന്നാൽ ഇതിന് മറുപടിയായി 15 സ്വതന്ത്ര എംഎ‍ൽഎമാരുടെ കൂടി പിന്തുണ എൻ.ഡി.എയ്ക്കുണ്ടെന്ന് മറക്കരുതെന്ന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്. ഇതോടെ സഖ്യത്തിൽ തുടക്കത്തിൽ തന്നേ കല്ലുകടിയുണ്ടായിരുന്നു.

പ്രതീക്ഷിച്ച വിജയമുണ്ടായില്ലെങ്കിലും ഒരിക്കൽകൂടി മഹാരാഷ്ട്രയിൽ ബിജെപി. നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയാണ്. ശിവസേനയുമായി ചേർന്ന് സഖ്യമായാണ് മത്സരിച്ചതെങ്കിലും കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകൾ ഒറ്റയ്ക്ക് പിടിക്കാമെന്നായിരുന്നു ബിജെപി.യുടെ കണക്കുകൂട്ടൽ. പക്ഷേ, അതുണ്ടായില്ലെങ്കിലും ശിവസേനയുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കാൻ ഒരുങ്ങുകയാണ് ബിജെപി. അമിത് ഷായുമായി ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ കൂടിക്കാഴ്ചയിൽ 50:50 ഫോർമുല അംഗീകരിച്ചതാണെന്നും ഇപ്പോൾ അത് നടപ്പാക്കാനുള്ള സമയമായെന്നുമാണ് ഉദ്ധവ് താക്കറെ പ്രതികരിച്ചത്. ഇത്തവണ ബിജെപി.യുടെ അഭ്യർത്ഥന മാനിച്ച് ശിവസേന മത്സരിച്ച സീറ്റുകളുടെ എണ്ണം കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ 126 സീറ്റുകളിലാണ് ശിവസേന മത്സരിച്ചത്. ഇതിൽ അമ്പതിലേറെ സീറ്റുകളിൽ അവർ വിജയിക്കുകയും ചെയ്തു. അതേസമയം, 15 സ്വതന്ത്ര എംഎ‍ൽഎമാരുടെ കൂടി പിന്തുണ എൻ.ഡി.എയ്ക്കുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. 15 സ്വതന്ത്ര എംഎ‍ൽഎമാർ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ തങ്ങൾക്കൊപ്പം വരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി, ശിവസേന വിമതരായി മത്സരിച്ചവരാണ് ഇവരിൽ ഭൂരിഭാഗവും.

സർക്കാർ രൂപീകരിക്കുമ്പോൾ ശിവസേനയുമായി നേരത്തെ തീരുമാനിച്ച കാര്യങ്ങളുമായി മുന്നോട്ടുപോകും. എല്ലാവിവരങ്ങളും അതിന്റെ സമയമാകുമ്പോൾ അറിയിക്കും. സത്താറ ലോക്‌സഭ മണ്ഡലത്തിലെ ഫലവും പർളിയിലെ വിധിയെഴുത്തും ശരിക്കും ഞെട്ടിച്ചെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി. ആറു മന്ത്രിമാരാണ് പരാജയപ്പെട്ടത്. പരാജയത്തിന്റെ കാരണം കണ്ടെത്തും. എന്തായാലും ഈ ദിവസം ആഘോഷിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP