Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭിന്നാഭിപ്രായം ജനാധിപത്യത്തിന്റെ സേഫ്റ്റിവാൾവ്; എതിരഭിപ്രായം അനുവദിച്ചില്ലെങ്കിൽ പ്രഷർകുക്കർ പോലെ പൊട്ടിത്തെറിക്കുമെന്ന് മുന്നറിയിപ്പ്; മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൂണെ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ചുമനുഷ്യാവകാശ പ്രവർത്തകർക്കും ആശ്വാസം; അടുത്ത വാദം നടക്കും വരെ വീട്ടുതടങ്കലിലാക്കിയാൽ മതിയെന്ന് സുപ്രീം കോടതി; സെപ്റ്റംബർ ആറിനകം മറുപടി നൽകാൻ മഹാരാഷ്ട്രസർക്കാരിന് നോട്ടീസ്

ഭിന്നാഭിപ്രായം ജനാധിപത്യത്തിന്റെ സേഫ്റ്റിവാൾവ്; എതിരഭിപ്രായം അനുവദിച്ചില്ലെങ്കിൽ പ്രഷർകുക്കർ പോലെ പൊട്ടിത്തെറിക്കുമെന്ന് മുന്നറിയിപ്പ്; മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൂണെ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ചുമനുഷ്യാവകാശ പ്രവർത്തകർക്കും ആശ്വാസം; അടുത്ത വാദം നടക്കും വരെ വീട്ടുതടങ്കലിലാക്കിയാൽ മതിയെന്ന് സുപ്രീം കോടതി; സെപ്റ്റംബർ ആറിനകം മറുപടി നൽകാൻ മഹാരാഷ്ട്രസർക്കാരിന് നോട്ടീസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഭീമ-കൊറെഗാവ് സംഘർഷത്തിൽ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ അഞ്ചുപേരെയും വീട്ടുതടങ്കലിലാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഭിന്നാഭിപ്രായം ജനാധിപത്യത്തിന്റെ സേഫ്റ്റിവാൾവ് ആണെന്നും അതനുവദിച്ചില്ലെങ്കിൽ പ്രഷർ കുക്കർപോലെ പൊട്ടിത്തെറിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി

പൂണെ പൊലീസ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലാണ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തത്.
അറസ്റ്റുചോദ്യം ചെയ്ത് ചരിത്രകാരി റൊമില ഥാപ്പർ, പ്രഭാത് പട്നായിക്, സതീഷ് ദേശ്പാണ്ഡെ, ദേവകി ജെയിൻ, മജ ദരുവാല എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. തെലുഗു കവി വരവര റാവു, മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരുമായ വെർനൻ ഗോൺസാൽവസ്, അരുൺ ഫെരെറഅഭിഭാഷക സുധ ഭരദ്വാജ്, പ്രമുഖ പത്രപ്രവർത്തകൻ ഗൗതം നവ്ലഖ എന്നിവരെയാണ് പൂണെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

രണ്ടു പേരെ നേരെത്തെ ഹൈക്കോടതി വീട്ടുതടങ്കലിൽ ആക്കിയിരുന്നു. ഇത് മറ്റ് രണ്ട് പേർക്ക് കൂടി ബാധകമാക്കാനാണ് കോടതി നിർദ്ദേശിച്ചത്. സെപ്റ്റംബർ ആറ് വരെയാണ് ഇവരുടെ വീട്ടുതടങ്കൽ. ഇവരുടെ അറസ്റ്റിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിൽ മഹാരാഷ്ട്ര സർക്കാരിനോട് മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. അതേസമയം അറസ്റ്റ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരിയായ റോമില ഥാപ്പറിന്റെ ആവശ്യം കോടതി തള്ളി. അടുത്ത് കേസ് പരിഗണിക്കുന്ന സെപ്റ്റംബർ ആറിനകം മറുപടി അറിയിക്കാനാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.

രാജീവ് ഗാന്ധി വധത്തിനു സമാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ മാവോയിസ്റ്റുകൾ പദ്ധതിയിട്ടിരുന്നതായി, ഭീമ കൊറെഗാവ് കലാപവുമായി ബന്ധപ്പെട്ടു പൂണെ പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. വരവര റാവുവിനെ ഹൈദരാബാദിൽ നിന്നും സുധ ഭരദ്വാജിനെ ഫരീദാബാദിൽ നിന്നും ഗോൺസാൽവസിനെ മുംബയിൽ നിന്നും ഗൗതം നവ്‌ലാഖയെ ഡൽഹിയിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. ഡൽഹി, ഹരിയാന, ഹൈദരാബാദ്, റാഞ്ചി, ഗോവ, മുംബയ് എന്നിവിടങ്ങളിലായി എട്ടോളം മനുഷ്യാവകാശ പ്രവർത്തകരുടെ വീടുകളിൽ ഇന്നലെ പുലർച്ചെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. മുംബയിൽ അരുൺ പെരെര, അഭിഭാഷക സൂസൻ അബ്രഹാം, റാഞ്ചിയിൽ സ്റ്റാൻ സ്വാമി, ഗോവയിൽ ആനന്ദ് തെൽതുംബ്ദെ എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു.2017ൽ ഭീമ കൊറെഗാവിൽ, സംഘർഷം നടന്നതിന്റെ തലേദിവസം പരിപാടി സംഘടിപ്പിച്ച എൽഗാർ പരിഷത്ത് എന്ന സംഘടനയുമായി ബന്ധമുള്ളവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത് എന്നാണ് റിപ്പോർട്ട്.

ഭീമ -കൊറേഗാവ് കേസ്

1818 ൽ നടന്ന ഭീമ-കാറെഗാവ് സംഘർഷത്തിന്റെ 200ാ ം വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തിൽ പ്രകോപനപരമായ രീതിയിൽ പ്രസംഗിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കേസ്. ഇപ്പോഴത്തെ റെയ്ഡ് നേരത്തെ അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്നാണ് പൊലീസ് പറയുന്നത്.

1818 ൽ ഈസ്റ്റ് ഇന്ത്യ കമ്പനിക്കൊപ്പം ചേർന്ന് ദളിത് വിഭാഗത്തിലെ മെഹർ സമുദായക്കാരായ സൈനികർ പെഷ്വാ സൈന്യത്തെ തോൽപിച്ചകൊറെഗാവ് യുദ്ധസ്മരണക്കായി ജനുവരി ഒന്നിന് ദലിതുകൾ കൂട്ടമായി എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. ഇതിൽ ഒരാൾ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും സംഘർഷം സംസ്ഥാനമാകെ പടരുകയും ചെയ്തു. ദളിതരും ഇടതുപക്ഷ ചിന്താഗതിക്കാരും പങ്കെടുത്ത എൽഗാർ പരിഷത്തിന്റെ ആഹ്വാനപ്രകാരമാണ് ഭീമ കൊറെഗാവ് ശൗര്യദിന പ്രേരണ അഭിയാൻ സംഘടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP