Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്‌പിജി അകമ്പടിയിൽ വെള്ള ടയോട്ട ലാൻഡ് ക്രൂയിസറിൽ വരവ്; ധൈര്യം പകരാൻ ഒപ്പം പ്രിയങ്ക ഗാന്ധിയും; കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റിന് മുമ്പാകെ ഹാജരായി റോബർട്ട് വാദ്ര; സോണിയ ഗാന്ധിയുടെ മരുമകൻ ഇതാദ്യമായി ചോദ്യം ചെയ്യലിന് എത്തിയതോടെ കോൺഗ്രസിനെതിരെ ആക്രമണം ശക്തമാക്കി ബിജെപി

എസ്‌പിജി അകമ്പടിയിൽ വെള്ള ടയോട്ട ലാൻഡ് ക്രൂയിസറിൽ വരവ്; ധൈര്യം പകരാൻ ഒപ്പം പ്രിയങ്ക ഗാന്ധിയും; കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റിന് മുമ്പാകെ ഹാജരായി റോബർട്ട് വാദ്ര;  സോണിയ ഗാന്ധിയുടെ മരുമകൻ ഇതാദ്യമായി ചോദ്യം ചെയ്യലിന് എത്തിയതോടെ കോൺഗ്രസിനെതിരെ ആക്രമണം ശക്തമാക്കി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കള്ളപ്പണക്കേസിൽ സോണിയ ഗാന്ധിയുടെ മരുമകനും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും, വ്യവസായിയുമായ റോബർട്ട് വാദ്ര എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായി. അനധികൃതമായി വിദേശത്തെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ഡൽഹിയിലെ ഏജൻസിയുടെ ഓഫീസിലെത്തിയാണ് വാദ്ര ഹാജരായത്. വെള്ള ടയോട്ട ലാൻഡ് ക്രൂയിസറിൽ എസ്‌പിജിയുടെ അകമ്പടിയോടെയാണ് ജംനഗറിലെ എൻഫോഴ്‌സമെന്റ് ഓഫീസിലെത്തിയത്. പ്രിയങ്ക ഗാന്ധിയും വാദ്രക്കൊപ്പമുണ്ടായിരുന്നു. അധികം വൈകാതെ പ്രിയങ്ക മടങ്ങി.

കേസുമായി ബന്ധപ്പെട്ട് ഭർത്താവിനൊപ്പം നിൽക്കുമെന്നും പ്രിയങ്ക പറഞ്ഞു. അഭിഭാഷകരുടെ വൻനിരയും വാദ്ര വരും മുമ്പ് തന്നെ ഏജൻസി ഓഫീസിലെത്തിയിരുന്നു. ഇതാദ്യമായാണ് വാദ്ര സാമ്പത്തിക ഇടപാടിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസിക്ക് മുമ്പാകെ ഹാജരായത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തനിക്കെതിരെ രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്നും വാദ്ര നേരത്തെ പ്രതികരിച്ചിരുന്നു.

കഴിഞ്ഞയാഴ്ച ഡൽഹി കോടതി വാദ്രക്ക് ഫെബ്രുവരി 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാവാനും നിർദ്ദേശിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ തനിക്കെതിരെ രാഷ്ട്രീയപ്രേരിതമായാണ് കേസെടുത്തതെന്ന വാദമാണ് വാദ്ര ഉയർത്തിയത്.അതേസമയം, വാദ്രയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതോടെ കോൺഗ്രസിനെതിരെയുള്ള ആക്രമണം ബിജെപി കൂടുതൽ ശക്തമാക്കി. കഴിഞ്ഞ ഡിസംബറിൽ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയിൽ വാദ്രയുടെ കൂട്ടാളി മനോജ് അറോറയുടെ ഓഫീസിലും വസതിയിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേററ് റെയ്ഡ് നടത്തിയിരിരുന്നു. മറ്റൊരു കള്ളപ്പണക്കേസിൽ ഈ മാസം 12 ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകാൻ രാജസ്ഥാൻ ഹൈക്കോടതി വാദ്രയോട് നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP