Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

1962 ലെ യുദ്ധത്തിന് ശേഷം ചൈന 45,000 ചതുരശ്ര കി.മീ ഇന്ത്യൻ ഭൂമി പിടിച്ചെടുത്തത് മറക്കരുത്; ഗാൽവൻ താഴ് വരയിലെ സംഘർഷം ഡൽഹിയിലിരിക്കുന്ന പ്രതിരോധമന്ത്രിയുടെ പരാജയമായി വിലയിരുത്താനാവില്ല; പട്രോളിങ്ങിനിടെ സൈനികർ ജാഗരൂകരായിരുന്നുവെന്ന് വ്യക്തമാണ്; ദേശീയ സുരക്ഷ രാഷ്ട്രീയവത്കരിക്കരുതെന്നും രാഹുൽ ഗാന്ധിയെ ഉപദേശിച്ച് ശരദ് പവാർ

1962 ലെ യുദ്ധത്തിന് ശേഷം  ചൈന 45,000 ചതുരശ്ര കി.മീ ഇന്ത്യൻ ഭൂമി പിടിച്ചെടുത്തത് മറക്കരുത്; ഗാൽവൻ താഴ് വരയിലെ സംഘർഷം ഡൽഹിയിലിരിക്കുന്ന പ്രതിരോധമന്ത്രിയുടെ പരാജയമായി വിലയിരുത്താനാവില്ല; പട്രോളിങ്ങിനിടെ സൈനികർ ജാഗരൂകരായിരുന്നുവെന്ന് വ്യക്തമാണ്; ദേശീയ സുരക്ഷ രാഷ്ട്രീയവത്കരിക്കരുതെന്നും രാഹുൽ ഗാന്ധിയെ ഉപദേശിച്ച് ശരദ് പവാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലഡാക്കിൽ ചൈനയുമായുള്ള സംഘർഷത്തെ ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിൽ വാക് പോര് നടക്കുന്നതിനിടെ, ദേശീയസുരക്ഷ രാഷ്ട്രീയവത്കരിക്കരുതെന്ന അഭിപ്രായവുമായി എൻസിപി നേതാവ് ശരദ് പവാർ. 1962 ലെ യുദ്ധത്തിന് ശേഷം ചൈന 45,000 ചതുരശ്ര കിലോ.മീ ഇന്ത്യൻ ഭൂമി പിടിച്ചെടുത്തത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് ആക്രമണത്തിൽ ഇന്ത്യൻ ഭൂപ്രദേശം വിട്ടുകൊടുത്തുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ശരദ് പവാറിന്റെ മറുപടി.

ഗാൽവൻ താഴ് വരയിലെ സംഘർഷം പ്രതിരോധമന്ത്രിയുടെ പരാജയമായി വിലയിരുത്താനാവില്ല. പട്രോളിനിങ്ങിനിടെ ഇന്ത്യൻ സൈനികർ ജാഗരൂകരായിരുന്നു. ചൈനയാണ് അവിടെ പ്രകോപനം ഉണ്ടാക്കിയത്. വിനിമയ സൗകര്യങ്ങൾക്കായി ഇന്ത്യ ഗാൽവനിൽ ഒരു റോഡ് നിർമ്മിച്ചുവരികയായിരുന്നുവെന്ന് മുൻപ്രതിരോധ മന്ത്രി കൂടിയായ പവാർ പറഞ്ഞു. ആ റോഡ് കൈയേറാൻ ചൈനീസ് സൈനികർ ശ്രമിച്ചപ്പോൾ ഉന്തും തള്ളുമുണ്ടായി. അത് ആരുടെയും പരാജയമായിരുന്നില്ല. പട്രോളിങ്ങിനിടെ, നിങ്ങളുടെ മേഖലയിലേക്ക് ആരെങ്കിലും കടന്നുവന്നാൽ, അതുസംഭവിക്കാം. അത് ഡൽഹിയിലിരിക്കുന്ന് പ്രതിരോധമന്ത്രിയുടെ പരാജയമാണ് എന്ന് എങ്ങനെ പറയാൻ കഴിയും?

അവിടെ പട്രോളിങ് നടക്കുന്നുണ്ടായിരുന്നു. അവിടെ ഏറ്റമുട്ടൽ ഉണ്ടായതിന്റെ അർഥം സൈനികർ ജാഗരൂകരായിരുന്നുവെന്നാണ്. അങ്ങനെയല്ലായിരുന്നുവെങ്കിൽ ചൈനീസ് സൈനികർ വന്നതും പോയതും അറിയുമായിരുന്നില്ല. അതുകൊണ്ട് ഈ സമയത്ത് അത്തരമൊരു ആരോപണം ഉന്നയിക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല, പവാർ പറഞ്ഞു.

1962 ലെ യുദ്ധത്തിൽ ചൈന കൈവശപ്പെടുത്തിയ 45,000 ചതുരശ്ര കിലോ.മീ സ്ഥലം ഇപ്പോഴും അവരുടെ പക്കലാണ്. അവർഇപ്പോഴും അധിനിവേശം നടത്തിയോ എന്നറിയില്ല. എന്നാൽ, ഞാൻ ഒരുആരോപണം ഉന്നയിക്കുമ്പോൾ ഞാൻ അധികാരത്തിൽ ഇരുന്നപ്പോൾ അവിടെഎന്താണ് സംഭവിച്ചതെന്ന് കൂടി കാണണം. അതുപോലെ വലിയഅളവിൽ ഭൂമി നഷ്ടമായെങ്കിൽ അവഗണിക്കാനാവില്ല. ഇത് ദേശീയസുരക്ഷയുടെ പ്രശ്‌നമാണ്, രാഷ്ട്രീയവത്കരിക്കരുത്, പവാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP