Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കർഷക നേതാവെന്ന നിലയിൽ ശരദ് പവാറിന്റെ പരിചയസമ്പത്ത് തീർച്ചയായും എൻഡിഎയെ സഹായിക്കും; എൻസിപിയെ ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ

കർഷക നേതാവെന്ന നിലയിൽ ശരദ് പവാറിന്റെ പരിചയസമ്പത്ത് തീർച്ചയായും എൻഡിഎയെ സഹായിക്കും; എൻസിപിയെ ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ

മറുനാടൻ ഡെസ്‌ക്‌

പനാജി: എൻസിപിയെ ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ. എൻസിപിയും ശരത് പവാറും എൻഡിഎയിൽ ചേരണമെന്നും എന്നാൽ, എൻഡിഎയിൽ എൻസിപി ചേരുന്നുണ്ടോ ഇല്ലയോ എന്നത് അവരെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേ​ഗം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പവാറിനെ ഒരു 'പഴയ സുഹൃത്ത്' എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു രാംദാസ് അത്താവലെയുടെ പ്രതികരണം.

കാർഷിക നിയമങ്ങൾക്കെതിരേ കർഷകരുടെ പ്രക്ഷോഭം തുടരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഒരു കർഷക നേതാവെന്ന നിലയിൽ ശരദ് പവാറിന്റെ പരിചയസമ്പത്ത് തീർച്ചയായും എൻഡിഎയെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻതൂക്കം നഷ്ടട്ടെുവെന്നും അത്താവലെ ഗോവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്ത 294 സീറ്റുകളിൽ 200 ലധികം സീറ്റുകൾ ഭാരതീയ ജനതാ പാർട്ടി നേടുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും രാംദാസ് അത്താവലെ എൻസിപിയെ ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് ക്ഷണിച്ചിരുന്നു. ശിവസേന ഞങ്ങളോടൊപ്പം വന്നില്ലെങ്കിൽ, സംസ്ഥാന വികസനത്തിനായി എൻ‌ഡി‌എയിൽ ചേരാൻ ഞാൻ എൻ‌സി‌പി മേധാവി ശരദ് പവാറിനോട് അഭ്യർത്ഥിക്കുന്നു. ഭാവിയിൽ അദ്ദേഹത്തിന് ഒരു വലിയ സ്ഥാനം ലഭിച്ചേക്കാം. ശിവസേനയ്‌ക്കൊപ്പം നിൽക്കുന്നതിൽ അദ്ദേഹത്തിന് ഒരു ഗുണവുമില്ല, ” നേരത്തേ മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ രാംദാസ് അത്തവാലെ പറഞ്ഞിരുന്നു.

ശരത് പവാർ എൻഡിഎയിൽ ചേർന്നാൽ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എൻസിപിയെ എൻഡിഎ ക്യാമ്പിലെത്തിക്കാൻ ബിജെപി കരുക്കൾ നീക്കിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ബിജെപിയുടെ നീക്കങ്ങൾ തകർത്ത് ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യസർക്കാർ മഹാരാഷ്ട്രയിൽ രൂപീകരിക്കുകയായിരുന്നു. 2019 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ദീർഘകാല സഖ്യകക്ഷികളായ ശിവസേനയും ബിജെപിയും മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി ബന്ധം വിച്ഛേദിച്ചിരുന്നു. തുടർന്ന് ശിവസേന പ്രത്യയശാസ്ത്ര എതിരാളികളായ എൻ‌സി‌പിയുമായും കോൺഗ്രസുമായും കൈകോർത്ത് സർക്കാർ രൂപീകരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP