Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലാഹോറിലെത്തി ഷെരീഫിനെ മോദി ആലിംഗനം ചെയ്തപ്പോൾ ആരും ചോദ്യം ചെയ്തില്ല; വാജ്‌പേയിയുടെ ബസ് യാത്രയെ കുറിച്ചും മറക്കരുത്; പാക് കരസേനാ മേധാവി സമാധാനത്തെക്കുറിച്ചാണ് സംസാരിച്ചത്; ഗുരുദ്വാര കർതാർപുർ സാഹിബിലേക്ക് ഒരു ഇടനാഴി തുറക്കാനുള്ള ശ്രമത്തിലാണെന്ന് മേധാവി പറഞ്ഞപ്പോൾ വൈകാരിക നിമിഷത്തിൽ ആലിംഗനവും; പാക്കിസ്ഥാനിലെ ആലിംഗന വിവാദത്തിൽ സിദ്ദുവിന് പറയാനുള്ളത്

ലാഹോറിലെത്തി ഷെരീഫിനെ മോദി ആലിംഗനം ചെയ്തപ്പോൾ ആരും ചോദ്യം ചെയ്തില്ല; വാജ്‌പേയിയുടെ ബസ് യാത്രയെ കുറിച്ചും മറക്കരുത്; പാക് കരസേനാ മേധാവി സമാധാനത്തെക്കുറിച്ചാണ് സംസാരിച്ചത്; ഗുരുദ്വാര കർതാർപുർ സാഹിബിലേക്ക് ഒരു ഇടനാഴി തുറക്കാനുള്ള ശ്രമത്തിലാണെന്ന് മേധാവി പറഞ്ഞപ്പോൾ വൈകാരിക നിമിഷത്തിൽ ആലിംഗനവും; പാക്കിസ്ഥാനിലെ ആലിംഗന വിവാദത്തിൽ സിദ്ദുവിന് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക് കരസേനാമേധാവിയെ കെട്ടിപ്പിടിച്ച സംഭവത്തിൽ വിമർശനങ്ങൾക്ക് മറുപടിയുമായി ക്രിക്കറ്ററും പഞ്ചാബിലെ മന്ത്രിയുമായ നവ്ജ്യോത്സിങ് സിദ്ദു. പാക് കരസേനാമേധാവിയെ ആലിംഗനം ചെയ്തത് വൈകാരിക പ്രകടനമായി കണ്ടാൽ മതിയെന്നാണ് സിദ്ദുവിന്റെ വിശദീകരണം. സിദ്ദുവിനെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് നേട്ടമുണ്ടാക്കാൻ ബിജെപി രംഗത്ത് വന്നിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും സിദ്ദുവിനെ വിമർശിച്ചു. എന്നാൽ കോൺഗ്രസ് ഹൈക്കമാണ്ട് സിദ്ദുവിനെ പിന്തുണച്ചു. ഇതിന് ശേഷമാണ് ബിജെപിയെ കടന്നാക്രമിച്ച് സിദ്ദു മറുപടി നൽകുന്നത്.

പാക് സൈനിക മേധാവി സമാധാനത്തെക്കുറിച്ചാണ് സംസാരിച്ചത്. ഇന്ത്യയിലെ ദേര ബാബ നാനാക്കിൽ നിന്ന് ചരിത്രപ്രധാനമായ ഗുരുദ്വാര കർതാർപുർ സാഹിബിലേക്ക് ഒരു ഇടനാഴി തുറക്കാനുള്ള ശ്രമത്തിലാണെന്ന് പാക് കരസേന മേധാവി പറഞ്ഞപ്പോൾ ആ വൈകാരിക നിമിഷത്തിലാണ് ആലിംഗനം ചെയ്തതെന്നും സിദ്ദു പറഞ്ഞു. പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ൽ പാക്കിസ്ഥാനിലെ ലാഹോറിലെത്തി ആലിംഗനം ചെയ്തപ്പോൾ ആരും ചോദ്യം ചെയ്തിരുന്നില്ലെന്ന് സിദ്ദു ചൂണ്ടിക്കാട്ടി. മാത്രമല്ല മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയും പാക്കിസ്ഥാനിലേക്ക് ബസ് യാത്ര നടത്തിയിരുന്നുവെന്നും സിദ്ദു ചൂണ്ടിക്കാട്ടി.

ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായെത്തിയ സമയത്താണ് സംഭവം ഇന്ത്യയിൽ വിവാദമായത്. ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഏക ഇന്ത്യക്കാരനും സിദ്ദുവായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനിടെ പാക് അധിനിവേശ കശ്മീരിന്റെ പ്രസിഡന്റ് മസൂദ് ഖാന് സമീപമിരുന്നതും വിവാദമായിരുന്നു. എന്നാൽ അവസാനനിമിഷമാണ് തനിക്ക് അധികൃതർ സീറ്റ് നിശ്ചയിച്ച് തന്നതെന്നും അവർ നിർദ്ദേശിച്ചിടത്ത് ഇരിക്കുകമാത്രമാണ് ചെയ്തതെന്നും സിദ്ദു വ്യക്തമാക്കി.

കരസേനാ മേധാവിയെ ആലിംഗനം ചെയ്ത നടപടിയെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും വിമർശിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് പഞ്ചാബ് റെജിമെന്റിലെ ഒരു മേജറും രണ്ട് ജവാനും അടക്കം പാക്സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നുവെന്നും അത്തരമൊരു സാഹചര്യത്തിൽ സിദ്ദുവിന്റെ നടപടി തെറ്റായിപ്പോയെന്നും അമരീന്ദർ സിങ് വിമർശിച്ചിരുന്നു. സിദ്ദുവിനെതിരെ പഞ്ചാബിലെ കോൺഗ്രസ് നേതാക്കളും രംഗത്ത് വന്നിരുന്നു. എന്നാൽ അദ്ദേഹം എന്നെ വിമർശിച്ചതിന് മറുപടി നൽകണമെന്നില്ലെന്നാണ് സിദ്ദു വിശദീകരിച്ചത്. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ പിന്തുണയാണ് സിദ്ദുവിന്റെ കരുത്ത്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് സിദ്ദു. തന്റെ കരിയർ കാലത്തെ സൗഹൃദത്തെ മാനിച്ചാണ് സിദ്ദുവിനെ ഇമ്രാൻ ഖാൻ പാക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിലെത്തിയ സിദ്ദുവിന് ഇമ്രാൻ ഖാൻ നന്ദി അറിയിച്ചിട്ടുണ്ട്. അദ്ദേഹം സമാധാനത്തിന്റെ ദൂതനാണെന്നും പാക് ജനതയോട് അതുല്യമായ സ്നേഹമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു. സിദ്ദുവിനെതിരെ ഇന്ത്യയിൽ നടക്കുന്ന വിവാദങ്ങൾ അനാവശ്യമാണെന്നും ഇമ്രാൻ ഖാൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP