Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തനിക്കെതിരെ നീക്കങ്ങൾ നടത്തുന്നത് കെ.സി വേണുഗോപാലോ? അറിഞ്ഞത് മാധ്യമങ്ങളിലൂടെ എന്ന് സിന്ധു സൂര്യകുമാറിനോട് ശശി തരൂർ; കൂടുതൽ എതിർക്കുന്നത് കേരളത്തിലെ നേതാക്കൾ, ഇത്രയധികം വിരോധം വേറെയെവിടെനിന്നും കേട്ടിട്ടില്ല; ആരെയും ചവിട്ടി താഴ്‌ത്തിയല്ല മുന്നോട്ട് വന്നതെന്നും നിലപാട് വ്യക്തമാക്കൽ

തനിക്കെതിരെ നീക്കങ്ങൾ നടത്തുന്നത് കെ.സി വേണുഗോപാലോ? അറിഞ്ഞത് മാധ്യമങ്ങളിലൂടെ എന്ന് സിന്ധു സൂര്യകുമാറിനോട് ശശി തരൂർ; കൂടുതൽ എതിർക്കുന്നത് കേരളത്തിലെ നേതാക്കൾ, ഇത്രയധികം വിരോധം വേറെയെവിടെനിന്നും കേട്ടിട്ടില്ല; ആരെയും ചവിട്ടി താഴ്‌ത്തിയല്ല മുന്നോട്ട് വന്നതെന്നും നിലപാട് വ്യക്തമാക്കൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിലും മറ്റു കാര്യങ്ങളും തന്നെ ഏറ്റവും കൂടുതൽ എതിർക്കുന്നത് കേരളത്തിലെ നേതാക്കളെന്ന് ശശി തരൂർ. മറ്റൊരാളെ ചവിട്ടി താഴ്‌ത്തി നേടുന്ന വിജയം വിജയമല്ല. മറ്റൊരാൾക്ക് വിഷം കൊടുത്തോ ചവിട്ടി താഴ്‌ത്തിയോ വളർന്ന നേതാവല്ല താനെന്നും തരൂർ ഓർമിപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സിന്ധു സൂര്യകുമാറിന് നല്കിയ അഭിമുഖത്തിലാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്രയധികം വിരോധം വേറെയെവിടെനിന്നും കേട്ടിട്ടില്ല. എല്ലാവർക്കും അവരവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും തരൂർ പറഞ്ഞു.

തരൂരിനെതിരെ നീക്കങ്ങൾ നടത്തുന്നത് കെ.സി വേണുഗോപാലാണോ എന്ന ചോദ്യത്തിന് അത്തരമൊരു അറിവ് മാധ്യമങ്ങളിലൂടെ മാത്രമേയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്നോട് ആരും ഇക്കാര്യം പറഞ്ഞിട്ടില്ല. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം കെ.സി വേണുഗോപാലിനെ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'പാർട്ടിൽ ആരെയും ഞാൻ ഇതുവരെ വിമർശിച്ചിട്ടില്ല. എനിക്കെതിരെ സംസാരിച്ച പലരും ഉണ്ടെന്ന് എനിക്കറിയാം. കാരണം, മാധ്യമങ്ങളിൽ അതൊക്കെ കാണുന്നുണ്ടല്ലോ. ആർക്കെതിരെയും സംസാരിക്കുന്നത് പക്ഷേ എന്റെ രീതിയല്ല', തരൂർ പറഞ്ഞു.

എതിരെ സംസാരിക്കുന്നത് കേരളത്തിലെ നേതാക്കളാണോ എന്ന ചോദ്യം അദ്ദേഹം നിഷേധിച്ചില്ല. തനിക്കെതിരെ സംസാരിക്കുന്നതിൽ കൂടുതൽ കേരളത്തിലെ നേതാക്കളാണ് എന്നതാണ് സത്യം. ഇത്രയധികം വിരോധം വേറെയെവിടെനിന്നും കേട്ടിട്ടില്ല. എല്ലാവർക്കും അവരവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും തരൂർ പറഞ്ഞു. തനിക്ക് വോട്ട് ചെയ്യുന്നവരെ തിരിച്ചറിയാൻ ബാലറ്റിൽ പ്രത്യേക അടയാളമുണ്ടെന്ന പ്രചാരണം ശരിയല്ല. ചില പി.സി.സികളുടെ ഖാർഗെ പിന്തുണ മധുസൂദൻ മിസ്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും വോട്ടർപട്ടികയിലെ എല്ലാവരും വോട്ടുചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും തരൂർ.

മല്ലികാർജ്ജുൻ ഖാർഗെ ഇപ്പോഴത്തെ നേതൃത്വത്തിന്റെ ഭാഗമാണ്. അതുകൊണ്ട് നിലവിലത്തെ രീതിയിൽ മാറ്റം കൊണ്ടുവരാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. പ്രസിഡന്റ് ആകാൻ രാഹുൽ ഗാന്ധി വളഞ്ഞ വഴി സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ മാറ്റം ഉണ്ടായാലേ ജനം കോൺഗ്രസിലേക്ക് വരികയുള്ളൂ. ബിജെപിയെ നേരിടാൻ പാർട്ടിയെ ശക്തിപ്പെടുത്തണം. പാർട്ടിയിൽ വേണ്ടത് വികേന്ദ്രീകരണമാണ്. എല്ലാ തീരുമാനങ്ങളും ഡൽഹിയിൽനിന്ന് എടുക്കേണ്ടതില്ല. താൻ ഒരിക്കലും ബിജെപിയിലേക്ക് പോവില്ല. കോൺഗ്രസ് വിടണമെങ്കിൽ നേരത്തെ ആകാമായിരുന്നെന്നും തരൂർ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP