Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തദ്ദേശിയർക്കായി തൊഴിൽ സംവരണം നൽകാൻ നിയമം കൊണ്ടുവരാൻ മഹാരാഷ്ട്ര സർക്കാർ; സ്വകാര്യ മേഖലയിൽ 80 ശതമാനം തൊഴിലവസരവും 'സ്വദേശിവൽക്കരണം' നടപ്പാക്കുന്നത് ബാധിക്കുക കേരളത്തെയും

തദ്ദേശിയർക്കായി തൊഴിൽ സംവരണം നൽകാൻ നിയമം കൊണ്ടുവരാൻ മഹാരാഷ്ട്ര സർക്കാർ; സ്വകാര്യ മേഖലയിൽ 80 ശതമാനം തൊഴിലവസരവും 'സ്വദേശിവൽക്കരണം' നടപ്പാക്കുന്നത് ബാധിക്കുക കേരളത്തെയും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സ്വകാര്യ മേഖലയിൽ തദ്ദേശിയർക്കായി തൊഴിൽ സംവരണവുമായി മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര സ്വദേശികൾക്ക് സംസ്ഥാനത്തെ സ്വകാര്യ മേഖലയിൽ 80 ശതമാനം തൊഴിലവസരങ്ങളും നീക്കിവെക്കുന്നതിനുള്ള നിയമം കൊണ്ടുവരാനാണ് സർക്കാർ നീക്കം നടത്തുന്നത്. 15 വർഷമായി മഹാരാഷ്ട്രയിൽ സ്ഥിര താമസമാക്കിയവരെയാണ് സർക്കാർ തദ്ദേശീയരുടെ ഗണത്തിൽ ഉൾപ്പെടുത്തുന്നത്. പുതിയ നിയമം സർക്കാർ പസാക്കിയാൽ മലയാളികളടക്കം നിരവധി ആളുകൾക്ക് തൊഴിൽ നഷ്ടമാകും.

നേരത്തെ മഹാരാഷ്ട്രയിൽ മുൻ സർക്കാരുകൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇത്തരത്തിലൊരു നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇത് നടപ്പാക്കിയിരുന്നില്ല. എന്നാൽ, ഇത്തരത്തിലൊരു നിയമം കൊണ്ടുവരാനാണ് സർക്കാർ ഇപ്പോൾ പദ്ധതിയിടുന്നത്. തദ്ദേശീയർക്ക് സംവരണം നൽകിക്കൊണ്ട് നിയമം കൊണ്ടുവന്നാൽ ലംഘിക്കുന്നവർക്കെതിരെ സർക്കാരിന് നടപടിയെടുക്കാനാകും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ തൊഴിലിനായി എത്തുന്ന നഗരമാണ് മുംബൈ. ഗുജറാത്ത്, കേരളം, തമിഴ്‌നാട്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ വലിയതോതിലാണ് തൊഴിലിനായി മുംബൈ നഗരത്തെ ആശ്രയിക്കുന്നുണ്ട്. പുതിയ നിയമം നടപ്പാകുന്നതോടെ മറ്റ് സംസ്ഥാനങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും. അതേസമയം, ഇത്തരത്തിൽ ഒരു നിയമം മറ്റ് സംസ്ഥാനങ്ങൾക്കോ മഹാരാഷ്ട്രക്കോ തിരിച്ചടിയാകില്ലെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

'ആന്ധ്ര സർക്കാർ ഇത്തരത്തിലൊരു നിയമം അവിടെ നടപ്പാക്കിയിട്ടുണ്ട്. ആന്ധ്രയ്ക്ക് അത് കാരണം പ്രതിസന്ധികളൊന്നും ഉണ്ടായിട്ടില്ല. നിയമം കർശനമായി പാലിക്കാനുള്ള നിർദ്ദേശവും അവർ കമ്പനികൾക്ക് നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിലും ഇത് നടപ്പാക്കുന്നതുകൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാകാൻ പോകുന്നില്ല.' മഹാരാഷ്ട്ര സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രമുഖ ദേശീയ മാധ്യമത്തോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP