Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷിൻഡെ സർക്കാർ 6 മാസത്തിനുള്ളിൽ വീഴും; ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങുക; ഷിൻഡെയെ പിന്തുണയ്ക്കുന്ന പല വിമത എംഎൽഎമാരും നിലവിലെ ക്രമീകരണത്തിൽ തൃപ്തരല്ല; വകുപ്പുകൾ തീരുമാനിച്ചു കഴിയുമ്പോൾ പ്രശ്‌നങ്ങൾ ഉടലെടുക്കും: കരുതിയിരിക്കാൻ പാർട്ടിക്കാരോട് ശരദ് പവാർ

ഷിൻഡെ സർക്കാർ 6 മാസത്തിനുള്ളിൽ വീഴും; ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങുക; ഷിൻഡെയെ പിന്തുണയ്ക്കുന്ന പല വിമത എംഎൽഎമാരും നിലവിലെ ക്രമീകരണത്തിൽ തൃപ്തരല്ല; വകുപ്പുകൾ തീരുമാനിച്ചു കഴിയുമ്പോൾ പ്രശ്‌നങ്ങൾ ഉടലെടുക്കും: കരുതിയിരിക്കാൻ പാർട്ടിക്കാരോട് ശരദ് പവാർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ ആറു മാസത്തിനുള്ളിൽ വീഴുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. മുംബൈയിൽ ഇന്നലെ വൈകുന്നേരം എൻസിപി നിയമസഭാ സാമാജികെയും മറ്റു നേതാക്കെയും അഭിസംബോധന ചെയ്തു കൊണ്ടാണ് പവാർ ഇക്കാര്യം വ്യക്തമാക്കിയത്. ഷിൻഡേ സർക്കാർ അധിക കാലം മുന്നോട്ടു പോകില്ലെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്.

'മഹാരാഷ്ട്രയിൽ പുതിയതായി രൂപീകരിച്ച സർക്കാർ അടുത്ത ആറു മാസത്തിനുള്ളിൽ താഴെവീഴും. ഇടക്കാല തിരഞ്ഞെടുപ്പിന് എല്ലാവരും ഒരുങ്ങിയിരിക്കണം' പവാർ വ്യക്തമാക്കി. 'ഷിൻഡെയെ പിന്തുണയ്ക്കുന്ന പല വിമത എംഎൽഎമാരും നിലവിലെ ക്രമീകരണത്തിൽ തൃപ്തരല്ല. മന്ത്രിമാരെയും വകുപ്പുകളെയും തീരുമാനിച്ചുകഴിയുമ്പോൾ പ്രശ്‌നങ്ങൾ ഉടലെടുക്കും. അത് സർക്കാരിന്റെ താഴെപ്പോക്കിൽ കലാശിക്കും' പവാറിനെ ഉദ്ധരിച്ച് ചടങ്ങിൽ പങ്കെടുന്ന ഒരു എൻസിപി നേതാവ് ദേശീയമാധ്യമത്തോടു പറഞ്ഞു.

'ഈ പരീക്ഷണത്തിലെ പരാജയം വിമത എംഎൽഎമാരെ തിരിച്ച് ഉദ്ധവ് പക്ഷത്തിലേക്ക് എത്തിക്കും. കുറഞ്ഞത് ആറുമാസമെങ്കിലും കൈയിലുണ്ടെങ്കിൽ എൻസിപി നിയമസഭാ സാമാജികർ അവരവരുടെ മണ്ഡലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കണം' പവാറിനെ ഉദ്ധരിച്ച് നേതാവ് പറഞ്ഞു.

10 ദിവസത്തോളം നീണ്ട നാടകീയ സംഭവങ്ങൾക്കുശേഷം വ്യാഴാഴ്ചയാണ് ശിവസേന എൻസിപി കോൺഗ്രസ് സഖ്യത്തിന്റെ മഹാവികാസ് അഘാഡി (എംവിഎ) സർക്കാർ താഴെവീണത്. മുഖ്യമന്ത്രിയായി വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിരുന്നു. 40 എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP