Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടാം ഘട്ട വോട്ടെടുപ്പിന് സമ്മിശ്ര പ്രതികരണം; പശ്ചിമബംഗാളിൽ അക്രമവും ബൂത്തുപിടിത്തവും; റായ്ഗഞ്ചിൽ പിബി അംഗം മുഹമ്മദ് സലീമിന് നേരെ അക്രമം; 76.42 ശതമാനവുമായി പോളിങ് നിരക്കിൽ ബംഗാൾ മുന്നിൽ; മുഴുവൻ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടിൽ വരിനിന്ന് വോട്ടു ചെയ്ത് സൂപ്പർതാരങ്ങളും; മൂന്നാം ഘട്ടത്തിൽ കേരളമുൾപ്പടെ ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്

രണ്ടാം ഘട്ട വോട്ടെടുപ്പിന് സമ്മിശ്ര പ്രതികരണം; പശ്ചിമബംഗാളിൽ അക്രമവും ബൂത്തുപിടിത്തവും; റായ്ഗഞ്ചിൽ പിബി അംഗം മുഹമ്മദ് സലീമിന് നേരെ അക്രമം;  76.42 ശതമാനവുമായി പോളിങ് നിരക്കിൽ ബംഗാൾ മുന്നിൽ; മുഴുവൻ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടിൽ വരിനിന്ന് വോട്ടു ചെയ്ത് സൂപ്പർതാരങ്ങളും; മൂന്നാം ഘട്ടത്തിൽ കേരളമുൾപ്പടെ ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: 17ാമത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട ഇന്ന് പൂർത്തിയായി. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിങ് വൈകിട്ട് 6 മണിക്കാണ് അവസാനിച്ചത്. അകെ 95 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. അസമിൽ 76.22 ശതമാനം പോളിങ് രേഖപ്പെടുത്തി. ബീഹാറിൽ 62.38ശതമാനവും ജമ്മു കാശ്മീരിൽ 45.5, കർണാടക 67.67, മഹാരാഷ്ട്ര 61.22, മണിപ്പൂർ 67.15, ഒഡീഷ 57.97, തമിഴ്‌നാട് 66.36, ഉത്തർപ്രദേശ് 66.06, പശ്ചിമ ബംഗാൾ 76.42, ഛത്തീസ്ഘഡ് 71.40, പുതുച്ചേരി 76.19 എന്നിങ്ങനെയാണ് പോളിങ് നടന്നത്.

ഇന്ന് മൂന്ന് സീറ്റുുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന പശ്ചിമബംഗാളിൽ വ്യാപക അക്രമമാണ് അരങ്ങേറിയത്. റായ്ഗഞ്ചിലെ സ്ഥാനാർത്ഥിയും സിപിഎം പിബി അംഗവുമായ മൊഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിനെതിരെ ഒരു സംഘം വെടിയുതിർത്തു. വോട്ടെടുപ്പിൽ ക്രമക്കേട് ആരോപിച്ച് സിപിഎമ്മും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

ചില സംസ്ഥാനങ്ങളിൽ വളരെ തണുപ്പൻ പ്രതികരണമാണ് രണ്ടാം ഘട്ട വോട്ടെടുപ്പിൽ കാണുവാൻ കഴിയുന്നത്. ഇതിൽ ശ്രദ്ധേയമായ മറ്റൊരു വസ്തുത മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ 9 മണിവരെ 1 ശതമാനത്തിൽ താഴെയാണ് പോളിങ് രേഖപ്പെടുത്തിയത് എന്നതാണ്.

ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിലും വ്യാപകമായ തോതിൽ അക്രമവും ബൂത്തു പിടുത്തവും കള്ള വോട്ടും അരങ്ങേറി. ഉത്തര ബംഗാളിലെ ഡാർജിലിംങ്, ജായ്പായ്ഗുരി, റായ്ഗഞ്ച് എന്നീ മൂന്നു മണ്ഡലങ്ങളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. തൃണമൂലും ബിജെപിയും അക്രമത്തിന് നേതൃത്വം നൽകി.

സംഘടിതമായി നടന്ന അക്രമത്തിൽ നിരവധി പേർക്ക് പരിക്കുപറ്റി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും റായ്ഗഞ്ചിലെ സ്ഥാനാർത്ഥിയുമായ മുഹമ്മദ് സലിമിന്റെ വാഹനം തൃണമൂൽ അക്രമികൾ തല്ലി തത്തകർത്തു. ജായ്പായ്ഗുരി ചോപ്പറയിൽ അക്രമകാരികളെ നേരിടാൻ പൊലീസ് ലാത്തി ചാർജും കണ്ണർവാതക പ്രയോഗവും നടത്തി.

നിരവധി സ്ഥലങ്ങളിൽ തൃണമൂൽ ബിജെപി പ്രവർത്തകർ വോട്ടർമാർക്കും പൊലീസിനും നേരെ ബോംബ് എറിഞ്ഞു. അക്രമം ചിത്രീകരിച്ച മാധ്യമ പ്രവർത്തകരെ പലയിടങ്ങളിലും ഉപദ്രവിച്ചു.ആനന്ദ ബസാർപത്രിക ചാനലിന്റെ ക്യാമറമാനും റിപ്പോർട്ടർക്കും ഗുരുതര പരിക്കു പറ്റി.

തമിഴ്‌നാട്ടിലെ 38 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 66.36 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സൂപ്പർ താരങ്ങൾ പോലും വരി നിന്ന് വോട്ടു ചെയ്തതും കൗതുക കാഴ്‌ച്ചയായി. രജനികാന്തും മരുമകൻ ധനുഷും, തല അജിത്തും കുടുംബവും, കമൽ ഹാസനും മകളും, സൂര്യയുടെ താര കുടുംബം, ജനങ്ങൾക്കിടയിൽ വിജയ്. പിന്നെ ശിവകാർത്തികേയൻ, വിജയ് സേതുപതി, ശങ്കർ, ഉദയനിധി സ്റ്റാലിൻ, തൃഷ, ദേവയാനി, സത്യരാജ്, മീന തുടങ്ങിയവർ വോട്ടു ചെയ്യാനെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP