2024ൽ പ്രതിപക്ഷത്തെ നയിക്കാൻ കെജ്രിവാൾ വരരുത്; പഞ്ചാബിനൊപ്പം തൊട്ടടുത്ത സംസ്ഥാനങ്ങളിലും ആപ്പ് പിടിമുറുക്കുന്നു; മദ്യനയത്തിലെ സിബിഐ അന്വേഷണം തുടർഭരണമുറപ്പിക്കാനുള്ള മോദി തന്ത്രം; ഡൽഹി ഉപമുഖ്യമന്ത്രിയെ നോട്ടമിടുന്നത് ആപ്പിനെ തളയ്ക്കാൻ; ഒൻപത് മണിക്കൂർ ചോദ്യം ചെയ്തിട്ടും ഒന്നും കിട്ടിയില്ല; സിസോദിയയെ അറസ്റ്റ് ചെയ്യാതെ സിബിഐ; അഴിമതിക്ക് തെളിവില്ല?

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഡൽഹിയിൽ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ 9 മണിക്കൂർ ചോദ്യം ചെയ്തതിന് പിന്നിൽ ആംആദ്മി പ്രതിരോധം രാഷ്ട്രീയ തിരിച്ചടിയാകുമെന്ന ബിജെപി ഭയം. രാവിലെ 11.20നു സിബിഐ ഓഫിസിൽ ഹാജരായ അദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹം ഉയർന്നെങ്കിലും രാത്രി 8.40ന് വിട്ടയച്ചു. കേസിൽ പ്രതിചേർക്കപ്പെട്ട ആളുകളുമായുള്ള ബന്ധവും മറ്റു വിശദാംശങ്ങളും ഉദ്യോഗസ്ഥർ ചോദിച്ചെന്നാണു വിവരം.
സിസോദിയയെ അറസ്റ്റു ചെയ്യുമെന്ന് ആംആദ്മി പാർട്ടി ആരോപിച്ചിരുന്നു. ഡൽഹിയിൽ ഉടനീളം പ്രതിഷേധവും നടത്തി. ഇത് വലിയ രാഷ്ട്രീയ മുന്നേറ്റമായി മാറുകയും ചെയ്തു. സിബിഐ ചോദ്യം ചെയ്യലിനെ സിസോദിയയും തന്ത്രപരമായി നേരിട്ടു. വ്യക്തമായ തെളിവുകൾ സിബിഐയ്ക്ക് കിട്ടിയതുമില്ല. അഴിമതി നടന്നുവെന്ന് തെളിയിക്കാനുള്ള പണമിടപാടിനും രേഖകളില്ല. ഈ സാഹചര്യത്തിലാണ് സിസോദിയയെ വിട്ടയച്ചത്.
രാവിലെ മഥുര റോഡിലെ വസതിയിൽ നിന്ന് അമ്മയുടെ അനുഗ്രഹം സ്വീകരിച്ച്, പാർട്ടി പ്രവർത്തകർക്കൊപ്പം വാഹന റാലിയായി എഎപി ഓഫിസിലാണ് സിസോദിയ അദ്യം എത്തിയത്. രാജ്ഘട്ടിൽ മഹാത്മാഗാന്ധിയുടെ സമാധി സ്ഥലത്തും പ്രണാമം അർപ്പിച്ചു. തുടർന്നായിരുന്നു സിബിഐ ഓഫിസിലേക്കുള്ള യാത്ര. എഎപി വിട്ടില്ലെങ്കിൽ ജയിലിലടയ്ക്കുമെന്നു ഭീഷണിയുണ്ടെന്ന് ചോദ്യംചെയ്യലിനുശേഷം സിസോദിയ പറഞ്ഞു. പാർട്ടി വിട്ടാൽ മുഖ്യമന്ത്രി പദം വരെ വാഗ്ാദനം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. ഇതെല്ലാം ബിജെപിക്ക് എതിരെയുള്ള അതിശക്തമായ പ്രതികരണമായി. ഇതെല്ലാം അറസ്റ്റുണ്ടായാൽ തിരിച്ചടിയാകുമെന്ന് ബിജെപി കരുതി. ഇതുകൊണ്ടാണ് സിബിഐ അറസ്റ്റിൽ നിന്നും പിന്നോട്ട് പോയത്.
സിബിഐ ആസ്ഥാനത്തിനു പുറത്തു പ്രതിഷേധിച്ച എഎപി ദേശീയ വക്താവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ് ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ രണ്ടു തവണ സിസോദിയയെ ചോദ്യം ചെയ്തിരുന്നു. എഎപി കമ്യൂണിക്കേഷൻ വിഭാഗം മേധാവിയും മലയാളിയുമായ വിജയ് നായർ, ഹൈദരാബാദിൽ നിന്നുള്ള വ്യവസായി അഭിഷേക് ബോയിൻപള്ളി എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സിസോദിയയേയും അറസ്റ്റു ചെയ്യുമെന്ന അഭ്യൂഹമെത്തിയത്.
ഇതിനിടെ, സർക്കാർ സ്കൂളുകളിലെ ക്ലാസ് മുറികൾ നിർമ്മിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിൽ, സിസോദിയ നൽകിയ മാനനഷ്ടക്കേസിലെ സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബിജെപി നേതാവും എംപിയുമായ മനോജ് തിവാരി നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. 2011-ൽ രാജ്യം മുഴുവൻ ശ്രദ്ധിച്ച അണ്ണാഹസാരെ സമരത്തിന്റെ മുൻ നിര പോരാളിയായിരുന്നു മനീഷ് സിസോദിയ. അഴിമതിക്കെതിരേ കത്തിപ്പടർന്ന, മന്മോഹൻ സർക്കാരിനെ താഴെയിറക്കുന്നതിന് പ്രധാനമായും കാരണമായ സമരത്തിന്റെ പ്രധാന നേതാവാണ് സിസോദിയ. അത്തരത്തിലൊരു നേതാവിനായണ് അഴിമതിയുടെ പേരിൽ ജയിലിലാക്കാൻ സിബിഐ നീക്കം സജീവമാക്കുന്നത്. ഇത് കെജ്രിവാളിനെ പൂട്ടാനുള്ള അവസാന വഴിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കെജ്രിവാളിന്റെ വലംകൈയാണ് സിസോദിയ.
2024-ൽ മഹസഖ്യമെന്നത് യഥാർഥ്യമാവുകയാണെങ്കിൽ അതിന് മുന്നിലുണ്ടാവുക ആം ആദ്മി പാർട്ടിയും കെജ്രിവാളും മമതയുമടക്കമുള്ളവരാണെന്ന് വ്യക്തമായ ബോധ്യമുണ്ട് ബിജെപി നേതൃത്വത്തിന്. ബിഹാറിലടക്കമള്ള രാഷ്ട്രീയ മാറ്റം ബിജെപിയെ ആശങ്കയിലാക്കിയിട്ടുമുണ്ട്. ഡൽഹിയിൽ മാത്രം ഒതുങ്ങിക്കൂടുമെന്ന് കരുതിയിരുന്ന ആം ആദ്മി പഞ്ചാബിലേക്കും അത് വഴി മറ്റ് സംസ്ഥാനങ്ങളിലേക്കും കടക്കുന്നു. ഇതാണ് ആംആദ്മി നേതാവിനെതിരായ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. 2024-ലോക്സഭാ തിരഞ്ഞെടുപ്പ് കെജ്രിവാൾ-മോദി പോരാട്ടമായിരിക്കുമെന്നും മനീഷ് സിസോദിയ വ്യക്തമാക്കിയിട്ടുണ്ട്.
മദ്യ നയവുമായി ബന്ധപ്പെട്ടാണ് സിസോദിയ അടക്കമുള്ളവർക്കെതിരേ സിബിഐ എഫ്.ഐ.ആർ ഇട്ടിരിക്കുന്നത്. എന്നാൽ മദ്യ നയം സുതാര്യതയിലാണെന്നും മോദിയുടെ ലക്ഷ്യം ലോകം മുഴുവൻ ചർച്ച ചെയ്യുന്ന കെജ്രിവാൾ സർക്കാരിന്റെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ വികസനത്തെ തടസ്സപ്പെടുത്തുകയാണെന്നും സിസോദിയ ആരോപിക്കുന്നു. കെജ്രിവാളിന്റെ നേട്ടത്തിൽ ബിജെപിക്ക് പേടിയുണ്ടെന്നും ദേശീയ ബദൽ എന്ന നിലയ്ക്ക് ആം ആദ്മിയെ ജനങ്ങൾ അംഗീകരിച്ച് കഴിഞ്ഞുവെന്നും സിസോദിയ അവകാശപ്പെട്ടു. മദ്യനയത്തിലെ അഴിമതിയല്ല, പകരം കെജ്രിവാളാണ് ലക്ഷ്യമെന്നും സിസോദിയ ആരോപിച്ചു. ആദ്യം സത്യേന്ദർ ജെയിനിനെ ലക്ഷ്യമിട്ടു. ഇപ്പോ തന്നേയും. പക്ഷ ഇതിലൊന്നും തളരില്ലെന്നും സിസോദിയ വ്യക്തമാക്കി.
2021 നവംബർ മുതലാണ് പുതിയ മദ്യനയം ഡൽഹി സർക്കാർ നടപ്പാക്കി തുടങ്ങിയത്. അതുവരെ സർക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള വിവിധ ഔട്ട്ലറ്റുകളിലൂടെയായിരുന്നു രാജ്യതലസ്ഥാനത്ത് മദ്യവിൽപന. പുതുക്കിയ മദ്യനയ പ്രകാരം സർക്കാർ മദ്യവിൽപനയിൽനിന്നും പൂർണമായി പിന്മാറി. ഡൽഹിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകൾ വീതം 864 ഔട്ട്ലറ്റുകൾക്കാണ് ടെൻഡർ വിളിച്ച് അനുമതി നൽകിയത്. മദ്യമാഫിയയെ ഇല്ലാതാക്കാനാണ് നടപടിയെന്നാണ് ആംആദ്മി സർക്കാർ വിശദീകരിച്ചെങ്കിലും കാര്യങ്ങൾ മറിച്ചാണ് സംഭവിച്ചതെന്ന് പിന്നീട് വ്യക്തമായി.
പുതിയ സ്വകാര്യ ഔട്ട്ലറ്റുകളിലൂടെ മത്സരിച്ച് വിൽപന തുടങ്ങിയതോടെ മദ്യത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് വ്യാപക പരാതികളുയർന്നു. മദ്യനയം നടപ്പാക്കിയ രീതിയിൽ അഴിമതിയുണ്ടെന്ന സംശയവും ശക്തമായി. പിന്നാലെ വിഷയം പരിശോധിച്ച ചീഫ് സെക്രട്ടറി പുതിയ മദ്യനയം നടപ്പാക്കിയതിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായി കണ്ടെത്തി. ലൈസൻസ് ഫീയിൽ നൽകിയ 144.36 കോടി രൂപയുടെ ഇളവ് അടക്കമുള്ള നടപടികൾ സർക്കാറിന് വലിയ വരുമാന നഷ്ടമുണ്ടാക്കിയെന്നും, ഗവർണറുടെ അനുമതിയില്ലാതെയാണ് നടപടികൾ സ്വീകരിച്ചതെന്നും ചീഫ് സെക്രട്ടറി ഗവർണർക്കും മുഖ്യമന്ത്രിക്കും നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഇതോടൊപ്പം പുതുതായി ചുമതലയേറ്റ ഡൽഹി ലഫ് ഗവർണർ വൈഭവ് സക്സേനയ്ക്കും ഇത് സംബന്ധിച്ച് ചില പരാതികൾ ലഭിച്ചു. ഗവർണർ പരാതിയിൽ സിബിഐ അന്വേഷണത്തിന് നിർദ്ദേശം നൽകി. പിന്നാലെ അപകടം മണത്ത ആം ആദ്മി സർക്കാർ ജൂലൈ 30 ന് മദ്യനയത്തിൽനിന്നും പിന്മാറി. ഓഗസ്റ്റ് മുതൽ പഴയ മദ്യനയം തന്നെ നടപ്പാക്കുമെന്നും സർക്കാർ ഔട്ട്ലറ്റുകളിലൂടെ മാത്രം മദ്യവിൽപന നടത്തുമെന്നും മനീഷ് സിസോദിയ പ്രഖ്യാപിച്ചു. എങ്കിലും സിബിഐ അപ്പോഴേക്കും അന്വേഷണം തുടങ്ങിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ദുബായിയിലേക്ക് ഹോളിഡേയ്ക്ക് പോകുന്നവർ ജയിലിലേയ്ക്കുള്ള വൺവേ ടിക്കറ്റ് ആകാതെ സൂക്ഷിക്കണമെന്ന് ഡെയ്ലി മെയിൽ മുന്നറിയിപ്പ്; പരിശോധനക്കിടെ സെക്യുരിറ്റിയുടെ കൈയിൽ തട്ടിയതിന് അമേരിക്കക്കാരിക്ക് ദുബായിൽ ലഭിച്ചത് ഒരു വർഷത്തെ തടവ്
- തൃശൂരിൽ സുരേഷ് ഗോപിയുടെ ജയമുറപ്പിക്കണം; തിരുവനന്തപുരത്ത് അത്ഭുതങ്ങൾ കാട്ടണം; എല്ലാ മണ്ഡലത്തിലും വോട്ട് ഷെയർ കൂട്ടണം; തന്ത്രങ്ങളൊരുക്കാൻ ആർ എസ് എസിലെ ഒന്നാമനും രണ്ടാമനും കേരളത്തിലേക്ക്; പരിവാറുകാർ പ്രചരണത്തിൽ സജീവമാകും
- ഹോങ്കോങ് ഓഹരി സൂചിക കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ; കോടീശ്വരന്മാർ പാപ്പരാവുന്നു; ബാങ്കുകളും റിയൽ എസ്റ്റേറ്റ് കമ്പനികളും പൊളിയുന്നു; ചൈന തിരിച്ചുവരവില്ലാത്ത വിധം തകർന്നെന്ന് ഫിനാൻഷ്യൽ ടൈംസ്
- ആശുപത്രി ചിത്രം വൈറലാക്കിയ ആനി രാജയോട് കാനത്തിന് താൽപ്പര്യക്കുറവ്; തരൂരിനെ നേരിടാൻ തിരുവനന്തപുരത്ത് പൊതു സ്വതന്ത്രനെത്തുമോ? തൃശൂരിൽ സുനിൽ കുമാറിന് കൂടുതൽ സാധ്യത; സിപിഐയും ലോക്സഭാ തയ്യാറെടുപ്പിലേക്ക്
- തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടാ എന്നുപറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്ന് വിശ്വസിച്ചിരുന്ന പാർട്ടി സംസ്ഥാന സമിതി അംഗം; അനിൽകുമാറിനെതിരെ തരംതാഴ്ത്തൽ അടക്കമുള്ള അച്ചടക്ക നടപടി പരിഗണനയിൽ
- ബ്രിട്ടീഷ് അമേരിക്കൻ കപ്പലുകളെ വീഴ്ത്താനിരുന്ന കെണിയിൽപ്പെട്ട് ചൈനീസ് ആണവ മുങ്ങിക്കപ്പലിലെ 55 നാവികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ; ഓക്സിജൻ വിതരണ ബന്ധം തകർന്ന് വിഷവാതകം ശ്വസിച്ച് മരിച്ച്ത് ചൈനയ്ക്കും കൊറിയയ്ക്കും ഇടയിലുള്ള മഞ്ഞക്കടലിൽ
- ചീട്ടുകളിക്കാൻ മുറി എടുത്തത് ട്രിവാൻഡ്രം ക്ലബിൽ ഇൻസ്റ്റിറ്റിയൂഷണൽ മെംബർ ആയ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ക്ലബ്ബിന്റെ രണ്ട് നോമിനികളിൽ ഒരാളായ എംഡി; ബിനീഷിന്റെ പോസ്റ്റ് 'മാമനെ' രക്ഷിക്കുമോ? കോടിയേരിയുടെ അളിയനോട് പിണറായി പൊറുക്കുമോ?
- തുറുവൂരുകാരി പ്ലസ്ടു വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ നിർണ്ണായകമായത് ഒരു കാറിന് പിന്നാലെ പോയ പൊലീസ് അന്വേഷണം; തെളിവുകൾക്ക് കോടതി അംഗീകാരം; വാൽപ്പാറ കൊലയിൽ സഫർ ഷാ കുറ്റക്കാരൻ; ശിക്ഷ പിന്നീട്
- മോസ്ക്ക് പൊളിച്ച് മൂത്രപ്പുരയാക്കുന്നു! ബാങ്കുകളും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും പൊളിഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി; വിദേശകാര്യമന്ത്രിയെ കാണാതായത് അവിഹിതത്തിന്റെ പേരിൽ; പിന്നാലെ പ്രതിരോധ മന്ത്രിയും അപ്രത്യക്ഷനായി; 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- എപ്പോഴും സുന്ദരിയായി കാണാൻ ഇഷ്ടപ്പെട്ടു; മുഖം തടിക്കാതിരിക്കാൻ ഉപ്പില്ലാത്ത ഭക്ഷണം കഴിച്ചു; പലപ്പോഴും ബോധംകെട്ടു വീണു; ശ്രീദേവിയുടെ മരണത്തെ കുറിച്ച് ബോണി കപൂർ
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- കോടിയേരിയുടെ അന്ത്യാഭിലാഷത്തിൽ വിനോദിനി നടത്തിയ വെളിപ്പെടുത്തലിൽ വെട്ടിലായത് സിപിഎമ്മും മുഖ്യമന്ത്രിയും; തൊട്ടടുത്ത ദിവസം ട്രിവാൻഡ്രം ക്ലബ്ബിൽ 'കോടിയേരിയുടെ ഭാര്യാ സഹോദരന്റെ പേരിലെടുത്ത കോട്ടേജിലെ' പണം വച്ചുള്ള ചീട്ടുകളി കണ്ടെത്തിയ പൊലീസും; നൽകുന്നത് ഇനി മിണ്ടരുതെന്ന സന്ദേശമോ?
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ചെന്നൈയിൽ വച്ച് ഗോവിന്ദനോട് ബിനോയിയും ബിനീഷും തിരുവനന്തപുരത്തേക്ക് കൊണ്ടു വരണമെന്ന് പറഞ്ഞിരുന്നു; അച്ഛന്റെ ആഗ്രഹവും അതായിരുന്നെന്ന് അവർ പറഞ്ഞു; സിപിഎം നിരാകരിച്ചത് കോടിയേരിയുടെ അന്ത്യാഭിലാഷം; വിവാദത്തിൽ ഇനി നേതാക്കൾ പ്രതികരിക്കില്ല
- ഹോട്ടലിൽ ബിൽ എഴുതി തുടങ്ങി; എൽ ഐ സി ഏജന്റായി സൈക്കിൾ ചവിട്ടി; ഇന്ന് ഇന്നോവ ക്രിസ്റ്റയിലും ബെൻസിലും യാത്ര; മകൻ നടത്തുന്നത് വമ്പൻ ഹോട്ടൽ സമുച്ചയം; ഭാസുരാംഗൻ നടത്തിയത് 200 കോടിയുടെ തട്ടിപ്പ്; ഇത് കണ്ടലയെ കട്ടുമുടിച്ച സഹകരണക്കൊള്ള
- കറാച്ചിയിൽ ലഷ്കറെ തയിബ ഭീകരനെ അജ്ഞാതർ വെടിവച്ചു; കൊല്ലപ്പെട്ടത്, മുംബൈ ഭീകരാക്രമണ കേസിലുൾപ്പെട്ട മുഫ്തി ഖൈസർ ഫാറൂഖ്; ഹാഫിസ് സയീദിന്റെ അടുത്ത അനുയായി; മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരൻ
- മോസ്ക്ക് പൊളിച്ച് മൂത്രപ്പുരയാക്കുന്നു! ബാങ്കുകളും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും പൊളിഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി; വിദേശകാര്യമന്ത്രിയെ കാണാതായത് അവിഹിതത്തിന്റെ പേരിൽ; പിന്നാലെ പ്രതിരോധ മന്ത്രിയും അപ്രത്യക്ഷനായി; 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍