Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202218Thursday

മഹാരാഷ്ട്രയിൽ വിശ്വാസവോട്ട് നാളെ വേണമെന്ന് ഗവർണർ; ഉദ്ധവ് താക്കറെയ്ക്ക് 'പിടികൊടുക്കാതിരിക്കാൻ' വിമതർ എംഎൽഎമാർ ഗോവയിലേക്ക് പറന്നു; നാളെ രാവിലെ മുംബൈയിൽ എത്താൻ പദ്ധതി; വിശ്വാസ വോട്ടെടുപ്പിനെതിരെ ശിവസേന നൽകിയ ഹർജി ഇന്ന് വൈകിട്ട് സുപ്രീംകോടതി പരിഗണിക്കും; ഡൽഹിയിലും തിരക്കിട്ട ചർച്ചകൾ

മഹാരാഷ്ട്രയിൽ വിശ്വാസവോട്ട് നാളെ വേണമെന്ന് ഗവർണർ; ഉദ്ധവ് താക്കറെയ്ക്ക് 'പിടികൊടുക്കാതിരിക്കാൻ' വിമതർ എംഎൽഎമാർ ഗോവയിലേക്ക് പറന്നു; നാളെ രാവിലെ മുംബൈയിൽ എത്താൻ പദ്ധതി; വിശ്വാസ വോട്ടെടുപ്പിനെതിരെ ശിവസേന നൽകിയ ഹർജി ഇന്ന് വൈകിട്ട് സുപ്രീംകോടതി പരിഗണിക്കും; ഡൽഹിയിലും തിരക്കിട്ട ചർച്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തെ വീഴ്‌ത്താൻ ശ്രമം ഊർജ്ജിതമാക്കി ബിജെപി. സർക്കാരിനോട് നാളെ വിശ്വാസവോട്ടു തേടാൻ ഗവർണർ ഭഗത് സിങ് കോഷിയാരി നിർദ്ദേശിച്ചതിനു പിന്നാലെ, ഒപ്പമുള്ള എംഎൽഎമാർ കൊഴിഞ്ഞുപോകാതിരിക്കാൻ തീവ്ര ശ്രമവുമായി വിമത ക്യാംപും സജീവമാണ്. മഹാരാഷ്ട്രയിൽ എംഎൽഎമാർ എത്തിയാൽ മറുകണ്ട് ചാടാൻ സാധ്യത ഉള്ളതിനാൽ അവരെ ഗോവയിലേക്ക് മറ്റുകയാണ് ചെയ്തിരിക്കുന്നത്.

നാളെ രാവിലെ 11 മണിക്ക് സഭ ചേരാൻ ഗവർണർ നിർദ്ദേശിച്ച സാഹചര്യത്തിൽ വിമത എംഎൽഎമാരെ ഗുവാഹത്തിയിൽനിന്ന് ഗോവയിലേക്കു മാറ്റാനാണ് നീക്കം. വിമാനമാർഗമാകും എംഎൽഎമാർ ഗുവാഹത്തിയിൽനിന്ന് ഗോവയിലേക്കു പോകുക. 39 ശിവസേന വിമതരും 9 സ്വതന്ത്രരും ഒരാഴ്ചയിലേറെയായി അസമിലെ ഗുവാഹത്തിയിൽ ഹോട്ടലിൽ കഴിയുകയാണ്. എംഎൽഎമാരെ ഗോവയിലേക്കു മാറ്റാനായി ഒരു സ്‌പൈസ്‌ജെറ്റ് വിമാനം തയാറാക്കിയെന്നും ഇന്നു വൈകിട്ട് മൂന്നു മണിയോടെ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ വിമത എംഎൽഎമാർ ഗോവയിലേക്കു പോകുമെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

വിമത എംഎൽഎമാരുടെ മനസ്സു മാറ്റാൻ ഉദ്ധവ് താക്കറെയും സംഘവും അണിയറയിൽ ശ്രമം തുടരുന്ന സാഹചര്യത്തിലാണ് ഒപ്പമുള്ള എംഎൽഎമാരെ ഗോവയിലേക്കു മാറ്റുന്നത്. നേരിട്ടു മഹാരാഷ്ട്രയിലേക്കു പോകുന്നതിനു പകരം ബിജെപി ഭരിക്കുന്ന ഗോവയിൽ ഇന്നു രാത്രി കൂടി ചെലവഴിച്ച് നാളെ രാവിലെ വിശ്വാസവോട്ടിനു മുന്നോടിയായി മുംബൈയിലേക്കു തിരിക്കുന്ന രീതിയിലാണ് പദ്ധതി. മറുവശത്ത്, വിമത എംഎൽഎമാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഉദ്ധവും സംഘവും തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് വികാര നിർഭരമായ വാക്കുകളുമായി വിമത എംഎൽഎമാരോട് തിരിച്ചുവരാൻ ഉദ്ധവ് താക്കറെ അഭ്യർത്ഥന നടത്തിയത്.

''ശിവസേനയുടെ ഹൃദയത്തിലിപ്പോഴും നിങ്ങളുണ്ട്. നിങ്ങൾ കുറച്ചു ദിവസമായി ബന്ധനത്തിലാണ്. ഓരോ ദിവസവും പുതിയ വിവരങ്ങളാണുണ്ടാകുന്നത്. ഭൂരിഭാഗം പേരും ഇപ്പോഴും ബന്ധം നിലനിർത്തുന്നുണ്ട്.'' ഇതായിരുന്നു ഉദ്ധവിന്റെ വാക്കുകൾ. അതേസമയം മഹാരാഷ്ട്ര നിയമസഭ നാളെ ചേരാനും വിശ്വാസ വോട്ടെടുപ്പ് നടത്താനുമുള്ള ഗവർണറുടെ നിർദ്ദേശം ഇനി സുപ്രീംകോടതിയിലെ നിയമപോരാട്ടത്തിലേക്കും നീങ്ങഉകയാണ്. ഗവർണറുടെ നീക്കം ചട്ടവിരുദ്ധമെന്നാരോപിച്ച് ചീഫ് വിപ്പ് സുനിൽ പ്രഭുവാണ് അവധിക്കാല ബഞ്ചിനു മുന്നിൽ ഹർജി നൽകിയത്, മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പ് നിർത്തിവയ്ക്കണം എന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.

ഇന്നു തന്നെ ഹർജി കേൾക്കണം എന്ന് ശിവസനേയുടെ അഭിഭാഷകൻ മനു അഭിഷേക് സിങ്വി അഭ്യർത്ഥിച്ചു.എങ്ങനെ രേഖകൾ കാണാതെ പരിഗണിക്കാനാകും എന്ന് കോടതി ചോദിച്ചു.ശിവസേന നീക്കത്തെ എതിർത്ത് വിമത എംഎൽഎമാരും കോടതിയെ സമീപിച്ചു. സഭയിൽ വിശ്വാസ വോട്ടെടുപ്പ് നിർദ്ദേശിക്കാൻ ഗവർണ്ണർക്ക് അവകാശമുണ്ടെന്ന് വിമത എംഎൽഎമാർ വ്യക്തമാക്കി.തുടർന്ന് ഇന്ന് വൈകിട്ട് 5 മണിക്ക് കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് നാളെ നിർണായകാണ്. വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് വിമത നേതാവ് ഏക്‌നാഥ് ഷിൻഡേ പറഞ്ഞു. പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്.വിമതർ എംഎൽഎമാരെ . ഇന്നു തന്നെ ഗോവയിലേക്ക് മാറ്റും.നാളെ മുംബൈയിൽ തിരികെ എത്തിക്കും. ഗുവാഹത്തിയിൽ ക്ഷേത്രദർശനം കഴിഞ്ഞ് ആയിരുന്നു മാധ്യമങ്ങളോടുള്ള ഏക്‌നാഥ് ഷിൻഡേയുടെ പ്രതികരണം.

നാളെ 11 മണിക്ക് സഭ ചേരുമെന്നും 5 മണിക്കകം നടപടികൾ പൂർത്തിയാക്കണമെന്നും ഗവണർ നിർദ്ദേശം നൽകിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പ് നടപടികൾ ചിത്രീകരിക്കാൻ നിർദേശമുണ്ട്. വിശ്വാസ വോട്ടെടുപ്പിനായി ബിജെപിയും സ്വതന്ത്ര എംഎൽഎമാരും ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് ഗവർണർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു. ഡൽഹിയിൽ ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മടങ്ങിയെത്തിയ ദേവേന്ദ്ര ഫഡ് നാവിസ് സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അടക്കമുള്ള നേതാക്കളോടൊപ്പമാണ് രാജ് ഭാവനിൽ എത്തിയത്. 8 സ്വതന്ത്ര എംഎൽഎമാരും ഗവർണർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്നും ഫട്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP