Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അണ്ണാ ഡിഎംകെയെ തിരിച്ച് പിടിക്കും; ജയലളിതയുടെ ആഗ്രഹം നടപ്പാക്കും; ജയലളിതയുടെ സ്മൃതികുടീരത്തിന് മുന്നിൽ വിതുമ്പി ശശികല; ശിക്ഷ കഴിഞ്ഞുള്ള ആദ്യ സന്ദർശനം

'അണ്ണാ ഡിഎംകെയെ തിരിച്ച് പിടിക്കും; ജയലളിതയുടെ ആഗ്രഹം നടപ്പാക്കും; ജയലളിതയുടെ സ്മൃതികുടീരത്തിന് മുന്നിൽ വിതുമ്പി ശശികല;  ശിക്ഷ കഴിഞ്ഞുള്ള ആദ്യ സന്ദർശനം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്മൃതികുടീരത്തിന് മുന്നിൽ വിതുമ്പി എഐഎഡിഎംകെ മുൻ ജനറൽ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായ വി.എ ശശികല. ജയിൽ ശിക്ഷ കഴിഞ്ഞുള്ള ശശികലയുടെ ആദ്യ സന്ദർശനമാണിത്. രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായാണ് ജയസ്മാരകത്തിൽ ശശികല സന്ദർശനം നടത്തിയത്. ഇതിന് ശേഷം പാർട്ടി പ്രവർത്തകരേയും നേരിൽ കാണുമെന്നാണ് വിവരം. ശശികലയെ സ്വീകരിക്കാനായി ആയിരങ്ങളാണ് തടിച്ചുകൂടിയത്.

അണ്ണാ ഡിഎംകെയ്ക്ക് നല്ല കാലം ഉടനുണ്ടാവുമെന്നും ജയലളിതയുടെ ആഗ്രഹം നടപ്പാക്കുമെന്നും ശശികല പറഞ്ഞു. അണ്ണാ ഡിഎംകെയെ അധികാരത്തിലേറ്റണമെന്ന ജയലളിതയുടെ ആഗ്രഹം നടപ്പാക്കാൻ പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്ന് ശശികല ആഹ്വാനം ചെയ്തു. പാർട്ടിക്ക് വരാനിരിക്കുന്നത് നല്ലകാലമെന്ന് അവകാശപ്പെട്ട ശശികല രാഷ്ട്രീയ തിരിച്ചുവരവുണ്ടാകുമെന്നും വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപാണ് ഇനി സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ശശികല പ്രഖ്യാപിച്ചത്. പാർട്ടിയിലെ ആഭ്യന്തര കലഹമാണ് നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് ശശികല പറയുന്നത്. ഫെബ്രുവരി എട്ടിനാണ് ശശികല ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് മോചിതയായത്. ശശികലയുടെ തിരിച്ചുവരവ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു പലരും കരുതിയത്. എന്നാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്ന് മാർച്ച് 3 ന് ശശികല പ്രഖ്യാപിച്ചിരുന്നു.

ജയിൽ മോചിതയായ ശേഷം പാർട്ടിയുടെ തകർച്ച കണ്ടുനിൽക്കാനാകില്ലെന്നും ഉടൻ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമെന്നും ശശികല സൂചന നൽകിയിരുന്നു. 'പാർട്ടിയെ നേരായ വഴിക്ക് നടത്താൻ ഞാൻ ഉടനെത്തും. പാർട്ടിയുടെ തകർച്ച എനിക്ക് കണ്ട് നിൽക്കാനാവില്ല. എല്ലാവരേയും ഒരുമിച്ച് നിർത്തുക എന്നതാണ് പാർട്ടിയുടെ നയം. നമുക്ക് ഒരുമിക്കാം' എന്നാണ് ശശികല അനുയായികളോട് ഔദ്യോഗികമായി അവസാനം പറഞ്ഞത്. ഇതിന് പിന്നാലെയാണ് മറീന ബീച്ചിലുള്ള ജയലളിതയുടെ സ്മൃതി കുടീരം സന്ദർശിക്കാനെത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പാർട്ടിയിൽ ഇപിഎസ് ഒപിഎസ് ഭിന്നത രൂക്ഷമാണ്. പനീർസെൽവം പക്ഷവുമായി കൂടിക്കാഴ്ചയ്ക്ക് ശശികല നീക്കം നടത്തുന്നുണ്ട്. അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക പതാകയുമായാണ് പ്രവർത്തകർ മറീനയിലെത്തിയത്. പാർട്ടി ജനറൽ സെക്രട്ടറി ശശികലയാണെന്നും പുറത്താക്കിയത്‌ നിയമവിരുദ്ധമെന്നുമാണ് അനുയായികളുടെ അവകാശവാദം. അണ്ണാഡിഎംകെ ആസ്ഥാനത്ത് അടക്കം സുരക്ഷ വർധിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP