Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗലോട്ട് കാട്ടിയത് വഞ്ചനയെന്ന നിലപാടിലേക്ക് രാഹുലും? പൈലറ്റിനെതിരായ രാജസ്ഥാൻ ചതിയിൽ നീറി ഗാന്ധി കുടുംബം; തരൂരിനെ പട്ടാമ്പിയിലേക്ക് വിളിപ്പിച്ചത് രാഹുൽ ഗാന്ധി; ഫോണിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ നേരിട്ടെത്തിയത് ഗാന്ധി കുടുംബത്തിന്റെ പിന്തുണ ഉറപ്പാക്കാൻ; ആത്മവിശ്വാസം കൈവിടാതെ തരൂർ; കേരളവും തനിക്കൊപ്പമെന്ന് തിരുവനന്തപുരം എംപി; കോൺഗ്രസിന്റെ അടുത്ത അധ്യക്ഷൻ തരൂരോ?

ഗലോട്ട് കാട്ടിയത് വഞ്ചനയെന്ന നിലപാടിലേക്ക് രാഹുലും? പൈലറ്റിനെതിരായ രാജസ്ഥാൻ ചതിയിൽ നീറി ഗാന്ധി കുടുംബം; തരൂരിനെ പട്ടാമ്പിയിലേക്ക് വിളിപ്പിച്ചത് രാഹുൽ ഗാന്ധി; ഫോണിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ നേരിട്ടെത്തിയത് ഗാന്ധി കുടുംബത്തിന്റെ പിന്തുണ ഉറപ്പാക്കാൻ; ആത്മവിശ്വാസം കൈവിടാതെ തരൂർ; കേരളവും തനിക്കൊപ്പമെന്ന് തിരുവനന്തപുരം എംപി; കോൺഗ്രസിന്റെ അടുത്ത അധ്യക്ഷൻ തരൂരോ?

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മത്സരത്തിന് രാഹുൽ ഗാന്ധിയിൽ നിന്നും അനുമതി വാങ്ങി ശശി തരൂർ. ഇതോടെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന ശക്തമാക്കുകയാണ് ശശി തരൂർ. താൻ നാമനിർദേശ പത്രിക വാങ്ങിയിട്ടുണ്ട്. പത്രിക വാങ്ങിയെങ്കിലും അത് ഒപ്പിട്ടു കൊടുത്താലല്ലേ സ്ഥാനാർത്ഥിയാകുകയുള്ളൂ. അതിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കാമെന്ന് ശശി തരൂർ പറഞ്ഞു.

പാലക്കാട് ജില്ലയിൽ ഭാരത് ജോഡോ യാത്രാ പര്യടനം നടത്തുന്ന രാഹുൽ ഗാന്ധിയെ കാണാനെത്തിയതായിരുന്നു തരൂർ. രാഹുൽ കഴിഞ്ഞദിവസം ഫോണിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നു. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനാണ് താൻ എത്തിയതെന്ന് കണ്ടാൽ മതിയെന്നും തരൂർ പറഞ്ഞു. ഇതോടെ പല അഭ്യൂഹങ്ങളും ശക്തമാകുകയാണ്. അശോക് ഗലോട്ടിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു രാഹുലിന്റെ തീരുമാനം. എന്നാൽ രാജസ്ഥാനിലെ പ്രശ്‌നകൾ കൈവിടുകയാണ്. ഈ സാഹചര്യത്തിലാണ് തരൂരിനെ രാഹുൽ വിളിച്ചു വരുത്തുന്നത്. ഇതോടെ അഭ്യൂഹങ്ങൾ പലവിധമാവുകയാണ്.

ശശി തരൂരിന് അനുകൂലമായി നേരത്തെ സോണിയാ ഗാന്ധിയും രംഗത്തു വന്നിരുന്നു. തരൂരിനോട് മത്സരിക്കണമെന്ന് നിർദ്ദേശിച്ചതും സോണിയയാണ്. ഗാന്ധി കുടുംബം ഔദ്യോഗികമായി ആരേയും മത്സരിപ്പിക്കില്ലെന്നും സോണിയ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് രാഹുലും തരൂരിനെ വിളിച്ചു വരുത്തുന്നത്. ഇതോടെ തരൂരിനൊപ്പം ഗാന്ധി കുടുംബം നിൽക്കുമോ എന്ന ചർച്ചയും സജീവമാണ്. രാജസ്ഥാൻ മുഖ്യമന്ത്രിയായ ഗലോട്ടിനെ മാറ്റുന്നത് സംസ്ഥാനത്ത് പ്രശ്‌നമാകും. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ ഗലോട്ട് അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഹൈക്കമാണ്ട് പ്രതിസന്ധിയിലാണ്.

അതുകൊണ്ട് തന്നെ തരൂരുമായി സമവായമുണ്ടാക്കാൻ ഗാന്ധി കുടുംബം ശ്രമിക്കുന്നുവെന്നാണ് സൂചന. ഒരു സ്ഥാനാർത്ഥി മത്സരിക്കുമ്പോൾ ആത്മവിശ്വാസത്തോടെ മത്സരിക്കണം, ആര് എതിരാളി ആയാലും. പല സ്ഥാനാർത്ഥികൾ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹം. പാർട്ടിക്കകത്ത് വലിയ ജനാധിപത്യം ഉണ്ടാകുന്നത് നല്ലതാണ്. വേറെ പാർട്ടിയിലൊന്നും ഇതു കാണാനില്ലല്ലോ. ഈ മത്സരത്തിൽ പങ്കെടുക്കാൻ തനിക്ക് താത്പര്യമുണ്ടെന്നും തരൂർ പറഞ്ഞു.

മുപ്പതാം തീയതിയോടെ നാമനിർദേശപത്രിക ഫയൽ ചെയ്യാമെന്നാണ് കരുതുന്നത്. മത്സരരംഗത്തുണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഉണ്ടാകണം എന്നായിരുന്നു മറുപടി. നിങ്ങൾ പ്രതീക്ഷിച്ചോളൂ, മുപ്പതാം തീയതി വീണ്ടും സംസാരിക്കാമെന്നും തരൂർ പറഞ്ഞു. മത്സരിക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്നാണ് ഗാന്ധി കുടുംബത്തിലെ മൂന്നുപേരും തന്നോട് പറഞ്ഞിട്ടുള്ളത്. ഔദ്യോഗിക സ്ഥാനാർത്ഥി ഉണ്ടാകില്ലെന്നാണ് അറിയിച്ചത്. മത്സരത്തെ ഗാന്ധി കുടുംബം സ്വാഗതം ചെയ്തിട്ടുണ്ടെന്നും തരൂർ വ്യക്തമാക്കി.

റിബൽ സ്ഥാനാർത്ഥിയായിട്ടാണോ മത്സരരംഗത്തുണ്ടാകുക എന്ന ചോദ്യത്തിന്, നോമിനേഷൻ പേപ്പർ കാണുമ്പോൾ തന്റെ പിന്തുണ കാണാൻ സാധിക്കുമെന്ന് തരൂർ പറഞ്ഞു. അല്ലെങ്കിൽ താൻ ഇറങ്ങില്ല. ഇന്ത്യയിലെ മുക്കാലും സംസ്ഥാനങ്ങളിൽ നിന്നും പിന്തുണ കിട്ടുമ്പോഴേ താൻ മത്സരത്തിന് ഇറങ്ങുകയുള്ളൂ. അത്രത്തോളം ആളുകൾ വിളിച്ച് തന്നോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്നും പിന്തുണ പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, നിശ്ചയമായും പലരും പിന്തുണ തരും, ചിലർക്ക് താൽപ്പര്യമില്ലെങ്കിൽ അത് വിഷയമല്ലെന്ന് തരൂർ പറഞ്ഞു. പാർട്ടിക്ക് അകത്ത് അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ അവകാശമുണ്ട്. ചിലരുടെ പിന്തുണ നൂറുശതമാനവും ഉണ്ടെന്നും ശശി തരൂർ പറഞ്ഞു. രാജസ്ഥാനിലെ പ്രതിസന്ധിയെക്കുറിച്ച് താനൊന്നും പറയാനില്ല. താൻ അവിടെയായിരുന്നില്ലല്ലോ. ഇങ്ങോട്ട് വരികയായിരുന്നല്ലോയെന്നും തരൂർ പറഞ്ഞു.

ഭാരത് ജോഡോ യാത്രയ്ക്കിടെ പട്ടാമ്പിയിലെത്തിയ ശശി തരൂർ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുൾപ്പെടെ രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്‌തെന്നാണു സൂചന. പട്ടാമ്പിയിലെ വിശ്രമകേന്ദ്രത്തിലായിരുന്നു കൂടിക്കാഴ്ച. ഇതിനിടെ, മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷക്കാരായ എംഎൽഎമാർ നിലപാടെടുത്തതോടെ രാജസ്ഥാനിൽ പ്രതിസന്ധി രൂക്ഷമായി. ഗെലോട്ടിനെ മുഖ്യമന്ത്രിപദത്തിൽ തുടരാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ ഭൂരിഭാഗം പേർ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് എംഎൽഎമാരുടെ ആവശ്യം.

നിർണായകഘട്ടത്തിൽ ഗെലോട്ട് പാർട്ടിയെ അപമാനിച്ചെന്നും എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് ഗെലോട്ടിനെ മാറ്റണമെന്നും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP