ഹൈദരാബാദ് സർവകലാശാലയിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ച് എസ്എഫ്ഐ; കശ്മീർ ഫയൽസുമായി എബിവിപിയും; ഡോക്യുമെന്ററി പ്രദർശനം തടയാനൊരുങ്ങി ഡൽഹി സർവ്വകലാശാല

മറുനാടൻ മലയാളി ബ്യൂറോ
ഹൈദരാബാദ്: വിവാദ ബിബിസി ഡോക്യുമെന്ററി ഹൈദരാബാദ് സർവകലാശാലയിൽ പ്രദർശിപ്പിച്ച് എസ് എഫ് ഐ. റിപ്പബ്ലിക് ദിനത്തിലാണ് ബിബിസിയുടെ ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററി ഹൈദരാബാദ് യൂണിവേഴ്സ്റ്റിയിൽ എസ് എഫ് ഐ പ്രദർശിപ്പിച്ചത്. ഇതിന് പിന്നാലെ 'കശ്മീരി ഫയൽസ്' എന്ന സിനിമ എബിവിപിയും പ്രദർശിപ്പിച്ചു.
ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ച് പറയുന്ന ഡോക്യുമെന്ററി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് കേന്ദ്ര സർക്കാർ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസും ഇടത് സംഘടനകളും ഡോക്യുമെന്ററി പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യമെങ്ങും പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്.
Glimpses from the succesful screening of the documentary 'India: The Modi Question' organized by SFI HCU on the Republic Day following the call of SFI CEC. More than 400 students turned out for the screening rejecting the false propaganda and the attempts of ABVP to (1/2) pic.twitter.com/Jy3On3Kps5
— SFI HCU Unit (@SfiHcu) January 26, 2023
എ ബി വി പിയുടെ വ്യാജപ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് 400-ലധികം വിദ്യാർത്ഥികൾ പ്രദർശനം കാണാൻ എത്തിയിരുന്നു എന്ന് എസ് എഫ് ഐ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിനും ക്യാമ്പസ് ജനാധിപത്യത്തിനും വേണ്ടി നിലകൊണ്ട വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്യുന്നതായും എസ് എഫ് ഐ ട്വീറ്റ് ചെയ്തു.
അതേസമയം ഇതിനെ പ്രതിരോധിച്ച് എ ബി വി പി യൂണിവേഴ്സിറ്റി കാമ്പസിൽ 'ദി കശ്മീർ ഫയൽസ്' എന്ന സിനിമയുടെ സ്ക്രീനിങ് നടത്തി. വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിർവ്വഹിച്ച ദി കശ്മീർ ഫയൽസ് കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ കുറിച്ചാണ് പറയുന്നത്. അതിനിടെ ക്യാംപസിനുള്ളിൽ സിനിമാ പ്രദർശനം അനുവദിക്കില്ല എന്ന് അധികൃതർ വ്യക്തമാക്കി.
ക്രമസമാധാന പ്രശ്നവും വരാനിരിക്കുന്ന അവസാന സെമസ്റ്റർ പരീക്ഷകളും കണക്കിലെടുത്ത് സിനിമകളുടെ ഒരു പ്രദർശനവും നടത്തരുതെന്ന് പറഞ്ഞിട്ടുണ്ട് എന്ന് ഹൈദരാബാദ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ദേവേഷ് നിഗം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം തങ്ങളുടെ പ്രോഗ്രാം ഷെഡ്യൂളുമായി മുന്നോട്ട് പോകും എന്നാണ് വിദ്യാർത്ഥി സംഘടനകൾ പറയുന്നത്.
നേരത്തെ സ്ക്രീനിങ് ഉപകരണങ്ങളുമായി സർവ്വകലാശാല വളപ്പിലേക്ക് പ്രവേശിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്ന് ആരോപിച്ച് ഒരു കൂട്ടം എ ബി വി പി പ്രവർത്തകർ സർവകലാശാലയുടെ പ്രധാന ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ എസ് എഫ് ഐക്ക് എങ്ങനെയാണ് അനുമതി ലഭിച്ചത് എന്നും എ ബി വി പി ചോദിച്ചിരുന്നു.
Join us for the movie screening of "The Kashmir Files" on 26th January 2023 at 6pm at Ambedkar Chowk (North ShopCom).#RightToJustice #TheKashmirFiles#ABVP #ABVPHCU #RepublicDay pic.twitter.com/4fcx8vybsI
— ABVP HCU (@abvpuoh) January 25, 2023
നേരത്തെ ജെ എൻ യു സർവകലാശാലയിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള നീക്കം തടഞ്ഞിരുന്നു. അതേസമയം കേരളത്തിൽ ഡി വൈ എഫ് ഐയും യൂത്ത് കോൺഗ്രസും ബി ബി സി ഡോക്യുമെന്ററിയുടെ പ്രദർശനവുമായി മുന്നോട്ട് പോകും എന്ന് അറിയിച്ചിട്ടുണ്ട്.
അതേ സമയം ബിബിസി ഡോക്യുമെന്ററി പ്രദർശനം അനുവദിക്കില്ലെന്ന് ഡൽഹി സർവ്വകലാശാല അറിയിച്ചു. പ്രദർശനം തടയാൻ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് 5 മണിക്കാണ് പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്.
വിദ്യാർത്ഥി യൂണിയനുകൾ സംയുക്തമായി ആർട്സ് ഫാക്കൽട്ടിക്ക് മുന്നിലാണ് ഡോക്യുമെന്ററി പ്രദർശനം നടത്തുന്നത്. ഇതിന് മുൻപ് ജെ.എൻ.യുവിലും ജാമിയ്യയിലും സർവ്വകലാശാലയുടെ വിലക്കു മറികടന്ന് വിദ്യാർത്ഥികൾ ഡോക്യുമെന്ററി പ്രദർശനം നടത്തിയിരുന്നു. ഈ സമയത്ത് വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിക്കുകയും പൊലീസിനെ വിന്യസിച്ച് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുകയും ചെയ്തിരുന്നു.
ഇത്തരം സന്ദർഭങ്ങൾ മുന്നിൽ കണ്ട് മുൻകരുതലുകളും വിദ്യാർത്ഥികൾ സ്വീകരിച്ചിട്ടുണ്ട്. അതേസമയം ജെഎൻയുവിലും ജാമിയ്യയിലും സർവ്വകലാശാലയുടെ വിലക്കു മറികടന്ന് പ്രദർശനം ഒരുക്കിയ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി സീകരിച്ചേക്കും.
രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം തടയുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജെഎൻയുവിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്.
Stories you may Like
- വമ്പന്മാരോട് എറ്റുമുട്ടി വളർന്ന ബിബിസിയുടെ കഥ
- ബിബിസി ഡോക്യുമെന്ററി: യൂടൂബ് വീഡിയോകളും ട്വീറ്റുകളും ബ്ലോക്ക് ചെയ്യാൻ ഉത്തരവ്
- ബിബിസി ഡോക്യുമെന്ററി കേരളത്തിലുൾപ്പടെ വിവിധയിടങ്ങളിൽ പ്രദർശനം
- ബിബിസി ഡോക്യുമെന്ററി: ബ്രിട്ടനെ പ്രതിഷേധം അറിയിക്കാൻ ഇന്ത്യ
- ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ കേരളത്തിൽ പ്രദർശിപ്പിക്കാൻ ഡിവൈഎഫ്ഐ
- TODAY
- LAST WEEK
- LAST MONTH
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- 'എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി; അതിനേക്കാളും ഭേദം ലുലുമാളിൽ പോയി നടുറോഡിൽ നിന്ന് മുണ്ട് പൊക്കി കാണിക്കുന്നതല്ലേ....; അത് കാണാനും കുറെപ്പേർ വരില്ലേ...'; ബിഗ് ബോസിലെ മത്സരാർത്ഥിയായി എത്തിയ അഖിൽ മാരാറിനെ എയറിലാക്കി പഴയ കമന്റ്
- കൂത്തുപറമ്പിൽ പ്രചരിച്ചത് നിരവധി സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ; നാട്ടുകാരുടെ അന്വേഷണം ചെന്നെത്തിയത് ഡിവൈഎഫ്ഐ നേതാവിൽ; കുട്ടിസഖാവ് വിരൽ ചൂണ്ടിയത് ലോക്കൽ കമ്മറ്റിയംഗം എം. മുരളീധരനിലേക്കും; കേസായതോടെ പുറത്താക്കി സിപിഎം; ആത്മഹത്യ ചെയ്തു മുരളീധരൻ; കൂട്ടുപ്രതി ഗുരുതരാവസ്ഥയിൽ
- സിനിമയിൽ വേഷം കിട്ടാൻ അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ല; റോൾ കിട്ടാൻ വേണ്ടി ആരുടെയെങ്കിലൂം കൂടെ കിടക്കുന്ന വ്യക്തിയല്ല ഞാൻ; അവൻ മീശ പിരിച്ചിട്ട് എന്റെ പേര് വെളിപ്പെടുത്തിയപ്പോൾ കൈയടിക്കാൻ കുറേ ജന്മങ്ങൾ; വിജയ് ബാബു ഇപ്പോഴും താൻ സ്വപ്നം കണ്ട കരിയർ നശിപ്പിക്കുന്നു; വീണ്ടും ആരോപണവുമായി അതിജീവിത
- ഹാളിൽ കസേരൽ ഇരിക്കുകയായിരുന്ന അനുമോളുടെ കഴുത്തിൽ ഷാൾ മുറുക്കി വിജേഷ്; പിടിവിടാതെ വലിച്ചിഴച്ച് കിടപ്പുമുറിയിൽ എത്തിച്ചു; കൈഞരമ്പ് മുറിച്ചും മരണം ഉറപ്പിച്ചു; മൃതദേഹം കട്ടിലിനടിയിൽ തള്ളി മകൾക്കൊപ്പം കിടന്നുറങ്ങി; ഭാര്യയെ കൊന്നത് വിജേഷ് പൊലീസിനോട് വിവരിച്ചത് ഇങ്ങനെ
- മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് നീതി കാട്ടിയില്ല; മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല; ആ ഇന്നസെന്റിന് മാപ്പില്ല: ദീദി ദാമോദരന്റെ അനുസ്മരണ കുറിപ്പ്
- പെൺകുട്ടിയുടെ ആരോപണവും പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുമാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയത്; അതെങ്ങനെ കുറ്റമാകും? ഇതേ വാർത്ത ദേശാഭിമാനിയും പ്രസിദ്ധീകരിച്ചതാണ്; നോട്ടീസ് ഏഷ്യാനെറ്റ് ന്യൂസിന് മാത്രം; ഏഷ്യാനെറ്റിന് ഒരു പണി കൂടി വരുന്നു....; ജിമ്മി ജെയിംസിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
- പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ മോഹൻലാൽ എത്തി; രാജസ്ഥാനിലെ ഷൂട്ടിങ് സൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങിയ താരം അന്തിമോപചാരം അർപ്പിച്ചത് ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി; പൊട്ടിക്കരഞ്ഞ് ഉറ്റവർ; പ്രിയനടനെ അവസാന നോക്കു കാണാൻ ഇരിങ്ങാലക്കുടയിലും ജനസാഗരം; സംസ്ക്കാരം നാളെ രാവിലെ 10ന്
- രാത്രിയിൽ കാർ മറ്റാരോ ഉപയോഗിച്ചതായി ജി.പി.എസ് ട്രാക്കറിലൂടെ കണ്ടെത്തി; ഭാര്യയും ആൺസുഹൃത്തും ചേർന്ന് ചതിച്ചു; തെളിവായി വോട്ടർ ഐഡി വിവരങ്ങളും; ഇരുവർക്കും എതിരെ കേസെടുക്കണമെന്ന് യുവാവ് കോടതിയിൽ
- ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ ചോദ്യം ചെയ്തു; ചോദ്യം ചെയ്യൽ നടന്നത് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഉറ്റകൂട്ടുകാരി; ബസിൽ കയറാൻ കാത്തുനിൽക്കവേ പാഞ്ഞുവന്ന കാർ ശ്രേഷ്ഠയുടെ ജീവനെടുത്തപ്പോൾ താങ്ങാനായില്ല; ഓർമകൾ ബാക്കി വച്ച കൂട്ടുകാരിക്ക് യാത്രാമൊഴി നൽകിയതിന് പിന്നാലെ അശ്വിൻ രാജ് ജീവനൊടുക്കി; മറ്റൊരു വേർപാടിന്റെ വേദനയിൽ സഹപാഠികൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്