Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202227Sunday

എല്ലാവരേയും ഉൾക്കൊണ്ട് വിവാദങ്ങൾക്ക് മറുപടി നൽകാൻ ആർ എസ് എസ്; ദസറ ആഘോഷത്തിൽ മുഖ്യാതിഥിയായി വനിതയെ എത്തിച്ചത് മുഖം മാറ്റാൻ ഒരുങ്ങുന്നതിന്റെ ഭാഗം; പോപ്പുലർഫ്രണ്ടിന്റെ നിരോധനമുയർത്തി പരിവാറുകാരെ പ്രതിരോധത്തിലാക്കുന്നവർക്ക് മറപുടിയായി കൊടുമുടി കീഴടക്കൽ പ്രതിഭയ്ക്ക് ആദരം; മുർമ്മുവിനെ രാഷ്ട്രപതിയാക്കിയവർ തുല്യനീതി വീണ്ടും ചർച്ചയാക്കുമ്പോൾ

എല്ലാവരേയും ഉൾക്കൊണ്ട് വിവാദങ്ങൾക്ക് മറുപടി നൽകാൻ ആർ എസ് എസ്; ദസറ ആഘോഷത്തിൽ മുഖ്യാതിഥിയായി വനിതയെ എത്തിച്ചത് മുഖം മാറ്റാൻ ഒരുങ്ങുന്നതിന്റെ ഭാഗം; പോപ്പുലർഫ്രണ്ടിന്റെ നിരോധനമുയർത്തി പരിവാറുകാരെ പ്രതിരോധത്തിലാക്കുന്നവർക്ക് മറപുടിയായി കൊടുമുടി കീഴടക്കൽ പ്രതിഭയ്ക്ക് ആദരം; മുർമ്മുവിനെ രാഷ്ട്രപതിയാക്കിയവർ തുല്യനീതി വീണ്ടും ചർച്ചയാക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

നാഗ്പുർ; ചരിത്രത്തിലാദ്യമായാണ് ആർഎസ്എസിന്റെ (രാഷ്ട്രീയ സ്വയംസേവക് സംഘം) ദസറ ആഘോഷത്തിൽ മുഖ്യാതിഥിയായി ഒരു വനിത പങ്കെടുക്കുന്നത്. എവറസ്റ്റ് കൊടുമുടി 2 തവണ കീഴടക്കിയ (1992 മേയിലും 1993 മേയിലും) ഹരിയാന സ്വദേശി സന്തോഷ് യാദവ് ആണ് നാഗ്പുരിൽ നടന്ന ചടങ്ങിൽ മോഹൻ ഭഗവതിനൊപ്പം വേദിയിലെത്തിയത്.

രാജ്യത്താകമാനം പോപ്പുലർ ഫ്രണ്ടിനെയടക്കമുള്ള സംഘടനകളെ നിരോധിക്കുന്ന തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായപ്പോൾ കേരളത്തിൽ അടക്കം ചർച്ചയായത് ആർ.എസ്.എസിന്റെ നിരോധനമായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു വനിത ആർ.എസ്.എസിന്റെ ഏറ്റവും പ്രധാനപ്പെട്ട വേദിയിലെ മുഖ്യാതിഥിയായി പങ്കെടുക്കുന്നതെന്നും ശ്രദ്ധേയമാണ്. ദസറാ റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞ വാക്കുകളും സംഘടനയുടെ പ്രഖ്യാപിത നിലപാട് സ്ത്രീപക്ഷമാണെന്ന് വിളിച്ചു പറയുന്നതാണ്.സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉണ്ടായാൽ മാത്രമേ ഇന്ത്യയ്ക്ക് ലോകനേതൃത്വമാകാൻ കഴിയൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

''സ്ത്രീയെ അമ്മയായി കാണുന്നത് നല്ലതാണ്. പക്ഷേ അവരെ അടച്ചിട്ട വാതിലുകൾക്കുള്ളിൽ ഒതുക്കുന്നത് നല്ലതല്ല. എല്ലായിടത്തും തീരുമാനങ്ങൾ എടുക്കാൻ സ്ത്രീകൾക്ക് തുല്യ അവകാശം നൽകേണ്ടതുണ്ട്. മാതൃശക്തിക്ക് ചെയ്യാൻ കഴിയുന്ന എല്ലാ ജോലികളും പുരുഷന് ചെയ്യാൻ കഴിയില്ല. അവർക്ക് വളരെയധികം ശക്തിയുണ്ട്. സ്ത്രീകളെ പ്രബുദ്ധരാക്കുകയും ശാക്തീകരിക്കുകയും അവർക്ക് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുകയും വേണം. സ്ത്രീകൾക്ക് ജോലിയിൽ തുല്യ പങ്കാളിത്തം നൽകേണ്ടതും പ്രധാനമാണ്'' മോഹൻ ഭാഗവത് പറഞ്ഞു.

സംഘടനാ രംഗത്ത് സ്ത്രീപ്രാതിനിധ്യമില്ലെന്ന ആരോപണം പലപ്പോഴായി ആർ.എസ്.എസ്സിനെതിരെ ഉയർന്നിട്ടുണ്ട്. എന്നാൽ ദുർഗ്ഗാവാഹിനി അടക്കമുള്ള സംഘടനകളുടെ പ്രവർത്തനം അടുത്തകാലത്തായി ആർ.എസ്.എസ്സിന്റെ കൂടി പിൻബലത്തോടെ ഊർജ്ജിതമായി മുന്നോട്ടുവരുന്നത് ഇത്തരം ആരോപണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമേ കേരളത്തിലടക്കം ഇന്ന് ദുർഗ്ഗാവാഹിനി പോലെയുള്ള പരിവാർ സംഘടനകൾ പ്രവർത്തനം സജീവമാക്കുകയാണ്.ഇത്തരത്തിലുള്ള സംഘടനകൾക്ക് ഊർജ്ജം പകരുന്ന നിലപാട് കൂടിയാണ് ആർ.എസ്.എസ് ദസറാ റാലിയിൽ വനിതയെ മുഖ്യാതിഥിയാക്കുന്നതിലൂടെ സ്വീകരിച്ചത്.

നേരത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്ക് ദ്രൗപദി മുർമ്മുവിന്റെ പേര് ഉറപ്പിക്കാൻ ബിജെപി ക്ക് മേൽ കൃത്യമായ നിർദ്ദേശം നൽകിയതും ആർ.എസ്.എസ്സായിരുന്നു. ഒട്ടേറെ പേരുകൾ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർന്നുവന്നുവെങ്കിലും ബിജെപി ചെവിക്കൊണ്ടത് നാഗ്പൂരിൽ നിന്നുള്ള വാക്കായിരുന്നു എന്നതും ശ്രദ്ധേയം. ഒരു വശത്ത് തീവ്രവാദ ബന്ധമടക്കമുള്ളവയുടെ പേരിൽ ചില സംഘടനകൾ നിരോധിക്കപ്പെടുമ്പോൾ അതേ നാണയത്തിൽ പ്രവർത്തിക്കുന്ന സംഘടനയല്ല തങ്ങളെന്ന് ജനകീയമായ പ്രവർത്തനങ്ങളിലൂടെ തെളിയിക്കാനുള്ള ശ്രമങ്ങളാണ് ആർ.എസ്.എസിന്റെ ഇത്തരം ഇടപെടലുകളിലൂടെ തെളിഞ്ഞ് കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP