Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജസ്ഥാനിൽ അശോക് ഗെലോട്ടിനായി ചെലവഴിച്ചത് 25 കോടി: യുവനേതാവും ഉപമന്ത്രിയുമായ സചിൻ പൈലറ്റിന് പൂജ്യവും; തെരഞ്ഞെടുപ്പിന് ശേഷം യുവ നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടങ്കിലും തഴയപ്പെട്ടത് പാർട്ടിക്കുള്ളിൽ നിന്നും തന്നെ; മദ്ധ്യപ്രദേശിലെ സാഹചര്യങ്ങളോട് സമാനമായ സ്ഥിതിയിൽ രാജസ്ഥാനും; വെളിപ്പെടുന്നത് കോൺഗ്രസ് പാർട്ടിയിൽ യുവാക്കൾ അവഗണന നേരിടുന്നതിലെ മറ്റൊരു നേർചിത്രം

രാജസ്ഥാനിൽ അശോക് ഗെലോട്ടിനായി ചെലവഴിച്ചത് 25 കോടി: യുവനേതാവും ഉപമന്ത്രിയുമായ സചിൻ പൈലറ്റിന് പൂജ്യവും; തെരഞ്ഞെടുപ്പിന് ശേഷം യുവ നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടങ്കിലും തഴയപ്പെട്ടത് പാർട്ടിക്കുള്ളിൽ നിന്നും തന്നെ; മദ്ധ്യപ്രദേശിലെ സാഹചര്യങ്ങളോട് സമാനമായ സ്ഥിതിയിൽ രാജസ്ഥാനും; വെളിപ്പെടുന്നത് കോൺഗ്രസ് പാർട്ടിയിൽ യുവാക്കൾ അവഗണന നേരിടുന്നതിലെ മറ്റൊരു നേർചിത്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അധികാരത്തിലെത്തി ഒരു വർഷം കഴിയുമ്പോൾ രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പരസ്യങ്ങൾക്കായി വേണ്ടി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 25 കോടി രൂപ. എന്നാൽ ഉപമുഖ്യമന്ത്രിയും യുവനേതാവുമായായ സചിൻ പൈലറ്റിന് വേണ്ടി ചെലവഴിച്ചത് പൂജ്യം രൂപയും. പാർട്ടിയിൽ നിന്ന് അവഗണന നേരിട്ടു എന്ന് ആരോപിച്ച് മദ്ധ്യപ്രദേശിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ചതിനു പിന്നാലെയാണ് രാജസ്ഥാൻ മന്ത്രിസഭയിലെ വിവരങ്ങൾ വിവരങ്ങൾ പുറത്തുവന്നത്. വിവരാവകാശ നിയമപ്രകാരം സംസ്ഥാന ഇൻഫർമേഷൻ വകുപ്പാണ് വിവരങ്ങൾ കൈമാറിയത്.

മദ്ധ്യപ്രദേശിലെ സാഹചര്യങ്ങളോട് സമാനമായ സ്ഥിതിയാണ് രാജസ്ഥാനിലുമുള്ളത്. ഇരുസംസ്ഥാനത്തും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട നേതാക്കളായിരുന്നു സിന്ധ്യയും സചിനും. ജ്യോതിരാദിത്യയുടെ അച്ഛൻ മാധവറാവും സചിൻ പൈലറ്റിന്റെ അച്ഛൻ രാജേഷ് പൈലറ്റും മുതിർന്ന കോൺഗ്രസ് നേതാക്കൾ. നിയമസഭാ വിജയങ്ങളിൽ നിർണായകമായ പങ്കു വഹിച്ചിട്ടും ഇരുവരും തഴയപ്പെടുകയായിരുന്നു. ഏറെ ചർച്ചകൾക്കൊടുവിലാണ് ഹൈക്കമാൻഡ് മുതിർന്ന നേതാക്കളിൽ വിശ്വാസം കണ്ടെത്തിയത്. അതേസമയം, സിന്ധ്യയുടെ രാജിയെ സചിൻ രൂക്ഷമായി വിമർശിച്ചിരുന്നു. സിന്ധ്യ അവസരവാദിയാണ് എന്നും കാര്യങ്ങൾ പാർട്ടിക്കുള്ളിൽ സംസാരിച്ച് തീർക്കേണ്ടതായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

എത്രയും വേഗം അവസരവാദികൾ പോകുന്നത് നല്ലത്്. കോൺഗ്രസ് പാർട്ടി വളരെയധികം നൽകി, 17-18 വർഷമായി വിവിധ പദവികൾ വഹിച്ചു, ഒരു എംപിയെ, കേന്ദ്രമന്ത്രിയാക്കി. ഇതൊക്കെയാണെങ്കിലും, പുറത്തുവന്നത് ഒരു അവസരവാദി മാത്രമാണ്, പൊതുജനം ഒരിക്കലും ക്ഷമിക്കില്ല, ''ഗെലോട്ട് ഇന്നലെ വ്യക്തമാക്കിയിരുന്നു. മറുവശത്ത് പൈലറ്റ് പറഞ്ഞു, സിന്ധ്യ കോൺഗ്രസുമായി ബന്ധം വേർപെടുത്തുന്നത് നിർഭാഗ്യകരമാണ്. പാർട്ടിക്കുള്ളിൽ സഹകരിച്ച് കാര്യങ്ങൾ പരിഹരിക്കാമായിരുന്നുവെന്ന് പൈലറ്റ വ്യക്തമാക്കി. ദേശീയ, പ്രാദേശിക ദിനപത്രങ്ങളിലെയും കോൺഗ്രസ് പിന്തുണയുള്ള നാഷണൽ ഹെറാൾഡ്, നവജിവൻ എന്നിവയുൾപ്പെടെ 62 പ്രസിദ്ധീകരണങ്ങളിലേക്കും സർക്കാർ 25.08 കോടി രൂപ ചെലവഴിച്ചുവെന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ് ഒരു അഭിഭാഷകൻ സാഹിറാം ഗോദാരയുടെ വിവരാവകാശ ചോദ്യത്തിന് മറുപടി ലഭിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഫോട്ടോകൾ എടുത്ത പരസ്യങ്ങളുടെ വിശദാംശങ്ങൾ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ് നൽകിയിട്ടുണ്ട്: ചെലവ്, സന്ദർഭം, പ്രസിദ്ധീകരണം, വലുപ്പം എന്നിവ അനുസരിച്ച് ചെലവഴിച്ച തുക, എന്നാൽ പൈലറ്റിനെ സംബന്ധിച്ചിടത്തോളം ഈ പൊരുത്തക്കേടിനെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ സർക്കാർ സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചതെന്ന് ഗെഹ്ലോട്ട് ദി ഇന്ത്യൻ എക്സ്‌പ്രസിനോട് വ്യക്തമാക്കിയത്. സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് സർക്കാർ പ്രവർത്തിക്കുന്നത്. പരസ്യങ്ങളിൽ മുഖ്യമന്ത്രിമാരുടെ ഫോട്ടോകൾ ഉപയോഗിക്കാൻ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവ് പരിഷ്‌കരിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മധ്യപ്രദേശിലെ രാഷ്ട്രീയ നാടകത്തിൽ കമൽനാഥ് സർക്കാരിന്റെ അംഗങ്ങൾ രാജിവെച്ച് പുറത്ത് പോയത്, സിന്ധ്യയുടെ രാജിയിൽ അശോക് ഗൊലാട്ട് രൂക്ഷമായി വിമർശിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. രാഷ്ട്രീയ നാടകങ്ങൾക്കിടയിൽ കമൽനാഥ് സർക്കാരിനെ പിന്തുണയ്ക്കുന്ന 94 എംഎൽഎമാർ ജയ്പുരിലെത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെ പ്രത്യേക വിമാനത്തിൽ ഇവിടെയെത്തിയ എംഎൽമാരെ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിൽ സ്വീകരിച്ചിരുന്നു.

മധ്യപ്രദേശിൽ ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണച്ച എംഎൽഎമാരെ ബിജെപി തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് എംഎൽഎമാരെ താമസിപ്പിക്കുന്ന റിസോർട്ടിലെത്തിയ ഗെലോട്ട് അവരുമായി ചർച്ചകൾ നടത്തിയും നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP