Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

'ഇല്ലത്ത് നിന്നിറങ്ങുകയും ചെയ്തു..അമ്മാത്ത് എത്തിയതുമില്ല': കോൺഗ്രസിന്റെ പടി ഇറങ്ങി ഒരുമാസം തികയവേ സച്ചിൻ പൈലറ്റ് വിഷമവൃത്തത്തിൽ; ഒപ്പമുള്ള 18 എംഎൽഎമാരിൽ ചിലർ മുഖം കറുപ്പിക്കാൻ തുടങ്ങിയതോടെ സമ്മർദ്ദമേറി; രാഹുലും പ്രിയങ്കയുമായി പൈലറ്റ് കൂടിക്കാഴ്ച നടത്തിയതായി ചില ദേശീയ മാധ്യമങ്ങൾ; സ്വന്തം പാർട്ടിയിലേക്ക് മടങ്ങി വരാൻ പൈലറ്റിന് തടസ്സം തന്ത്രങ്ങളുടെ ആശാനായ ഗെഹ്ലോട്ടും; രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും ട്വിസ്റ്റ്

'ഇല്ലത്ത് നിന്നിറങ്ങുകയും ചെയ്തു..അമ്മാത്ത് എത്തിയതുമില്ല': കോൺഗ്രസിന്റെ പടി ഇറങ്ങി ഒരുമാസം തികയവേ സച്ചിൻ പൈലറ്റ് വിഷമവൃത്തത്തിൽ; ഒപ്പമുള്ള 18 എംഎൽഎമാരിൽ ചിലർ മുഖം കറുപ്പിക്കാൻ തുടങ്ങിയതോടെ സമ്മർദ്ദമേറി; രാഹുലും പ്രിയങ്കയുമായി പൈലറ്റ് കൂടിക്കാഴ്ച നടത്തിയതായി ചില ദേശീയ മാധ്യമങ്ങൾ; സ്വന്തം പാർട്ടിയിലേക്ക് മടങ്ങി വരാൻ പൈലറ്റിന് തടസ്സം തന്ത്രങ്ങളുടെ ആശാനായ ഗെഹ്ലോട്ടും; രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും ട്വിസ്റ്റ്

മറുനാടൻ ഡെസ്‌ക്‌


ജയ്പൂർ: സച്ചിൻ പൈലറ്റ് 18 എംഎൽഎമാർക്കൊപ്പം കൂടാരം വിട്ടിട്ട് ഒരുമാസം തികയുമ്പോൾ വീണ്ടും ട്വിസ്റ്റ്. മുൻഡപ്യൂട്ടി മുഖ്യമന്ത്രി കോൺഗ്രസ് ഹൈക്കമാൻഡുമായി ബന്ധപ്പെട്ടുവെന്ന വാർത്തകൾ വീണ്ടും നിറയുകയാണ്. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് സച്ചിൻ സമയം ചോദിച്ചതായി പാർട്ടിയിലെ തന്നെ രണ്ട് മുതിർന്ന നേതാക്കൾ വെളിപ്പെടുത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, സച്ചിൻ രാഹുലിനെയും പ്രിയങ്കയെയും കണ്ടതായി ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ ഉച്ചതിരിഞ്ഞ് രാഹുലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ശുഭകരമായ വാർത്ത ഉണ്ടാകുമെന്നാണ് ഉന്നത കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ. പൈലറ്റിന്റെ മടങ്ങിവരവിന് ഒരു ഫോർമുല തയ്യാറാക്കി വരികയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മുതിർന്ന നേതാക്കളായ അഹമ്മദ് പട്ടേൽ, കെ.സി.വേണുഗോപാൽ എന്നിവരുമായി സച്ചിൻ സംസാരിച്ചുവെന്നും കടുത്ത നിലപാടിൽ അയവുവരുത്തിയെന്നുമാണ് സൂചന.

രാഹുൽ ബ്രിഗേഡിലെ അംഗമായിരുന്ന യുവതുർക്കി സച്ചിൻ മടങ്ങി വരുന്നതിനോട് യോജിപ്പാണെങ്കിലും അമിതമായ വിട്ടുവീഴ്ചകൾ രാഹുലിന്റെ രീതിയല്ല. എന്നിരുന്നാലും, ഇരുവരും തമ്മിൽ നേരത്തെ ഉണ്ടായിരുന്ന അടുപ്പമാണ് കൂടിക്കാഴ്ചയ്ക്ക് വഴിവച്ചത്.

Stories you may Like

അതേസമയം, കൂടിക്കാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് കോൺഗ്രസ് നേതൃത്വത്തെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തത്. സച്ചിൻ പൈലറ്റ് നേരത്തെ പ്രിയങ്കഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. സച്ചിനും കൂട്ടരും കോൺഗ്രസിലേക്ക് മടങ്ങിവരണമെന്നും, പ്രശ്നങ്ങളെല്ലാം ചർച്ചകളിലൂടെ പരിഹരിക്കാമെന്നും പ്രിയങ്ക സൂചിപ്പിച്ചിരുന്നു. അതേസമയം സർക്കാരിലും കോൺഗ്രസിലും കലാപമുണ്ടാക്കിയ വിമതർക്കെതിരെ കടുത്ത നടപടി വേണമെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെ അനുകൂലിക്കുന്ന വിഭാഗം എംഎൽഎമാർ ആവശ്യപ്പെടുന്നത്. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് അശോക് ഗെഹലോട്ട് ആവശ്യപ്പെട്ടു.

പുതിയ സംഭവവികാസങ്ങൾ സച്ചിൻ പൈലറ്റ് നിഷേധിച്ചുവെങ്കിലും, കൂടുതൽ വിശദീകരിക്കാൻ തയ്യാറായില്ല. പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകളെ വിമത പക്ഷം എംഎൽഎമാർ നിഷേധിച്ചിട്ടുണ്ട്. തങ്ങളുയർത്തിയ മുഖ്യപ്രശ്നമായ നേതൃമാറ്റത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രി അശോക് ഗെഹലോട്ട് ഇപ്പോഴും നേതൃപദവിയിൽ തുടരുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടി. ഗെഹ്ലോട്ടിന്റെ പ്രവർത്തന ശൈലിക്കെതിരായിരുന്നു സച്ചിന്റെയും കൂട്ടാളികളുടെയും കലാപം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, വിമതർ മാറി നിന്നാലും സർക്കാർ വീഴില്ലെന്ന സ്ഥിതിയാണിപ്പോൾ ഉള്ളത്. സർക്കാരിന്റെ നില സുരക്ഷിതമായ സാഹചര്യത്തിൽ പൈലറ്റിനെ തുണയ്ക്കുന്ന ചില എംഎൽഎമാർ അസ്വസ്ഥരായിട്ടുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്രനേതൃത്വവുമായി ചർച്ച ചെയ്യാൻ പൈലറ്റിന്റെ മേൽ സമ്മർദ്ദമേറുകയാണ്.

പൈലറ്റുമായുള്ള ബന്ധം സംസ്ഥാനതലത്തിലെങ്കിലും വിചച്ഛേദിക്കണമെന്ന് രാജസ്ഥാന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡേ ഞായറാഴ്ച പറഞ്ഞിരുന്നു. പൈലറ്റും അനുയായികളും പാർട്ടിയിലേക്ക് മടങ്ങാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ ചിലപ്പോഴൊക്കെ ജനാധിപത്യത്തെ രക്ഷിക്കാൻ വിഷമമേറിയ തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്.

സച്ചിൻ പൈലറ്റിന് മുഖം രക്ഷിക്കണം

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജസ്ഥാൻ നിയമസഭ ചേരാനിരിക്കുകയാണ്. സച്ചിൻ പൈലറ്റാകട്ടെകടുത്ത സമ്മർദ്ദത്തിലും. തനിക്കൊപ്പം മതിയായ എംഎൽഎമാർ ഇല്ലാത്തതുകൊണ്ട് തന്നെ തന്റെ പാർട്ടിക്കെതിരെ വോട്ട് ചെയ്ത് അംഗത്വം നഷ്ടപ്പെടുത്തുന്ന സാഹചര്യം അദ്ദേഹം ആഗ്രഹിക്കുന്നില്ല. എന്നാൽ, ഗെഹ്ലോട്ടിന് പിന്നിൽ രണ്ടാം നിരക്കാരനായിരിക്കാൻ സച്ചിന് താൽപര്യവുമില്ല. പ്രിയങ്കയുമായി സച്ചിൻ ഫോണിൽ സംസാരിചച്ചുവെന്നാണ് അറിയുന്നത്. രാജസ്ഥാനിൽ പാർട്ടിയുടെ മുഖം രക്ഷിക്കാൻ പ്രിയങ്കയ്ക്ക് കഴിയുമോയെന്നാണ് നേതാക്കൾ ഉറ്റുനോക്കുന്നത്. ഏതായാലും നിലവിലെ സാഹചര്യത്തിൽ സച്ചിൻ പൈലറ്റാണ് കടുത്ത പ്രതിസന്ധിയെ നേരിടുന്നത്.

പൈലറ്റിനെ വഴിതെറ്റിച്ചത് ബിജെപിയോ?

പൈലറ്റിനെ വഴിതെറ്റിച്ചത് ബിജെപിയാണെന്നാണ് കോൺഗ്രസ് എംഎൽഎമാർ പറയുന്നത്. ബിജെപി ഭരിക്കുന്ന ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് പൈലറ്റ് പോയത് ബിജെപി പിന്തുണ ഉള്ളതുകൊണ്ടെന്നാണ് ആരോപണം. ഇപ്പോൾ പൈലറ്റും കൂട്ടരും ഗുജറാത്തിലേക്ക് നീങ്ങിയതും ഇതിന്റെ സൂചനയാണെന്ന് അവർ പറയുന്നു. സച്ചിൻ പൈലറ്റിന്റെ മുൻകോപവും അദ്ദേഹത്തിന് ദോഷമായെന്ന് ചില എംഎൽഎമാർ പറയുന്നു. അദ്ദേഹം കോപാകുലനാകുമ്പോൾ തങ്ങൾക്കും ഭയം തോന്നും. പലർക്കും പൈലറ്റിനോട് വൈകാരിക അടുപ്പമുണ്ടെങ്കിലും, രാഷ്ട്രീയ കരുനീക്കങ്ങളിൽ അതിനൊന്നും സ്ഥാനമില്ലെന്നും പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP