Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി അധികാരം ഒഴിയും മുമ്പ് ഭാരതരത്‌ന കിട്ടുമെന്ന പ്രതീക്ഷ വെറുതെയായി; ഭാരതരത്‌നയ്ക്ക് വേണ്ടി അതിനേക്കാൾ താഴ്ന്ന പുരസ്‌കാരങ്ങൾക്ക് നോ പറഞ്ഞുള്ള കാത്തിരിപ്പിന് ഇനി പ്രയോജനം ഉണ്ടാവില്ല; നിരാശനായ ബാബ രാംദേവും പത്മാ പുരസ്‌കാരത്തിനെതിരെ രംഗത്ത്; എന്തു കൊണ്ട് ഒരു സന്ന്യാസിക്ക് ഭാരതരത്‌ന കിട്ടിയില്ലെന്ന എന്ന ചോദ്യം ഉയർത്തി പതഞ്ജലി ഉയടമയായ കോടീശ്വരനായ സ്വാമി രംഗത്ത്

മോദി അധികാരം ഒഴിയും മുമ്പ് ഭാരതരത്‌ന കിട്ടുമെന്ന പ്രതീക്ഷ വെറുതെയായി; ഭാരതരത്‌നയ്ക്ക് വേണ്ടി അതിനേക്കാൾ താഴ്ന്ന പുരസ്‌കാരങ്ങൾക്ക് നോ പറഞ്ഞുള്ള കാത്തിരിപ്പിന് ഇനി പ്രയോജനം ഉണ്ടാവില്ല; നിരാശനായ ബാബ രാംദേവും പത്മാ പുരസ്‌കാരത്തിനെതിരെ രംഗത്ത്; എന്തു കൊണ്ട് ഒരു സന്ന്യാസിക്ക് ഭാരതരത്‌ന കിട്ടിയില്ലെന്ന എന്ന ചോദ്യം ഉയർത്തി പതഞ്ജലി ഉയടമയായ കോടീശ്വരനായ സ്വാമി രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : പത്മാ പുരസ്‌കാരങ്ങളെ വിമർശിച്ച് ബാബാ രാംദേവ്. 2014ൽ ബിജെപിയെയും നരേന്ദ്ര മോദിയെയും പിന്തുണച്ച ബാബാ രാംദേവ്, താൻ രാഷ്ട്രീയത്തിൽനിന്ന് അകന്നു നിൽക്കുന്നുവെന്നാണ് അടുത്തിടെ പറഞ്ഞത്. മോദി അധികാരത്തിൽ എത്താൻ പരസ്യമായി പ്രവർത്തിച്ച സന്യാസിയാണ് രാംദേവ്. പ്രത്യുപകാരമായി പത്മശ്രീ നൽകാൻ മോദി തീരുമാനിച്ചിരുന്നു. എന്നാൽ പത്മശ്രീ സ്വീകരിച്ചില്ല. ഇത്തരം പുരസ്‌കാരങ്ങൾ തനിക്ക് വേണ്ടെന്നായിരുന്നു രാംദേവിന്റെ പ്രതികരണം. എന്നാൽ ഭാരതരത്‌നയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു താനെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിമർശനം. രാജ്യത്തെ സന്യാസിമാർക്കു ഭാരതരത്‌ന നൽകാത്തതിനെയാണ് യോഗാഗുരുവായ ബാബാ രാംദേവ് വിമർശിക്കുന്നത്.

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടി 70 വർഷമായിട്ടും ഒരു ഹിന്ദു സന്യാസിയെപ്പോലും ഭാരതരത്‌നത്തിനു പരിഗണിച്ചില്ല. ഇത്തവണ ഭാരതരത്‌നം ഉൾപ്പെടെ സർക്കാർ പ്രഖ്യാപിച്ച സിവിലിയൻ ബഹുമതികൾ കൂടുതലും ആർഎസ്എസ് ബന്ധമുള്ളവർക്കാണെന്ന ആരോപണത്തിനിടെയാണു രാംദേവിന്റെ വിമർശനം. 'ഇതുവരെ ഏതെങ്കിലും സന്യാസിക്കു ഭാരതത്‌നം കിട്ടിയിട്ടുണ്ടോ? മഹർഷി ദയാനന്ദ, സ്വാമി വിവേകാനന്ദ തുടങ്ങിയവരുടെ സംഭാവനകൾ വിലമതിക്കാനാവുന്നതാണോ? ഏതെങ്കിലും രാഷ്ട്രീയ നേതാവോ കായികതാരമോ നൽകിയതിനേക്കാൾ ഒട്ടു ചെറുതല്ല അവരുടെ സംഭാവന. മദർ തെരേസയ്ക്കു ഭാരതത്‌ന നൽകിയതു ക്രിസ്ത്യാനി ആയതിനാലാണ്. മറ്റു സന്യാസിമാർക്കാർക്കും കൊടുത്തിട്ടില്ല. ഈ രാജ്യത്തു ഹിന്ദുവായിരിക്കുന്നത് കുറ്റമാണോ' രാംദേവ് ചോദിച്ചു.

ഇത്തവണ ബിജെപിക്കായി പ്രചാരണം നടത്തുമോ എന്നു ചോദിച്ചപ്പോൾ 'ഞാനെന്തിന്' എന്നായിരുന്നു പ്രതികരണം. കേന്ദ്ര സർക്കാരിനോടു രാംദേവിനുള്ള നീരസമാണ് ഇതിലൂടെ വ്യക്തമാകുന്നത്. യോഗപരിശീലകനും സന്യാസിയുമാണ് ബാബാ രാദേവ് എന്നും അറിയപ്പെടുന്ന രാംദേവ്'. ഹരിയാനയിലെ മഹേന്ദ്രഗഡ് ജില്ലയിൽ ഹസാരിബാഗ് അലി സയ്ദ്പൂർ എന്ന ഗ്രാമത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ പിറന്ന രാം കൃഷ്ണ യാദവ് ആണ് യോഗാചര്യൻ ബാബാ രാദേവ് ആയിത്തീർന്നത്. 1965 ൽ അലി സയ്ദ്പൂർ ഗ്രാമത്തിൽ രാം നിവാസ് യാദവിന്റെയും ഗുലാബ് ദേവിയുടേയും മകനായി ജനനം.എട്ടാം ക്ലാസ്സിൽ സ്‌കൂൾ പഠനം അവസാനിപ്പിച്ച രാം കൃഷ്ണ ഖാൻപൂരിലെ ആർഷ ഗുരുകുലത്തിൽ ചേർന്ന് സംസ്‌കൃതവും യോഗയും പഠിച്ചു.

പിന്നീട് ബൽദേവ് ആചാര്യയുടെ ശിഷ്യത്വം സ്വീകരിച്ച് സന്യാസിയായി. ഈ ഘട്ടത്തിലാണ് സ്വാമി രാംദേവ് എന്ന നാമം സ്വീകരിച്ചത്. രാംദേവിന്റെ യോഗ, ഔഷധവ്യവസായം എന്നിവയിൽ നിന്നും കോടികളുടെ വരുമാനമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പതഞ്ജലി ഉയടമയായ കോടീശ്വരനായ സ്വാമിയാണ് രാംദേവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP