Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൂടിക്കാഴ്‌ച്ചയിൽ മോദിയോട് പറഞ്ഞത് രാഷ്ട്രീയ ഭിന്നത കേന്ദ്ര- സംസ്ഥാന ബന്ധത്തെ ബാധിക്കരുത് ; ബിജെപി നേതാക്കളുടെ കൂടെ പ്രശംസ നേടി ബിജെപി പാളയത്തിൽ കരുനീക്കം; മേഘാലയിൽ 12 നേതാക്കളെ സ്വന്തം പക്ഷത്തേക്ക് എത്തിച്ച് കോൺഗ്രസ്സിനെയും ഞെട്ടിച്ചു; പറയുന്നതേ ചെയ്യൂ, ചെയ്യൂന്നതേ പറയൂ'; ദേശീയ രാഷ്ട്രീയത്തിൽ മമത ഉദിച്ചുയരുമ്പോൾ

കൂടിക്കാഴ്‌ച്ചയിൽ മോദിയോട് പറഞ്ഞത് രാഷ്ട്രീയ ഭിന്നത കേന്ദ്ര- സംസ്ഥാന ബന്ധത്തെ ബാധിക്കരുത് ; ബിജെപി നേതാക്കളുടെ കൂടെ പ്രശംസ നേടി ബിജെപി പാളയത്തിൽ കരുനീക്കം; മേഘാലയിൽ 12 നേതാക്കളെ സ്വന്തം പക്ഷത്തേക്ക് എത്തിച്ച് കോൺഗ്രസ്സിനെയും ഞെട്ടിച്ചു;  പറയുന്നതേ ചെയ്യൂ, ചെയ്യൂന്നതേ പറയൂ'; ദേശീയ രാഷ്ട്രീയത്തിൽ മമത ഉദിച്ചുയരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശ്രദ്ധേയമായ ഒരു മാസ് ഡയലോഗ് പോലെയാണ് മമതയുടെ പ്രവൃത്തി.ചെയ്യുന്നതേ പറയു... പറയുന്നതേ ചെയ്യു.. മമതയെ വാനോളം പുകഴ്‌ത്തി ബിജെപിയുടെ തന്നെ നേതാവ് സുബ്രണ്യൻ സ്വാമി പറഞ്ഞതാണ് ഈ വാക്കുകൾ.രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും താമര വിരിയിച്ചപ്പോൾ പശ്ചിമബംഗാളിൽ മാത്രം താമര വിരിയാതിരുന്നത് മമത ബാനർജി എന്ന നേതൃത്വത്തിന്റെ മിടുക്ക് ഒന്നുകൊണ്ട് മാത്രമാണ്. പ്രത്യക്ഷത്തിൽ ഇല്ലെങ്കിലും മോദിയുമായി ശീതസമരം പ്രഖ്യാപിച്ചനേതാവ്.മമതയുടെ നിലപാട് വ്യക്തമാണ്.കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്‌ച്ചയിൽ മോദിയോട് മമത പറഞ്ഞത് രാഷ്ട്രീയ പരമായ ആശയത്തിലെ ഭിന്നത ഒരിക്കലും കേന്ദ്ര- സംസ്ഥാന ബന്ധത്തെ ബാധിക്കരുത് എന്നായിരുന്നു.

ബിജെപി പാളയത്തിലെ കരുനീക്കങ്ങൾ

പുലിയെ അക്രമിക്കുമ്പോൾ അതിന്റെ മടയിൽ ചെന്ന് ആക്രമിക്കണം എന്നാണ് രീതി.ബിജെപിയെ നേരിടുമ്പോൾ മമതയുടെ രീതിയും അത് തന്നെ. ബിജെപി പാളയത്തിൽ കയറിയാണ് മമതയുടെ കരുനീക്കങ്ങൾ.അത് ഫലം കാണുകയും ചെയ്യുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം.ഡൽഹി സന്ദർശനത്തിനിടെയാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സ്വാമിയുമായി കൂടിക്കാഴ്ച നടത്തിയത്.ബംഗാളിലെ രാഷ്ട്രീയ സാഹചര്യമാണ് തങ്ങൾ ചർച്ച ചെയ്തതെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം സുബ്രഹ്മണ്യൻ സ്വാമി പ്രതികരിച്ചത്.

തൃണമൂൽ കോൺഗ്രസിൽ ചേരുമോ എന്ന ചോദ്യത്തിന് താൻ മമതയ്ക്കൊപ്പം ഉണ്ടെന്നും അതുകൊണ്ട് താൻ പ്രത്യേകിച്ച് ചേരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.ഇതിന് പിന്നാലെ സുബ്രഹ്മണ്യൻ സ്വാമി മമതയെ പ്രശംസിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു.' ഞാൻ കണ്ടിട്ടുള്ളതോ ഒപ്പം പ്രവർത്തിച്ചവരോ ആയ രാഷ്ട്രീയക്കാരിൽ, മമത ബാനർജിയുടെ സ്ഥാനം ജെ.പി. (ജയപ്രകാശ് നാരായണൻ), മൊറാർജി ദേശായി, രാജീവ് ഗാന്ധി, ചന്ദ്രശേഖർ, പി.വി. നരസിംഹ റാവു എന്നിവർക്കൊപ്പമാണ്. അവർ ചെയ്യുന്നതേ പറയൂ, പറയുന്നതേ ചെയ്യ, ഇന്ത്യൻ രാഷ്ട്രീയത്തിൽ അതൊരു അപൂർവ ഗുണമാണ്,'' സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യ മുന്നണി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് മമത.തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തനം വിപുലമാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

ലക്ഷ്യം പാർട്ടി വിപുലീകരണം.. കോൺഗ്രസിനും വലയെറിഞ്ഞ് മമത

ഇതുവരെ കോൺഗ്രസിൽ നിന്നും തൃണമൂലിലേക്ക് നിരവധി നേതാക്കളാണ് എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടി വിപുലീകരിക്കാനുള്ള പദ്ധതികളാണ് തൃണമൂൽ കോൺഗ്രസ് മമത ബാനർജിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നത്.അതിനാൽ തന്നെ ബിജെപിക്കൊപ്പം കോൺഗ്രസ്സ് നേതാക്കളെയും മമത ലക്ഷ്യമിടുന്നുണ്ട്.

മേഘാലയിൽ നിന്ന് മാത്രം 17 കോൺഗ്രസ് എംഎ‍ൽഎമാരിൽ 12 പേർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതായി റിപ്പോർട്ടുകളുണ്ട്്.മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ ഉൾപ്പെടെയുള്ളവരാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. ഇതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായി തൃണമൂൽ കോൺഗ്രസ് മാറും.നേരത്തെ കോൺഗ്രസ് നേതാവ് കീർത്തി ആസാദും മുൻ ഹരിയാന പി.സി.സി അധ്യക്ഷൻ അശോക് തൻവാറും പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു.

സാങ്മ പാർട്ടി വിടുമെന്ന് നേരത്തെ തന്നെ സൂചന ഉണ്ടായിരുന്നു. എന്നാൽ അത്തരം റിപ്പോർട്ടുകൾ തള്ളിക്കൊണ്ട് അദ്ദേഹം തന്നെ രംഗത്തെത്തുകയായിരുന്നു. പാർട്ടിയുമായി അദ്ദേഹത്തിന് അതൃപ്തി ഉണ്ടായിരുന്നു.

ഉത്തർപ്രദേശിൽ ബിജെപിയെ പൂട്ടാൻ കരുനീക്കം

ഉത്തർപ്രദേശിലും ബിജെപി വേണ്ട എന്നു തന്നെയാണ് മമത ഉറപ്പിക്കുന്നത്.അതിനായി ആരുമായും കക്ഷി ചേരുന്നതിനും മമതയ്ക്ക് തടസ്സമില്ല.ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിക്കും അഖിലേഷ് യാദവിനും പിന്തുണ പ്രഖ്യാപിച്ചതും ഈ തീരുമാനത്തിന്റെ ഭാഗമായാണ് എന്നു വേണം കരുതാൻ.

അഖിലേഷിന് ആവശ്യമാണെങ്കിൽ സഹായിക്കാൻ തയ്യാറാണെന്നായിരുന്നു മമതയുടെ പ്രതികരണം. ബംഗാൾ തെരഞ്ഞെടുപ്പിന് ശേഷം രാജ്യമൊട്ടാകെ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് തൃണമൂൽ കോൺഗ്രസ്.ഈ സാഹചര്യത്തിലാണ് ഉത്തർപ്രദേശിലേക്കും മമത വഴിവെട്ടുന്നത്. നേരത്തെ ത്രിപുര, അസം, ഗോവ എന്നിവിടങ്ങളിൽ തൃണമൂൽ പ്രവർത്തനം തുടങ്ങിയിരുന്നു.രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണ് ഉത്തർപ്രദേശിലേതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഈ സാഹചര്യത്തിൽ ശക്തി പരീക്ഷിക്കാൻ അഖിലേഷുമായി സഖ്യം ചേരാനാണ് മമത ശ്രമിക്കുന്നത്.

നയം വ്യക്തമാക്കി മോദിയുമായി കൂടിക്കാഴ്‌ച്ച

രാഷ്ട്രീയത്തിലുള്ള ഭിന്നത കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തെ ബാധിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചതായാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കിയത്.പാർലിമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി നാല് ദിവസത്തെ സന്ദർശനത്തിനായാണ് മമത ഡൽഹിയിലെത്തിയത്. ദേശീയ തലത്തിൽ തൃണമൂൽ കോൺഗ്രസിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ചർച്ചകൾക്കും മമത തുടക്കമിട്ടു. യു പിയിൽ അഖിലേഷ് യാദവിന് ഞങ്ങളുടെ സഹായം ആവശ്യമുണ്ടെങ്കിൽ സഹായിക്കാൻ തയ്യാറാണെന്ന് മമത പറഞ്ഞു. ഈ മാസം അവസാനം മമത മുംബയ് സന്ദർശിക്കും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും എൻ.സി.പി നേതാവ് ശരത് പവാറുമായും കൂടിക്കാഴ്ച നടത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP