Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി മന്ത്രിക്ക് പിന്നാലെ അഖിലേഷിന് കൈകൊടുത്ത് ശരദ് പവാറും; ബിജെപിയെ ഞെട്ടിച്ച് എൻ.സി.പി സമാജ്വാദി സഖ്യം; ഉത്തർപ്രദേശിൽ ബിജെപിയെ ഞെട്ടിച്ച് വീണ്ടും സമാജ്‌വാദി സർജിക്കൽ സ്ട്രൈക്ക്

ബിജെപി മന്ത്രിക്ക് പിന്നാലെ അഖിലേഷിന് കൈകൊടുത്ത് ശരദ് പവാറും;  ബിജെപിയെ ഞെട്ടിച്ച് എൻ.സി.പി സമാജ്വാദി സഖ്യം; ഉത്തർപ്രദേശിൽ ബിജെപിയെ ഞെട്ടിച്ച് വീണ്ടും സമാജ്‌വാദി സർജിക്കൽ സ്ട്രൈക്ക്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: ബിജെപി ക്യാംപുകളെ വീണ്ടും ഞെട്ടിച്ച് സമാജ്വാദി പാർട്ടി. കഴിഞ്ഞ ദിവസം ബിജെപി മന്ത്രിയടക്കം സ്ഥാനം രാജിവെച്ച് അഖിലേഷിന്റെ എസ്‌പിയിൽ ചേർന്നതിന് പിന്നാലെ ശരദ് പവാറും എൻ.സി.പിയും അഖിലേഷിന് കൈകൊടുത്ത വാർത്തയാണ് ബിജെപിയിൽ അങ്കലാപ്പ് സൃഷ്ടിക്കുന്നത്.ഉത്തർപ്രദേശിൽ എസ്‌പിയും ബിജെപിയും തമ്മിലാണ് പോരാട്ടം നടക്കുന്നതെന്ന് വിശ്വാസത്തിന്റെ പുറത്താണ് മുതിർന്ന രാഷ്ട്രീയ ചാണക്യന്റെ ഈ നീക്കം.

ബംഗാളിലേതുപൊലെ ലഖ്നൗവിൽ വെച്ച് വാർത്താ സമ്മേളനം നടത്തിയാണ് പവാർ എസ്‌പിക്കും അഖിലേഷിനുമുള്ള പിന്തുണ പ്രഖ്യാപിച്ചത്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിന്ന എൻ.സി.പി ഇത്തവണ ചെറുപാർട്ടികളെ ഒന്നിപ്പിച്ചുള്ള അഖിലേഷിന്റെ മഴവിൽ മുന്നണിക്കാണ് പിന്തുണയറിയിച്ചിരിക്കുന്നത്.

'ഉത്തർ പ്രദേശിൽ സമാജ്വാദി പാർട്ടിക്കും മറ്റ് ചെറുപാർട്ടികൾക്കുമൊപ്പം ചേർന്നാണ് തെരഞ്ഞെടുപ്പിനെ നേരിടാൻ പോവുന്നത്. ഉത്തർ പ്രദേശിലെ ജനങ്ങൾ ഒരു മാറ്റമാണ് ആഗ്രഹിക്കുന്നത്. ആ മാറ്റം ഉണ്ടാവുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുകയാണ്.തെരഞ്ഞെടുപ്പിന് മുമ്പ് വർഗീയ ചേരിതിരിവുണ്ടാക്കാമാണ് ഇവിടെ പലരും ശ്രമിക്കുന്നത്. ജനങ്ങൾ ഇതിന് മറുപടി നൽകും,' പവാർ പറഞ്ഞു.

വരാനിരിക്കുന്ന ഗോവ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എന്നിവരുമായുള്ള സഖ്യത്തിന് ചർച്ചകൾ നടക്കുന്നുണ്ടെന്നും പവാർ കൂട്ടിച്ചേർത്തു.ഉത്തർപ്രദേശിൽ കാറ്റ് എസ്‌പിക്കും അഖിലേഷിനും അനുകൂലമായാണ് വീശുന്നതെന്നും സ്വാമി പ്രസാദ് മൗര്യയുടെ രാജി ഇതിന്റെ തുടക്കമാണെന്നും പവാർ പറഞ്ഞു. ചുരുങ്ങിയത് 13 എംഎ‍ൽഎമാരെങ്കിലും എസ്,.പിയിലേക്ക് കൂടുമാറുമെന്നും പവാർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമായിരുന്നു ബിജെപി മന്ത്രിയായ സ്വാമി പ്രസാദ് മൗര്യ പാർട്ടി വിട്ട് എസ്‌പിയിൽ ചേർന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പേ ബി.എസ്‌പിയിൽ നിന്നും രാജിവച്ചായിരുന്നു മൗര്യ ബിജെപിയിലെത്തിയത്.മൗര്യക്കൊപ്പം മറ്റ് രണ്ട് എംഎ‍ൽഎമാരും ബിജെപിയിൽ നിന്ന് രാജിവെച്ചിട്ടുണ്ട്. മൗര്യയുടെ അടുത്ത അനുയായിയായ റോഷൻ ലാൽ, ബ്രിജേഷ് പ്രതാപ് പ്രജാപതി എന്നിവരാണ് രാജി വെച്ചത്.

പാർട്ടിയുടെ കോർ കമ്മിറ്റി യോഗം അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ചേരുന്നതിനിടെയാണ് രാജി എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു രാജി പ്രഖ്യാപനം വന്നത്. തൊട്ടുപിന്നാലെ മൗര്യയെ സമാജ്വാദി പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തിരുന്നു. അഖിലേഷ് സ്വാമി പ്രസാദ് മൗര്യയോടൊപ്പം നിൽക്കുന്ന ഫോട്ടോയും പുറത്തുവന്നിരുന്നു.

ഒ.ബി.സി ദളിത് വിഭാഗങ്ങളും യുവാക്കളും ബിജെപിയിൽ അവഗണന നേരിടുന്നുവെന്ന മൗര്യയുടെ ആരോപണം തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ വലിയ ചർച്ചയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ദളിത് വോട്ടുകൾ പിടിച്ചെടുക്കാൻ ബിജെപി വലിയ രീതിയിൽ പ്രചരണം നടത്തുന്ന സാഹചര്യത്തിൽ ഈ വിഭാഗത്തിൽ നിന്ന് തന്നെയുള്ള ഒരു നേതാവ് പാർട്ടി വിടുന്നത് ബിജെപിക്ക് വലിയ ക്ഷീണമായിരിക്കുമെന്നാണ് പ്രതിപക്ഷപാർട്ടികൾ കണക്കുകൂട്ടുന്നത്.

മൗര്യക്ക് പിന്തുണ പ്രഖ്യാപിച്ച് ഇനിയും കൂടുതൽ എംഎ‍ൽഎമാർ ബിജെപിയിൽ നിന്നും രാജിവെക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം.തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും ബിജെപിയാണ് ഭരണത്തിൽ. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലാണ് ബിജെപി ഭരണത്തിലുള്ളത്. പഞ്ചാബിൽ കോൺഗ്രസ് ആണ് ഭരണകക്ഷി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP