Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപി ഓഫീസിന് മുന്നിൽ ആദായ വിൽപനയ്ക്ക് ഉള്ളി ; കിലോയ്ക്ക് 90 രൂപയുള്ള ഉള്ളി 35 രൂപയ്ക്ക് വിൽപ്പനയ്ക്ക്; പട്‌നയിലെ ബിജെപി കാര്യാലയത്തിന് മുന്നിൽ നടന്ന ഉള്ളി വിൽപന ഇങ്ങനെ

ബിജെപി ഓഫീസിന് മുന്നിൽ ആദായ വിൽപനയ്ക്ക് ഉള്ളി ; കിലോയ്ക്ക് 90 രൂപയുള്ള ഉള്ളി 35 രൂപയ്ക്ക് വിൽപ്പനയ്ക്ക്; പട്‌നയിലെ ബിജെപി കാര്യാലയത്തിന് മുന്നിൽ നടന്ന ഉള്ളി വിൽപന ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പട്ന: ജനങ്ങളെ പ്രതിസന്ധിയിലാക്കി അനുദിനം സാവളയുടേയും വില കുതിച്ചുയരുകയാണ്. ഉള്ളി വില കുതിച്ചതോടെ നിത്യോപയോഗത്തിൽ സവാള കൊണ്ടുള്ള വിഭവങ്ങൾ പോലും കുറക്കേണ്ട ഗതിയാണ് നിലവിൽ. സവാള വില കുതിച്ചുയരുമ്പോൾ ബിജെപി സർക്കാർ നടപടി സ്വീകരിക്കുന്നെല്ലെന്ന ആവശ്യപ്പെട്ട് സർക്കാരിനെതിരെ സമരങ്ങളും നടക്കുകയാണ്. എന്നാൽ ബിജെപിയെ പ്രതിരോധത്തിലാഴ്‌ത്തിയ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് പട്‌നയിലെ മുൻ എംപിയും ജൻ അധികാർ പാർട്ടി നേതാവുമായ പപ്പു യാദവ്.

പാട്നയിലെ ബിജെപി ഓഫീസിന് മുന്നിൽ വൻ വിലക്കുറവിൽ സവാള വിൽപന നടത്തിയായിരുന്നു അദ്ദേഹം പ്രതിഷേധിച്ചത്. വിപണിയിൽ കിലോയ്ക്ക് 90 രൂപ വരെ ഉണ്ടായിരിക്കെ വെറും 35 രൂപയ്ക്കായിരുന്നു പപ്പു യാദവിന്റെ സവാള വിൽപ്പന. എന്തായാലും പപ്പു യാദവിന്റെ സവാള വിൽപ്പന പാട്നയിൽ ഹിറ്റായി. വൻവിലക്കുറവിൽ സവാള വിൽക്കുന്നത് അറിഞ്ഞതോടെ പാട്നയിലെ ബിജെപി ഓഫീസിലേക്ക് ജനങ്ങളുടെ ഒഴുക്കായി. സവാള വാങ്ങാൻ നൂറുക്കണക്കിനാളുകളുടെ നീണ്ടനിരയും പ്രത്യക്ഷപ്പെട്ടു.

സവാള വില ഇത്രയധികം വർധിച്ചിട്ടും കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ജനങ്ങൾക്ക് ആശ്വാസകരമാകുന്ന ഒരു നടപടിയും സ്വീകരിച്ചില്ലെന്നായിരുന്നു പപ്പു യാദവിന്റെ കുറ്റപ്പെടുത്തൽ. പെട്രോളിയം ഉത്പന്നങ്ങൾക്ക് സബ്സിഡി നൽകുന്ന കേന്ദ്രത്തിന് എന്തുകൊണ്ട് സവാളയ്ക്ക് സബ്സിഡി നൽകികൂടായെന്നും അദ്ദേഹം ചോദിച്ചു. സവാള ഇറക്കുമതി ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും പപ്പു യാദവ് ആരോപിച്ചു. അതേസമയം, ബിജെപി ഓഫീസിന് മുന്നിലെ പപ്പു യാദവിന്റെ സവാള വിൽപ്പന ജനശ്രദ്ധ ലഭിക്കാനായുള്ള വെറും നാടകമാണെന്നായിരുന്നു ബിജെപി വക്താവ് പ്രേം രഞ്ജൻ പട്ടേലിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP