Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സോണിയയെ കൂട്ടാത്തവരോട് കോൺഗ്രസും കൂട്ടുകൂടില്ല; പ്രതിപക്ഷ നേതാക്കളെ ട്രംപിനെ കാണാൻ അനുവദിക്കാതെ കേന്ദ്രസർക്കാർ മര്യാദകേട് കാട്ടിയെന്ന് ആക്ഷേപം; ബഹിഷ്‌കരണത്തിൽ ഗുലാംനബിയുടെയും അധീർ രഞ്ജൻ ചൗധരിയുടെയും പാത പിന്തുടർന്ന് സൗമ്യനായ മന്മോഹൻ സിങ്ങും; ട്രംപിന് രാഷ്ട്രപതി ഒരുക്കുന്ന ഔദ്യോഗിക വിരുന്നിൽ നിന്ന് വിട്ടുനിൽക്കുന്നത് സോണിയയോടുള്ള അവഗണന പൊറുക്കാൻ ആവാതെ

സോണിയയെ കൂട്ടാത്തവരോട് കോൺഗ്രസും കൂട്ടുകൂടില്ല; പ്രതിപക്ഷ നേതാക്കളെ ട്രംപിനെ കാണാൻ അനുവദിക്കാതെ കേന്ദ്രസർക്കാർ മര്യാദകേട് കാട്ടിയെന്ന് ആക്ഷേപം; ബഹിഷ്‌കരണത്തിൽ ഗുലാംനബിയുടെയും അധീർ രഞ്ജൻ ചൗധരിയുടെയും പാത പിന്തുടർന്ന് സൗമ്യനായ മന്മോഹൻ സിങ്ങും; ട്രംപിന് രാഷ്ട്രപതി ഒരുക്കുന്ന ഔദ്യോഗിക വിരുന്നിൽ നിന്ന് വിട്ടുനിൽക്കുന്നത് സോണിയയോടുള്ള അവഗണന പൊറുക്കാൻ ആവാതെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സോണിയ ഗാന്ധി അടക്കം മുതിർന്ന നേതാക്കളെ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് കേന്ദ്രസർക്കാർ അവസരം ഒരുക്കാത്തതിൽ പ്രതിഷേധിച്ച് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് അടക്കമുള്ളവർ നാളെ രാഷ്ട്രപതി ഒരുക്കുന്ന ഔദ്യോഗിക വിരുന്നിൽ നിന്ന വിട്ടുനിൽക്കും. നാളെ നടക്കുന്ന വിരുന്നിൽ പങ്കെടുക്കാനുള്ള ക്ഷണം മന്മോഹൻ സിങ് ആദ്യം സ്വീകരിച്ചിരുന്നെങ്കിലും പാർട്ടിയുടെ നിലപാട് എതിരായതോടെയാണ് തിങ്കളാഴ്ചത്തെ പിന്മാറ്റം. തനിക്ക് ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം പ്രസിഡന്റിന്റെ ഓഫീസിനെ അറിയിച്ചു.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരും ക്ഷണം നിരസിച്ചു.കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവും പാർട്ടി അധ്യക്ഷയുമായ സോണിയാഗാന്ധിയെ അത്താഴ വിരുന്നിന് ക്ഷണിക്കാത്തതാണ് നേതാക്കൾ പങ്കെടുക്കാത്തതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം രാഷ്ട്രപതിയുടെ അത്താഴവിരുന്നിൽ മുഖ്യ പ്രതിപക്ഷ പാർട്ടിയുടെ അധ്യക്ഷനെ ക്ഷണിക്കുന്ന പതിവില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.

ആരോഗ്യകാരണങ്ങളാൽ ആണ് അത്താഴവിരുന്നിൽ പങ്കെടുക്കാത്തത് എന്ന് രാഷ്ട്രപതിയുടെ ഓഫീസിനെ മന്മോഹൻ സിങ് അറിയിച്ചു. ഔദ്യോഗികമായി നൽകുന്ന വിശദീകരണം ഇതാണ് എങ്കിലും സോണിയയെ അത്താഴവിരുന്നിൽ ക്ഷണിക്കാതിരുന്നതാണ് പങ്കെടുക്കാത്തതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. സോണിയയെ ക്ഷണിക്കാത്ത അത്താഴ വിരുന്നിൽ ഗുലാം നബി പങ്കെടുക്കുന്നത് ഉചിതമാവില്ലെന്നാണ് അദ്ദേഹം പങ്കെടുക്കാത്തതിന് കാരണമായി കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.

. മന്മോഹൻ സിങ്ങും ഗുലാം നബി ആസാദും അത്താഴവിരുന്നിൽ പങ്കെടുക്കാത്തതിൽ ഔദ്യോഗിക വൃത്തങ്ങൾ അമ്പരപ്പ് പ്രകടിപ്പിച്ചു. യുപിഎ സർക്കാർ പത്തുവർഷം കേന്ദ്രം ഭരിക്കുന്ന സമയത്ത് രണ്ട് അമേരിക്കൻ പ്രസിഡന്റുമാർ ഇന്ത്യ സന്ദർശിച്ചിരുന്നു. ഈസമയത്ത് ഒന്നും പ്രമുഖ പ്രതിപക്ഷ പാർട്ടിയായിരുന്ന ബിജെപിയുടെ അധ്യക്ഷനെ രാഷ്ട്രപതിയുടെ അത്താഴവിരുന്നിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നില്ലെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കൾ അടക്കമുള്ളവരെയാണ് രാഷ്ട്രപതിയുടെ അത്താഴ വിരുന്നിലേക്ക് ക്ഷണിച്ചിരിക്കുന്നത്. എന്നാൽ, പ്രതിപക്ഷനേതാക്കളുമായി കൂടിക്കാഴ്ച ട്രംപിന്റെ സന്ദർശന പരിപാടിയിലില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP